പോക്കോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ പോക്കോ സി31 ഇന്ത്യയിലെത്തി, വില 8,499 രൂപ മുതൽ

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ പോക്കോ സി31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ വിജയം നേടിയ പോക്കോ സി3യുടെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പോക്കോ സി31ന്റെ ലോഞ്ച് ഓൺലൈനായിട്ടാണ് നടന്നത്. 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി35 പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. റോയൽ ബ്ലൂ, ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

 

പോക്കോ സി31: വില

പോക്കോ സി31: വില

പോക്കോ സി31 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 8,499 രൂപയാണ് വില. അതേസമയം 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 8,999 രൂപ വിലയുണ്ട്. വെറും 500 രൂപയുടെ വ്യത്യാസത്തിൽ 1ജിബി റാം അധികമായി ലഭിക്കുന്നുവെന്നതാണ് ഈ ഡിവൈസിന്റെ പ്രത്യേകത. ആളുകൾ 4ജിബി റാം വേരിയന്റ് വാങ്ങുന്നത് തന്നെയാണ് ലാഭകരവും. ലോഞ്ച് ഓഫറിന്റെ ഭാഗമായി രണ്ട് വേരിയന്റുകളും 500 രൂപ കിഴിവിൽ സ്വന്തമാക്കം. ആക്സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്നവർക്ക് പോക്കോ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നുണ്ട്. സ്മാർട്ട്ഫോൺ ഒക്ടോബർ 2 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

പോക്കോ സി31: സവിശേഷതകൾ
 

പോക്കോ സി31: സവിശേഷതകൾ

പോക്കോ സി31 സ്മാർട്ട്ഫോണിൽ 6.53-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽസ്) എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്. 20: 9 ആസ്പാക്ട് റേഷിയോയും ടിയുവി TUV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഡിവൈസിൽ ഉണ്ട്. 4 ജിബി റാം വരെയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ്. 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്ഫോണിൽ ഉണ്ട്. പ്രത്യേക മൈക്രോ എസ്ഡി കാർഡ് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും പോക്കോ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽ

മൂന്ന് പിൻക്യാമറ

മൂന്ന് പിൻക്യാമറ സെറ്റപ്പുമായിട്ടാണ് പോക്കോ സി31 സ്മാർട്ട്ഫോൺ വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. ഈ ഡിവൈസിൽ ഉള്ള ക്യാമറ ഫീച്ചറുകളിൽ സ്റ്റെപ്സ് കണ്ടെത്തൽ ഓട്ടോഫോക്കസ്, എച്ച്ഡിആർ, എഐ പോർട്രെയിറ്റ് മോഡ്, ഫേസ് ഡിറ്റക്ഷൻ, ഐഐ ഡിറ്റക്ഷൻ, നൈറ്റ് മോഡ് എന്നിവ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിൽ മുൻവശത്തായി 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ബാറ്ററി

പോക്കോ സി31 സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഈ ബാറ്ററി രണ്ട് ദിവസം വരെ നിലനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 540 മണിക്കൂർ സ്റ്റാൻഡ്‌ബൈ, 30 മണിക്കൂർ ഇ-ലേണിംഗ്, 34 മണിക്കൂർ വോൾട്ടി കോളിങ്, 10 മണിക്കൂർ ഗെയിമിങ്, 91 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് എന്നിവ വരെ ഈ ബാറ്ററി നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡിവൈസിന് പിന്നിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഫെയ്സ് അൺലോക്ക് സപ്പോർട്ടും ഫോണിലുണ്ട്.

യുഐ

പരസ്യരഹിതമായ യുഐ ഫീച്ചറുകളാണ് ഈ ഡിവൈസിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഫോണിൽ ഡ്യൂവൽ വോൾട്ടി, വോവൈഫൈ, 3.5mm ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് v5, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ലഭ്യമായ 10,000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് സ്മാർട്ട്ഫോണുകളുടെ ഇടയിൽ കടത്ത മത്സരം ഉണ്ടാക്കാൻ ഈ പുതിയ സ്മാർട്ട്ഫോണിന് സാധിക്കുമെന്ന് ഉറപ്പാണ്. സവിശേഷതൾ കൂടി പരിഗണിക്കുമ്പോൾ സമാനമായ വിലയുള്ള ഡിവൈസുകളെ പോക്കോ സി31 പിന്നിലാക്കും.

ഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽ

Most Read Articles
Best Mobiles in India

English summary
Popular smartphone maker Poco has launched the new budget smartphone Poco C31 in the Indian market. Prices for the device start at Rs 8,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X