പിക്‌സൽ 4 എ പുതിയ ലിമിറ്റഡ് എഡിഷൻ 'ബെയർലി ബ്ലൂ' വേരിയൻറ് ഇപ്പോൾ ലഭ്യമാണ്: വില, സവിശേഷതകൾ

|

ഒരു പുതിയ ലിമിറ്റഡ് എഡിഷൻ കളർ വേരിയന്റുമായി ഗൂഗിൾ പിക്‌സൽ 4 എ വിപണിയിൽ. "ബെയർലി ബ്ലൂ" എന്ന പേരിൽ ഇപ്പോൾ യു.എസിലെ ഗൂഗിൾ സ്റ്റോറുകളിൽ വിൽപനയ്ക്കായി ലഭ്യമാക്കിയിരിക്കുന്നു. ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമായ 'ജസ്റ്റ് ബ്ലാക്ക്' കളർ എന്ന പുതിയ വേരിയന്റ് കൂടി പിക്‌സൽ പട്ടികയിലേക്ക് ഇവിടെ ചേർക്കപ്പെടുന്നു. നിലവിൽ, ബെയർലി ബ്ലൂ വേരിയൻറ് ഇന്ത്യൻ റീട്ടെയിലർമാരിൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഗൂഗിൾ പിക്‌സൽ അനുസരിച്ച്, ഫോൺ സവിശേഷതകളുടെ പേജ് നിലവിൽ യുഎസ് വിപണിയിൽ മാത്രമുള്ളതാണ്. ഈ ഹാൻഡ്‌സെറ്റിൻറെ വില ജസ്റ്റ് ബ്ലാക്ക് വേരിയന്റിന് തുല്യമാണ്. അതേ സവിശേഷതകളോടെയാണ് തന്നെയാണ് ഇപ്പോൾ വിപണിയിൽ വന്നിരിക്കുന്നത്.

ഗൂഗിൾ പിക്‌സൽ 4 എ ബെയർലി ബ്ലൂ: വില
 

ഗൂഗിൾ പിക്‌സൽ 4 എ ബെയർലി ബ്ലൂ: വില

ഗൂഗിൾ പിക്‌സൽ 4 എ ഇപ്പോൾ ജസ്റ്റ് ബ്ലാക്കിലും, ലിമിറ്റഡ് എഡിഷൻ ബെയർലി ബ്ലൂ കളർ ഓപ്ഷനും 6 ജിബി + 128 ജിബി എന്ന ഒരൊറ്റ കോൺഫിഗറേഷനിൽ $ 349 (ഏകദേശം 26,000 രൂപ) വിലയിൽ ലഭ്യമാണ്. പുതിയ കളർ‌ വേരിയൻറ് നിലവിൽ‌ യു‌എസിൽ‌ സ്റ്റോക്കുകൾ‌ അവസാനിക്കുന്നതുവരെ ലഭ്യമാണ്. എന്നാൽ, ഈ പുതിയ പിക്‌സൽ ഫോൺ വേരിയന്റ് മറ്റുള്ള രാജ്യങ്ങളിലേക്ക് എന്ന് മുതൽ ലഭ്യമാകുന്ന കാര്യം ഗൂഗിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ, പിക്‌സൽ 4 എ 31,999 രൂപയ്ക്ക് 'ജസ്റ്റ് ബ്ലാക്ക്' എന്ന കളർ വേരിയന്റിലാണ് വരുന്നത്.

പിക്‌സൽ 4 എ ബെയർലി ബ്ലൂ: സവിശേഷതകൾ

പിക്‌സൽ 4 എ ബെയർലി ബ്ലൂ: സവിശേഷതകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ, പിക്‌സൽ 4 എയുടെ പുതിയ വേരിയന്റിന് ഒരുപോലത്തെ സവിശേഷതകളുണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ 4 എയിൽ 5.81 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്ടറ്റ് റേഷിയോ, 443 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ വരുന്നു. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

പിക്‌സൽ 4 എ ബെയർലി ബ്ലൂ: ക്യാമറ സവിശേഷതകൾ

പിക്‌സൽ 4 എയ്ക്ക് പിന്നിൽ എഫ് / 1.7 ലെൻസ്12 മെഗാപിക്സൽ ക്യാമറ സെൻസറാണ് വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ മുൻവശത്ത് സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലായി വരുന്ന ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിൽ എഫ് / 2.0 ലെൻസ് വരുന്ന 8 മെഗാപിക്സൽ ക്യാമറ സെൻസർ സെൽഫികൾ പകർത്തുന്നതിനായി നൽകിയിരിക്കുന്നു.

ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്

ഗൂഗിൾ പിക്‌സൽ 4 എ
 

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയാത്ത 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഗൂഗിൾ പിക്‌സൽ 4 എയിലുള്ളത്. 4 ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ സ്മാർട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഫോണിലെ സെൻസറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

3,140 എംഎഎച്ച് ബാറ്ററി

18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 3,140 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് ചാർജ് നൽകുന്നത്. 'നോയ്‌സ് സപ്പ്രെഷൻ' സപ്പോർട്ട് വരുന്ന സ്റ്റീരിയോ സ്പീക്കറുകളും രണ്ട് മൈക്രോഫോണുകളും ഉണ്ട്. 143 ഗ്രാം ഭാരമാണ് പുതിയ ഗൂഗിൾ പിക്‌സൽ 4 എ ബെയർലി ബ്ലൂവിന്.

Most Read Articles
Best Mobiles in India

English summary
Pixel 4a has a new limited edition colour variant named "Barely Blue" which is currently on sale "while stocks last" at the Google store in the US The new variant adds to the colour variant "Only Black" that is already on sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X