5ജി സ്മാർട്ട്ഫോണുകളുടെ ചരിത്രം തിരുത്തി ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

|

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സ്മാർട്ട്ഫോൺ സാങ്കേതികവിദ്യകൾ വളരെ വേഗത്തിൽ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിന് ഉദാഹരണമാണ് സമീപകാലത്തുണ്ടായ 5ജി എനേബിൾഡ് ഡിവൈസുകളുടെ വികസനം. മികച്ച ഉപയോക്തൃ അനുഭവത്തിനായി ഉയർന്ന ഇന്റർനെറ്റ് വേഗത നൽകുന്ന സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നമുക്ക് ലഭ്യമാണ്.

 

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

ഇതുവരെയായി 5ജി-കണക്റ്റിവിറ്റി നൽകുന്ന മികച്ച ഡിവൈസുകൾ മിഡ് റേഞ്ച്, പ്രീമിയം സെഗ്‌മെന്റുകളിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഇത് വലിയൊരു വിഭാഗം ഉപയോക്താക്കളെ 5ജിയിൽ നിന്നും അകറ്റി നിർത്തി.

പക്ഷേ ഓപ്പോ നിരന്തരമായ പുതുക്കൽ നടത്തുന്ന ബ്രാന്റ് എന്ന നിലയിൽ ജനങ്ങളുടെ ആവശ്യകതകൾ മനസിലാക്കി ആദ്യത്തെ 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. ഇത് സ്മാർട്ട്ഫോൺ ബിസിനസിനെ തന്നെ ശക്തിപ്പെടുത്തുന്ന നീക്കമാണ്.

ഓപ്പോ എ53എസ് 5ജി പുറത്തിറക്കിയിരിക്കുന്നത് 6 ജിബി റാം ഉള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോൺ എന്ന നിലയിലാണ്. നിങ്ങൾ നൽകുന്ന തുകയ്ക്ക് ചേർന്ന രീതിയിൽ ഉപയോക്താക്കൾക്ക് ഈ ഡിവൈസ് ലഭ്യമാണ്. 5ജി മാത്രമല്ല പുതിയ തലമുറയുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞാണ് ഓപ്പോ എ53എസ് 5ജി പുറത്തിറക്കിയിരിക്കുന്നത്.

വെറും 14990 രൂപ എന്ന വിലയിൽ ലഭ്യമാകുന്ന ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ 5ജി സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിന് തന്നെയാണ് തുടക്കമിടുന്നത്. നിങ്ങൾ നൽകുന്ന പണത്തിന് അനുയോജ്യമായ രീതിയിൽ ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ള സവിശേഷതകൾ പരിശോധിക്കാം.

കുറഞ്ഞ വിലയിൽ 5ജി-റെഡി സ്മാർട്ട്‌ഫോൺ

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

സി‌എം‌ആറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 81% സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ 2021ൽ 5ജി സ്മാർട്ട്‌ഫോൺ വാങ്ങുന്നതിൽ താല്പര്യം ഉള്ളവരാണ്. സാധാരണക്കാർക്ക് വേഗതയേറിയ നെറ്റ്‌വർക്കുകൾ ലഭിക്കാൻ വില ഒരു തടസ്സമാകരുത് എന്നതിനാൽ ഓപ്പോ 5ജി നെറ്റ്‌വർക്കുകൾ ജനാധിപത്യവൽക്കരിക്കാനായി എ53എസ് 5ജി പുറത്തിറക്കി. ഏറ്റവും വില കുറഞ്ഞ ഈ 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്.

2.2GHzൽ രണ്ട് A76 കോർ ക്ലോക്കിംഗും 2.0GHz വരെ ക്ലോക്ക് സ്പീഡുള്ള ആറ് A55 കോറുകളും ഉള്ള ഈ ഡ്യുവൽ സിം 5ജി പ്രോസസറിൽ കുറ്റമറ്റതും വിശ്വസനീയവുമായ വേഗത ലഭിക്കും. മാലി-ജി 57 ജിപിയു ഹൈ-എൻഡ് ഗ്രാഫിക്സ് സുഗമമായി റെൻഡർ ചെയ്യാൻ സഹായിക്കുന്നു. 8 ജിബി റാം കോൺഫിഗറേഷൻ സ്വിഫ്റ്റ് മൾട്ടിടാസ്കിങ് സാധ്യമാക്കുന്നു.

