കിടിലൻ ഫീച്ചറുകളുമായി ഓപ്പോ റെനോ7, റെനോ7 പ്രോ സ്മാർട്ട്ഫോണുകൾ വരുന്നു

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ റെനോ സീരിസിലെ പുതിയ ഡിവൈസുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ഓപ്പോ റെനോ7 സീരീസ് സ്മാർട്ട്ഫോണുകളെ കുറച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമാണ്. ഈ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് ഈ മാസമോ അടുത്ത മാസമോ ചൈനയിൽ നടക്കും. ജനുവരിയോടെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കും. ഓപ്പോ റെനോ7 സീരിസിൽ മൂന്ന് സ്മാർട്ട്ഫോണുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഇക്കാര്യങ്ങളൊന്നും ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

ഓപ്പോ റെനോ7, റെനോ7 പ്രോ: ഇന്ത്യയിലെ ലോഞ്ച്

ഓപ്പോ റെനോ7, റെനോ7 പ്രോ: ഇന്ത്യയിലെ ലോഞ്ച്

റെനോ സീരിസിലെ മുൻഗാമിയായ റെനോ6 സീരീസ് പോലെ തന്നെ മൂന്ന് വേരിയന്റുകൾ പുതിയ സീരിസിലും ഉണ്ടായിരിക്കും. റെനോ7, റെനോ7 പ്രോ, റെനോ7 പ്രോ പ്ലസ് എന്നീ മോഡലുകൾ ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും സൂചനകൾ ഉണ്ട്. എന്നാൽ മറ്റ് ചില റിപ്പോർട്ടുകളിൽ റെനോ7 പ്രോ പ്ലസ് എന്ന മോഡൽ ഉണ്ടായിരിക്കില്ല എന്നും ഇതിന് പകരമായി റെനോ7 എസ്ഇ എന്ന മോഡൽ ആയിരിക്കും പുതിയ സീരിസിൽ ഉണ്ടാവുക എന്നുമുള്ള സൂചനകളാണ് ലഭിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ റിയൽമിയുടെ ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾഇന്ത്യൻ വിപണിയിലെ റിയൽമിയുടെ ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ

ഓപ്പോ റെനോ7 സീരീസ്

91മൊബൈൽസിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് അനുസരിച്ച്, ഓപ്പോ റെനോ 7 സീരീസ് 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റെനോ7 സീരീസിലെ രണ്ട് ഡിവൈസുകൾ ആയിരിക്കും ഓപ്പോ രാജ്യത്ത് അവതരിപ്പിക്കുക എന്നാണ് സൂചനകൾ. ഈ രണ്ട് ഡിവൈസുകൾ ഓപ്പോ റെനോ7, റെനോ7 പ്രോ എന്നിവ ആയിരിക്കും. റെനോ7 പ്രോ പ്ലസിന്റെയോ റെനോ7 എസ്ഇ മോഡലിന്റെയും ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ ഡിവൈസുകളിൽ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ സവിശേഷതകൾ നോക്കാം.

ഓപ്പോ റെനോ7 പ്രോ, ഓപ്പോ റെനോ7: സവിശേഷതകൾ
 

ഓപ്പോ റെനോ7 പ്രോ, ഓപ്പോ റെനോ7: സവിശേഷതകൾ

ഓപ്പോ റെനോ7 പ്രോ മോഡലിന്റെ ലൈവ് ചിത്രങ്ങൾ അടുത്തിടെ ഓൺലൈനിൽ കണ്ടെത്തിയിരുന്നു. റെനോ6 പ്രോ സ്മാർട്ട്ഫോണിന് സമാനമായി മുകളിൽ ഇടത് മൂലയിൽ ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുന്നത്. പുതിയ മോഡലിൽ ഓപ്പോ റെനോ6 പ്രോയെ അപേക്ഷിച്ച് ചെറിയ കട്ട്ഔട്ട് ആയിരിക്കും ഉണ്ടാവുക. ഡിസ്പ്ലേ എല്ലാ വശങ്ങളിലും ഫ്ലാറ്റ് ആയിരിക്കും. മിനിമൽ ബെസലുകളും ഈ ഡിസ്പ്ലെയ്ക്ക് ചുറ്റിൽ ഉണ്ടായിരിക്കും.

കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+

ഡിസ്‌പ്ലേ

ഓപ്പോ റെനോ7 പ്രോ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. സ്‌നാപ്ഡ്രാഗൺ 778ജി ചിപ്‌സെറ്റായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 50എംപി സാംസങ് ജിഎൻ5 സെൻസർ, 16എംപി അൾട്രാ വൈഡ് സെൻസർ, 13എംപി ടെലിഫോട്ടോ ഷൂട്ടർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 32എംപി ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. 4,500 mAh ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ ഉണ്ടായിരിക്കും.

ഓപ്പോ റെനോ7

സ്റ്റാൻഡേർഡ് ഓപ്പോ റെനോ7 സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ സ്മാർട്ട്ഫോൺ ഡൈമൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 50എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഓപ്പോ ഈ ഡിവൈസിൽ നൽകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി സെൽഫി ക്യാമറയായിരിക്കും ഫോണിൽ ഉൾപ്പെടുത്തുക. ഈ ഡിവൈസുകളുടെ ലോഞ്ചും സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം ലീക്ക് റിപ്പോർട്ടുകളായിട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ടുകൾ പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല.

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾവില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Popular smartphone brand Oppo is all set to launch new devices in its Reno series. Oppo Reno7 and Reno7 Pro smartphones will arrive in India in January.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X