മികച്ച ക്യാമറകളുമായി ഓപ്പോ റെനോ7 സീരീസ് ഇന്ത്യയിലേക്ക്

|

ഏറെ നാൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഓപ്പോ റെനോ7 സീരീസ് ഇന്ത്യയിലേക്ക് വരികയാണ്. ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് റെനോ 7 സീരീസ് ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതായി ഓപ്പോ സ്ഥിരീകരിച്ചത്. പുതിയ റെനോ7 സ്മാർട്ട്ഫോണുകളുടെ ലോഞ്ച് സംബന്ധിച്ച് ട്വിറ്ററിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലും കമ്പനി ടീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഓപ്പോ റെനോ5 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സമാനമായി റെനോ7 സീരീസിനും മറ്റൊരു ജനുവരി ലോഞ്ച് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

 

ഓപ്പോ റെനോ7 ലോഞ്ച്

ഓപ്പോ റെനോ7 ലോഞ്ച്

എല്ലായ്‌പ്പോഴും പോലെ, വരാനിരിക്കുന്ന ഓപ്പോ റെനോ7ലും കമ്പനി ഹൈലൈറ്റ് ചെയ്യുന്നത് ക്യാമറ ഫീച്ചറുകൾ തന്നെയാണ്. ഓപ്പോ റെനോ7 ടീസ് ചെയ്തുള്ള ട്വിറ്റർ പോസ്റ്റിൽ #ThePotraitExpert എന്ന ഹാഷ്‌ടാഗും ഓപ്പോ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ നവീനമായ ക്യാമറയെ സൂചിപ്പിക്കാനാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്നത്. എന്തിനധികം, വരാനിരിക്കുന്ന റെനോ 7 ൽ "എക്കാലത്തെയും ഏറ്റവും നൂതനമായ റെനോ ക്യാമറ സിസ്റ്റം" ഉൾപ്പെടുമെന്നും ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്.

ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ ഓപ്പോ റെനോ7 ഉടൻ അവതരിപ്പിക്കുമെന്ന് ടീസ് ചെയ്തെങ്കിലും ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി അറിയിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എന്ന നിലയ്ക്കാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഓപ്പോ റെനോ5 പ്രോ 5ജി ലോഞ്ച് ഹിസ്റ്ററി അനുസരിച്ചാണെങ്കിൽ റെനോ7 സീരീസ് ജനുവരി അവസാനത്തോടെ തന്നെ വിപണിയിലെത്താനാണ് സാധ്യത.

ഓപ്പോ റെനോ7 സീരീസ് ലോഞ്ച്: എന്താണ് പ്രതീക്ഷിക്കേണ്ടത്?
 

റെനോ7 സ്മാർട്ട്ഫോണും റെനോ7 പ്രോയും ഉള്ള ഓപ്പോ റെനോ7 സീരീസ് ഇതിനകം ചൈനയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. ഓഎസിലെ ചില മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ ചൈനീസ് വേരിയന്റിന് സമാനമായ ഫീച്ചറുകൾ നമുക്ക് റെനോ7 സീരീസിൽ പ്രതീക്ഷിക്കാം. ഓപ്പോ റെനോ7 സ്മാർട്ട്ഫോൺ 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലയാണ് പായ്ക്ക് ചെയ്യുന്നത്. അതേ സമയം ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ അൽപ്പം കൂടി വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഓപ്പോ റെനോ7 പ്രോ 5ജിയിൽ ഉള്ളത്. രണ്ട് സ്മാർട്ട്ഫോണുകളും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു.

കാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി നോട്ട് 11 സീരിസ് ജനുവരി 26ന് വിപണിയിലെത്തുംകാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി നോട്ട് 11 സീരിസ് ജനുവരി 26ന് വിപണിയിലെത്തും

സ്‌നാപ്ഡ്രാഗൺ

സ്‌നാപ്ഡ്രാഗൺ 778G പ്രോസസറാണ് റെനോ7 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. അതേ സമയം ഓപ്പോ റെനോ7 പ്രോയ്ക്ക് കരുത്ത് ലഭിക്കുന്നത് അതിലെ ഡൈമൻസിറ്റി 1200 മാക്സ് ചിപ്പ്‌സെറ്റിൽ നിന്നാണ്. രണ്ട് മോഡലുകളും 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് പിൻബലത്തിലെത്തുന്ന 4,500 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുന്നു.

17 മിനുറ്റ് കൊണ്ട് മുഴുവനും ചാർജ് ചെയ്യാം, കിടിലൻ ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ഇന്ത്യയിലെത്തി17 മിനുറ്റ് കൊണ്ട് മുഴുവനും ചാർജ് ചെയ്യാം, കിടിലൻ ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ഇന്ത്യയിലെത്തി

ട്രിപ്പിൾ ക്യാമറ

കൂടാതെ, രണ്ട് ഫോണുകളിലും ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. ഓപ്പോ റെനോ7 സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ജോടിയാക്കിയ 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്നതാണ് ക്യാമറ ഡിപ്പാർട്ട്മെന്റ്. സെൽഫികളെടുക്കാൻ 32 എംപി കപ്പാസിറ്റിയുള്ള ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്

ഓപ്പോ റെനോ7

അതേ സമയം ഓപ്പോ റെനോ7 പ്രോ 50 എംപി മെയിൻ ലെൻസും ഫീച്ചർ ചെയ്യുന്നു. 16 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ സെൻസറും കൂടി ചേരുമ്പോൾ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പൂർത്തിയാകുന്നു. ഓപ്പോ റെനോ7 പ്രോയും സെൽഫിയെടുക്കാൻ 32 എംപി കപ്പാസിറ്റിയുള്ള ഫ്രണ്ട് ക്യാമറ ഫീച്ചർ ചെയ്യുന്നു.

ഫ്ലാഗ്ഷിപ്പ്

ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളാണ് റെനോ7 സീരീസിൽ അണിനിരക്കുന്നത്. ഷവോമി, വിവോ, വൺപ്ലസ്, സാംസങ് മുതലായ സ്മാർട്ട്ഫോൺ നിർമാണ കമ്പനികളുമായി മത്സരിക്കാനായാണ് വിവോ ഈ പ്രീമിയം ഡിവൈസുകൾ അവതരിപ്പിക്കുന്നത്. 30,000 രൂപ പ്രൈസ് റേഞ്ചിലാകും ഓപ്പോ റെനോ 7 ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യത. ഓപ്പോ റെനോ7 പ്രോയെ ഏകദേശം 45,000 രൂപയോളം വില വരുന്ന സെഗ്മെന്റിലും പ്രതീക്ഷിക്കാം. ലോഞ്ച് തീയതി അടുത്തുകഴിഞ്ഞാൽ വിലയടക്കമുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

Most Read Articles
Best Mobiles in India

English summary
The long awaited Oppo Reno7 Series is coming to India. Oppo has confirmed the launch through its official Twitter handle. we can expect another January launch for the Reno7 Series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X