വേഗതയേറിയ 5ജി കണക്റ്റിവിറ്റി നൽകുന്നതിനായി 'സ്മാർട്ട് ആന്റിന സ്വിച്ച്' സാങ്കേതികവിദ്യയിലും 'എലിവേറ്റർ മോഡ്' ലും എ53എസ് 5ജി പ്രവർത്തിക്കും. നിരവധി ടാസ്കുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നതിന് 5ജി + ലഭ്യമായ 5ജി കണക്ഷനും 5 ജി + വൈ-ഫൈ ഡ്യുവൽ ചാനലും ഉപയോഗിക്കുന്നു. ഒന്നിലധികം ആപ്പുകൾ ഉപയോഗിച്ചാൽ പോലും നെറ്റ്‌വർക്ക് വേഗതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ബഫർ ഇല്ലാതെ ഓൺലൈൻ സ്ട്രീമിംഗും മികച്ച ഇൻ-ക്ലാസ് ഡൗൺലോഡിങ് വേഗതയും ഈ ഡിവൈസ് ഉറപ്പാക്കുന്നു.

 

ഡാറ്റാ വേഗത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഒപ്പോ എ53എസ് 5ജിയിൽ മികച്ച ഇൻ-ക്ലാസ് ഹാർഡ്‌വെയറുകളും സവിശേഷതകളും ഓപ്പോ നൽകുന്നു.

മെലിഞ്ഞ ഡിസൈൻ

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഭാരം കുറഞ്ഞതും ആകർഷകവുമായ ഡിസൈനിൽ ആഢംബര അനുഭവം നൽകും. ഈ ഡിവൈസ് കൈയ്യിൽ പിടിക്കുമ്പോൾ വൃത്താകൃതിയിലുള്ള അരികുകൾ നിങ്ങൾക്ക് സുഗമവും സുഖകരവുമായ ഒരു ഗ്രിപ്പ് നൽകുന്നു. 8.4 എംഎം സ്ലിക്ക് ബോഡിയും 186.9 ഗ്രാം ഭാരവുമുള്ള ഡിവൈസാണ് ഇത്. പ്രീമിയവും എർണോണോമിക് ഡിസൈനാണ് ഡിവൈസിന്റെ ആകർഷണം. ഈ വില വിഭാഗത്തിൽ ലഭ്യമായ ഏറ്റവും ആകർഷകമായ 5ജി എനേബിൾഡ് സ്മാർട്ട്‌ഫോണാണിത്.

ക്രിസ്റ്റൽ ബ്ലൂ, ഇങ്ക് ബ്ലാക്ക് ഷേഡുകൾ എന്നിവയിൽ പുതിയ മിന്നൽ ഇഫക്റ്റ് വിഷ്വൽ പാറ്റേണുകളുള്ള ഡിവൈസാണ് എ53എസ് 5ജി. സൈഡ് പാനലിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. ഇത് വേഗതയേറിയതും കൃത്യവുമായ അൺലോക്കിങ് സാധ്യമാക്കുന്നു.

വലിയ ബാറ്ററിയും സ്റ്റോറേജും

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

128 ജിബി വരെ നേറ്റീവ് സ്റ്റോറേജ് കപ്പാസിറ്റി ഉള്ള എ53എസ് 5ജി സ്മാർട്ട്ഫോൺ നിങ്ങളുടെ ദൈനംദിന ജോലികൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കും. വലിയ വലുപ്പത്തിലുള്ള ഫയലുകൾ എളുപ്പത്തിൽ സ്റ്റോറേജ് ചെയ്യാനും ജിഗാബൈറ്റ് വലുപ്പമുള്ള ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. ഇത് മതിയാവാത്തവർക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ 1ടിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് നൽകിയിട്ടുണ്ട്. ഓപ്പോയുടെ റാം വിപുലീകരണ സാങ്കേതികവിദ്യയും ഫോണിലുണ്ട്. ലഭ്യമായ റാം ഫ്രീയാക്കുന്നതിനാണ് ഇത് സഹായിക്കുന്നത്. ബാഗ്രൌണ്ടിലുള്ള കുറഞ്ഞ ഫ്രീക്വൻസി ആപ്പുകൾ താൽക്കാലികമായി റോം സ്‌പെയ്‌സിലേക്ക് നീക്കി പുതിയവയ്‌ക്ക് സ്പൈസ് നൽകാനും ഫയലുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ തുടരാനും സഹായിക്കുന്ന സംവിധാനമാണ് ഇത്. മൊത്തത്തിൽ ഈ സാങ്കേതികവിദ്യ വേഗത്തിൽ ആപ്പുകൾ ലോഞ്ച് ചെയ്യാനും മൾട്ടി ടാസ്കിങിനും സഹായിക്കുന്നു.

