ഒക്ടോബറിൽ വാങ്ങാവുന്ന 10000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗങ്ങളിലൊന്നാണ് ബജറ്റ് സ്മാർട്ട്ഫോണുകൾ. 10,000 രൂപയിൽ താഴെ വിലയുള്ള ധാരാളം ഫോണുകളും ഇന്ത്യയിൽ ലഭ്യമാണ്. എല്ലാ ജനപ്രീയ ബ്രാന്റുകളും രാജ്യത്ത് ഈ വില വിഭാഗത്തിൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസവും ധാരാളം ഡിവൈസുകൾ 10,000 രൂപയിൽ താഴെ വിലയുമായി വിപണിയിലെത്തിയിരുന്നു.

 

മികച്ച സ്മാർട്ട്ഫോണുകൾ

നിങ്ങൾക്ക് ഒക്ടോബർ മാസത്തിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് ഇന്ന് പരിചയപ്പെടുന്നത്. ഇതിൽ പോക്കോ, റിയൽമി, റെഡ്മി, മോട്ടറോള എന്നീ ബ്രാന്റുകളുടെ അഞ്ച് ഫോണുകളാണ് ഉള്ളത്. ഇതിൽ ചിലത് കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ വിപണിയിൽ അവതരിപ്പിച്ചവയാണ്. ഈ മാസം വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

പോക്കോ സി31

പോക്കോ സി31

പോക്കോ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് പോക്കോ സി31. ഈ ബജറ്റ് സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഹീലിയോ ജി35 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 4 ജിബി വരെ റാം ഉണ്ട്. 13 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും പോക്കോ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ ഹൈ എൻഡ് മോഡലിന്റെ വില 8,999 രൂപയാണ്.

റെഡ്മി നോട്ട് 10 സീരിസിൽ പുതിയ താരം, റെഡ്മി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തിറെഡ്മി നോട്ട് 10 സീരിസിൽ പുതിയ താരം, റെഡ്മി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി

റെഡ്മി 9 ആക്ടിവ്
 

റെഡ്മി 9 ആക്ടിവ്

ഷവോമി തങ്ങളുടെ ജനപ്രീയമായ റെഡ്മി 9 സീരിസിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് റെഡ്മി 9 ആക്ടിവ്. ഈ ഡിവൈസിൽ 6.53 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് ഉള്ളത്. മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി റാമും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ ആണ് ഒഎസ്. 13 എംപി പ്രൈമറി ക്യമറയുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും റെഡ്മി ഈ പുതിയ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

റിയൽമി സി25വൈ

റിയൽമി സി25വൈ

റിയൽമി സി25വൈ സ്മാർട്ട്ഫോണിൽ കമ്പനി 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ ആകർഷണവും ഈ ക്യാമറ തന്നെയാണ്. ആൻഡ്രോയിഡ് 11 ഒഎസ്, 4 ജിബി റാം എന്നിവയുള്ള റിയൽമി സി25വൈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യുണിസോക്ക് ടി610 ചിപ്സെറ്റാണ്. 18W ഫാസ്റ്റ് ചാർജ് സപ്പോർട്ട് ഉള്ള 5,000mAh ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

റിയൽമി നാർസോ 50ഐ

റിയൽമി നാർസോ 50ഐ

റിയൽ‌മിയുടെ മറ്റൊരു ബജറ്റ് ഓഫറായ റിയൽ‌മി നാർ‌സോ 50ഐ സ്മാർട്ട്ഫോണിൽ, 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. യൂണിസോക്ക് 9863 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 4 ജിബി വരെ റാം ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മെ യുഐ ഗോ എഡിഷനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 എംപി പിൻ ക്യാമറയുള്ള സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നൽകിയിട്ടുള്ളത്.

ശ്രദ്ധിക്കുക!! ഈ 136 ആപ്പുകളിൽ ഏതെങ്കിലും ഫോണിലുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുകശ്രദ്ധിക്കുക!! ഈ 136 ആപ്പുകളിൽ ഏതെങ്കിലും ഫോണിലുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

മോട്ടോ ജി10 പവർ

മോട്ടോ ജി10 പവർ

മോട്ടറോളയുടെ 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും ശ്രദ്ധേയം മോട്ടോ ജി10 പവർ തന്നെയാണ്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത ബജറ്റ് സെഗ്മെന്റിൽ അപൂർവമായി മാത്രം കാണുന്ന വലിയ 6,000 എംഎഎച്ച് ബാറ്ററിയാണ്. ഈ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നിൽക്കുന്നതാണ്. 6.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഡിവൈസിൽ 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ വിഭാഗത്തിൽ നാല് പിൻക്യാമറകളുള്ള ഫോണുകളും കുറവാണ്. സ്റ്റോക്ക് ആൻഡ്രോയിഡ് 11 അനുഭവം നൽകുന്ന ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 460 എസ്ഒസിയാണ്. 4 ജിബി വരെ റാമും ഫോണിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Here is the list of the best smartphones that you can buy in the month of October for less than Rs 10,000. This includes Poco, Realme, Redmi and Motorola devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X