മികച്ച ഫീച്ചറുകളുമായി ഓപ്പോ റെനോ 7 സീരിസ് വരുന്നു, ഒപ്പമൊരു മടക്കാവുന്ന ഫോണും

|

ഓപ്പോ റെനോ 6 സീരീസ് ഇന്ത്യൻ വിപണിൽ ജനപ്രിതി നേടിയ സ്മാർട്ട്ഫോണാണ്. മികച്ച ക്യാമറകളും മറ്റ് പ്രീമിയം സവിശേഷതകളുമുള്ള ഈ സ്മാർട്ട്ഫോൺ ഇന്നും സ്മാർട്ട്ഫോൺ വിപണിയിലെ മികച്ച ഡിവൈസുകളിൽ ഒന്നായി തുടരുന്നു. ഇപ്പോഴിതാ ഓപ്പോ അടുത്ത തലമുറ റെനോ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓപ്പോ റെനോ7 സീരീസ് സ്മാർട്ട്ഫോണുകൾ വൈകാതെ കമ്പനി വിപണിയിലെത്തിക്കും. ഓപ്പോ റെനോ 7, ഓപ്പോ റെനോ 7 പ്രോ എന്നിവയായിരിക്കും ഈ സീരിസിൽ ഉണ്ടാവുക. ഈ ഫോണുകൾക്ക് ചൈനയിലെ 3സി അതോറിറ്റിയുടെ സർട്ടിഫിക്കേഷൻ ലഭിച്ചതായാണ് റിപ്പോർട്ട്.

 

ഓപ്പോ റെനോ7 സീരീസ് സർട്ടിഫിക്കേഷൻ

ഓപ്പോ റെനോ7 സീരീസ് സർട്ടിഫിക്കേഷൻ

പിഎഫ്ജെഎം10, പിഎഫ്ഡിഎം00 എന്നീ മോഡൽ നമ്പറുകളുള്ള രണ്ട് ഓപ്പോ ഫോണുകളാണ് ചൈനീസ് 3സി അതോറിറ്റിയുടെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകൾ ഓപ്പോ റെനോ 7, റെനോ 7 പ്രോ എന്നിവയാകാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ രണ്ട് ഡിവൈസുകളും നവംബറിൽ ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ ഈ സ്മാർട്ട്ഫോണുകളിലുള്ള രണ്ട് പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നുണ്ട്.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

65W ഫാസ്റ്റ് ചാർജിങ്

രണ്ട് ഓപ്പോ റെനോ 7 സ്മാർട്ട്ഫോണുകൾക്കൊപ്പവും വിസിഎ7ജെഎസിഎച്ച് എന്ന മോഡൽ നമ്പറുള്ള ഓപ്പോല ചാർജറുമായിട്ടായിരിക്കും വരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ചാർജർ 65W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്നതായിരിക്കുമെന്നാണ് ലിസ്റ്റിങ് നൽകുന്ന സൂചനകൾ. ഇത് കൂടാതെ ലിസ്റ്റിങ് സൂചിപ്പിക്കുന്നത് രണ്ട് ഫോണുകളും 5ജി സപ്പോർട്ട് ചെയ്യുമെന്നാണ്. ഈ ഫോണുകൾ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഓപ്പോ റെനോ 7 ലോഞ്ച്
 

ഓപ്പോ റെനോ 7 ലോഞ്ച്

ഓപ്പോ റെനോ 7 പ്രോ+ സ്മാർട്ട്ഫോൺ ഈ വർഷം വിപണിയിൽ എത്തിയേക്കില്ലെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. ഓപ്പോ റെനോ 7, ഓപ്പോ റെനോ 7 പ്രോ മോഡലും മാത്രമായിരിക്കും ഈ വർഷം വിപണിയിൽ എത്തുന്നത്. ഇത് നവംബറിൽ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ. 90ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഒലെഡ് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഓപ്പോ റെനോ 7 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രോ മോഡലിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള ഒരു വലിയ ഡിസ്പ്ലേ ഉണ്ടായിരിക്കും.

കിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാംകിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം

ഓപ്പോ റെനോ 7

ഓപ്പോ റെനോ 7 ഡൈമെൻസിറ്റി 920 ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം പ്രോ മോഡലിന് കരുത്ത് നൽകുന്നത് ഡൈമെൻസിറ്റി 1200 പ്രോസസർ ആയിരിക്കും. ഓപ്പോ റെനോ 7ൽ 50 എംപി പ്രൈമറി ലെൻസും അൾട്രാ-വൈഡ് ക്യാമറയും 2 എംപി പോർട്രെയിറ്റ് ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. ഓപ്പോ റെനോ 7 പ്രോയുടെ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. മികച്ചൊരു ക്യാമറ സെറ്റപ്പ് ഈ ഡിവൈസിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്.

ഓപ്പോ ഫോൾഡ് സ്മാർട്ട്ഫോണും വരുന്നു

ഓപ്പോ ഫോൾഡ് സ്മാർട്ട്ഫോണും വരുന്നു

ഓപ്പോ ഫോൾഡ് എന്ന് വിളിക്കുന്ന ഒരു മടക്കാവുന്ന ഫോൺ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൂചിപ്പിക്കുന്നു. ഓപ്പോ റെനോ 7 സീരീസിൽ ഉണ്ടായിരിക്കുമെന്ന് പറയുന്ന 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോൾഡബിൾ ഫോണിലും ഉണ്ടായിരിക്കും. ഓപ്പോ റെനോ 7 സീരിസ് പുറത്തിറക്കുന്നതിനൊപ്പം തന്നെ ഫോൾഡബിൾ ഫോണും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിവൈസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സാംസങ് ഫോൾഡ് അടക്കമുള്ള ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളിയാകുന്ന ഫോണായിരിക്കും ഓപ്പോ പുറത്തിറക്കുകയെന്ന് ഉറപ്പാണ്. ഈ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വന്നേക്കും.

റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിറെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

Most Read Articles
Best Mobiles in India

English summary
Oppo Reno7 and Oppo Reno7 Pro smartphones will be launched soon. These phones will have better camera setup and 65W fast charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X