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

വലിയ 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്. ഇത് ഒരിക്കൽ ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ എങ്ങനെ ഉപയോഗിച്ചാലും ബാക്ക് അപ്പ് നൽകുന്നു. ഓപ്പോ എ53എസ് 5ജി ഒരിക്കൽ ചാർജ് ചെയ്താൽ 36 മണിക്കൂർ ഫോൺ കോളുകളും 17 മണിക്കൂർ എച്ച്ഡി വീഡിയോ പ്ലേബാക്കും നൽകും. കാര്യക്ഷമമായ സൂപ്പർ പവർ സേവിംഗ് മോഡും ഡിവൈസിൽ ഉണ്ട്. ബാറ്ററി തീരാറാകുമ്പോഏൾ ഡിവൈസ് പെട്ടെന്ന് ഓഫാകാതിരിക്കാൻ അനാവശ്യ പവർ ഉപഭോഗം തടയുന്ന സംവിധാനമാണ് ഇത്.

വലിയ ഡിസ്‌പ്ലേയ്‌ക്കൊപ്പം ആഴത്തിലുള്ള കാഴ്ച അനുഭവം

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

6.5 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. മികച്ച വിഷ്വലുകൾ നൽകുന്ന ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്‌സൽ (എഫ്എച്ച്ഡി +) റെസല്യൂഷൻ, 405 പിപിഐ പിക്‌സൽ ഡെൻസിറ്റി, 83.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയുണ്ട്. ഈ ഹൈ-എൻഡ് ഡിസ്‌പ്ലേ ഡിവൈസിനെ പോക്കറ്റ് ഹോം തീയറ്ററാക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയുള്ള ഓൺലൈൻ മീഡിയ പ്ലേബാക്കോ ഓഫ്‌ലൈൻ വീഡിയോകളോ മികച്ച ഔട്ട്‌പുട്ടിൽ കാണാൻ ഈ ഡിസ്പ്ലെ സഹായിക്കും.

ഓപ്പോ എ53എസ് 5ജി കണ്ണിന് പ്രശ്മുണ്ടാക്കാത്ത ഡിസ്പ്ലെ സെറ്റപ്പുമായിട്ടാണ് വരുന്നത്. എഐ ഐ കംഫർട്ട് മോഡ് സ്‌ക്രീനിലെ ബ്രൈറ്റ്നസ് സെറ്റ് ചെയ്യുകയും കളർ സാച്ചുറേഷൻ നിലനിർത്തുകയും ചെയ്യുന്നു. ഇതിലൂടെ തുടർച്ചയായി ഡിവൈസിൽ നോക്കിയാൽ പോലും നിങ്ങളുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. നിങ്ങൾ ഈ ഹാൻഡ്‌സെറ്റ് വെളിയിൽ ഉപയോഗിക്കുമ്പോൾ സൺലൈറ്റ് സ്‌ക്രീൻ മോഡ് ഉപയോഗിച്ച് ഡിസ്‌പ്ലേ വ്യക്തമായി കാണാൻ സഹായിക്കും.

ക്ലാസ്-ലീഡിംഗ് ക്യാമറ ഹാർഡ്‌വെയർ

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

ഹൈ-എൻഡ് ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ അൽഗോരിതം എന്നിവയുടെ സംയോജനത്തോടെ ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകുന്നു. 13 എംപി പ്രൈമറി ക്യാമറ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് എച്ച്ഡി എഐ-ട്രിപ്പിൾ ക്യാമറകൾ. ഈ സെൻസറുകളെല്ലാം സംയോജിപ്പിച്ച് നിങ്ങൾ ക്ലിക്കുചെയ്യുന്ന ഓരോ ഷോട്ടിലും മികച്ച ഡീറ്റൈൽസ് ലഭ്യമാക്കുന്നു.

ഇമേജിംഗിന്റെ വ്യത്യസ്ത വശങ്ങൾ ക്രമീകരിക്കുന്ന ഒന്നിലധികം ഷൂട്ടിംഗ് മോഡുകൾ ഈ ഡിവൈസിൽ ഉണ്ട്. ഉദാഹരണത്തിന്, എഐ- സീൻ റെക്കഗനിഷൻ, മാക്രോ, പോർട്രെയിറ്റ് മോഡുകൾ പരിശോധിച്ചാൽ, എഐ- സീൻ റെക്കഗനിഷൻ സവിശേഷതയ്‌ക്ക് 22 വ്യത്യസ്ത സീനുകൾ തിരിച്ചറിയാനും കോൺട്രാസ്റ്റ് സാച്ചുറേഷൻ എന്നിവ ക്രമീകരിക്കാനും സാധിക്കം.

പോർട്രെയിറ്റ് മോഡിലൂടെ ഏത് പ്രീമിയം ഡിവൈസുകളിലും ലഭിക്കുന്നത് പോലുള്ള സ്വാഭാവിക രൂപത്തിലുള്ള ബാഗ്രൌണ്ട് ബ്ലർ ഉപയോഗിച്ച് ബോക്കെ ചിത്രങ്ങൾ പകർത്താൻ കഴിയും. അൾട്രാ ക്ലിയർ 108 എംപി ഇമേജ് മോഡാണ് ഇമേജിംഗ് അനുഭവം വർദ്ധിപ്പിക്കുന്നത്. അത്യാധുനിക സോഫ്റ്റ്‌വെയർ അൽ‌ഗോരിതം ഉപയോഗിച്ച് 108 എം‌പി ഉയർന്ന റസലൂഷനുള്ള ഇമേജുകൾ ക്ലിക്കുചെയ്യാൻ ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോണിലൂടെ സാധിക്കും. കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രഫി ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ക്യാമറ ആപ്പിലേക്ക് പോയി സെറ്റിങ്സിൽ നിന്ന് 'എക്‌സ്ട്രാ എച്ച്ഡി' മോഡ് തിരഞ്ഞെടുത്ത് ഉയർന്ന റസലൂഷനുള്ള ചിത്രങ്ങൾ പകർത്താം.

കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താനും ഈ ക്യാമറ സെറ്റപ്പ് സഹായിക്കും. രാത്രിയിൽ ചിത്രങ്ങൾ എടുക്കാൻ അൾട്രാ നൈറ്റ് മോഡാണ് സാഹായിക്കുന്നത്. വെളിച്ചെ കുറഞ്ഞ സാഹചര്യങ്ങളിൽ ഈ സവിശേഷത ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച ഡീറ്റൈൽസ് ഡൈനാമിക്ക് റേഞ്ച് എന്നിവ ഉള്ളതും നോയിസ് കുറഞ്ഞതുമായ ചിത്രങ്ങൾ എടുക്കാൻ സാധിക്കും.

8 എംപി ക്യാമറ ആണ് സെൽഫികൾ ക്ലിക്കുചെയ്യുകയും വീഡിയോ കോളിങിനുമായി നൽകിയിട്ടുള്ളത്. എഐ ബ്യൂട്ടിഫിക്കേഷൻ, അൾട്രാ നൈറ്റ് സെൽഫി മോഡ് പോലുള്ള സവിശേഷതകൾ ഉള്ള ഈ ക്യാമറ മികച്ച സെൽഫികൾ നൽകുന്നു. മികച്ചതും എന്നാൽ നാച്ചുറലുമായ സെൽഫികൾക്കായി സ്കിൻ ടോണുകളും ടെക്സ്ചറുകളും മെച്ചപ്പെടുത്തുന്നതിന് സെൽഫി ക്യാമറ നിരവധി അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾക്ക് രാത്രി സെൽഫികൾ എടുക്കാൻ അൾട്രാ-നൈറ്റ് സെൽഫി ഫീച്ചറും ഉണ്ട്.

മെച്ചപ്പെടുത്തിയ കളർ‌ഒ‌എസ് 11.1 യൂസർ ഇന്റർ‌ഫേസ്

എ53എസ് 5ജിയിലെ കളർ ഒ.എസ് 11.1 ഇന്റർഫേസുള്ള ആൻഡ്രോയിഡ് 11 ഒ.എസ് മികച്ച ചില സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഉപയോഗസമയത്ത് സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള സ്ഥിരത ഒപ്റ്റിമൈസ് ചെയ്യുന്നതിന് സിസ്റ്റം ബൂസ്റ്റർ, സ്മൂത്ത് മോഷൻ ഇഫക്റ്റുകൾ പോലുള്ള സവിശേഷതകൾ പ്രവർത്തിക്കുന്നു. 32 ശതമാനം മികച്ച സിസ്റ്റം പ്രതികരണ വേഗതയും സിസ്റ്റം ബൂസ്റ്റിനൊപ്പം 17 ശതമാനം വരെ ഫ്രെയിം സ്ഥിരതയും ഡിവൈസ് നൽകുന്നു. പ്രതികരണ വേഗത കൂടുതൽ ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ ആപ്പുകൾ ലോഞ്ച് ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കുന്നു.

ഫ്ലെക്സ് ഡ്രോപ്പ്, ടെക്സ്റ്റ് സ്കാനർ, റിമോട്ട് ആക്സസ്, കിഡ് സ്പേസ് എന്നിവ ഈ ഡിവൈസിന്റെ സവിശേഷതകളാണ്. ഈ ഫീച്ചറുകൾ ഡിവൈസ് ഉപയോഗിക്കുന്നത് ലളിതമാക്കുകയും മൊത്തത്തിലുള്ള സുഗമമായ യൂസർ എക്സ്പീരിയൻസ് നൽകുകയും ചെയ്യുന്നു.

വില കുറഞ്ഞ ഈ 5ജി ഡിവൈസ് വാങ്ങണോ

ഓപ്പോയുടെവില കുറഞ്ഞ 5ജി ഫോണായ എ53എസ് 5ജി വിപണിയിലെത്തി

ഓപ്പോ എല്ലായ്‌പ്പോഴും പുതുമയെ മുൻ‌നിരയിൽ നിർത്തുകയും അതിന്റെ ഉൽ‌പ്പന്നങ്ങൾ‌ക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിൽ ബ്രാൻഡ് ശ്രദ്ധിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഓപ്പോ എ53എസ് 5ജി. 6 ജിബി റാമുള്ള 5ജി എനേബിൾഡ് സ്മാർട്ട്‌ഫോണാണ് ഇത്. മെലിഞ്ഞതും നേർത്തതുമായ ഡിസൈൻ ഡിവൈസിനെ അതിന്റെ വില വിഭാഗത്തിലെ ഏറ്റവും ആകർഷകമായ 5ജി ഫോണാക്കി മാറ്റുന്നു. ഓപ്പോ എ53എസ് 5ജി മികച്ച പ്രകടനം നൽകുന്നു എന്നതിനൊപ്പം നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുമില്ല. 5ജി ഡിവൈസ് അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണാണ് ഇത്.

വില, ലഭ്യത, ഓഫറുകൾ

ഓപ്പോ എ53എസ് 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി + 128 ജിബി വേരിയൻറ് 14,990 രൂപയ്ക്കും 8 ജിബി റാം + 128 ജിബി റോം വേരിയൻറ് 16,990 രൂപയ്ക്കും വിൽപ്പനയ്ക്കെത്തും. മെയ് 2 മുതൽ ഫ്ലിപ്പ്കാർട്ട്, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഡിവൈസ് വാങ്ങാൻ സാധിക്കും. മികച്ച ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും.

ഓഫ്‌ലൈൻ ഓഫറുകൾ

റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടെ പ്രമുഖ ബാങ്ക് പാർട്ട്ണർമാരിൽ നിന്നും അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഓപ്പോ അതിന്റെ ഫിനാൻസ് പാർട്ടണർമാരിൽ നിന്നും സീറോ ഡൌൺ പേയ്‌മെന്റ് സ്കീമും 1 വർഷം എക്സ്റ്റന്റഡ് വാറണ്ടിയും 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും നൽകുന്നു.

പേടിഎം വഴി പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 11 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഓൺലൈൻ ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് വഴി ഓൺലൈനായി സ്മാർട്ട്ഫോൺ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്കും ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കും 2 വർഷത്തെ വാറന്റി (1 വർഷം കൂടുതൽ), 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും.

നിലവിലുള്ള ഓപ്പോ ഉപഭോക്താക്കൾക്ക് അവരുടെ ഓപ്പോ ഫോൺ അപ്‌ഗ്രേഡുചെയ്ത് 1,500 രൂപ അധിക എക്സ്ചേഞ്ച് ഡിസ്കൌണ്ട് നേടാനും സാധിക്കും.

Most Read Articles
Best Mobiles in India

English summary
Oppo has taken the wraps off the OPPO A53s 5G. It's the most affordable 5G smartphone with 6 GB Ram available in the market for price-conscious consumers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X