പോക്കോ എഫ്3 ജിടി വിൽപ്പന ഇന്ന് ആരംഭിക്കും: വിലയും സവിശേഷതകളും

|

പോക്കോ എഫ്3 ജിടി സ്മാർട്ടഫോൺ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. സ്മാർട്ട്‌ഫോൺ ഉച്ചയ്ക്ക് 12 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് പോക്കോയുടെ രണ്ടാമത്തെ എഫ് സീരീസ് സ്മാർട്ട്‌ഫോണാണ്. 2018ൽ പുറത്തിറങ്ങിയ പോക്കോ എഫ്1ന്റെ പിൻഗാമിയാണ് എഫ്3 ജിടി. പോക്കോ എഫ്3 ജിടി മിഡ് പ്രീമിയം സെഗ്‌മെന്റിലേക്കാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. വൺപ്ലസ് നോർഡ് 2നെതിരെ ആണ് ഈ ഡിവൈസ് മത്സരികുന്നത്. നോർഡ് 2ന്റെ വിൽപ്പനയും ഇന്ന് ആരംഭിക്കും.

 
പോക്കോ എഫ്3 ജിടി വിൽപ്പന ഇന്ന് ആരംഭിക്കും: വിലയും സവിശേഷതകളും

ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി കെ40 ഗെയിമിങ് സ്മാർട്ടഫോണിനറെ പേര് മാറ്റിയ പതിപ്പാണ് പോക്കോ എഫ് 3 ജിടി. ഇത് ഗെയിമർമാരെയാണ് ലക്ഷ്യമിടുന്നത്. മികച്ച വിലയിൽ ഓൾ‌റൌണ്ട് ഡിവൈസായിട്ടാണഅ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രീ-ഓർഡറുകൾ ആരംഭിച്ച ഈ ഡിവൈസിന്റെ വില, ഓഫറുകൾ, സവിശേഷതകൾ എന്നിവയെല്ലാം പരിശോധിക്കാം.

പോക്കോ എഫ്3 ജിടി: വിലയും ഓഫറുകളും

ഇന്ത്യയിൽ പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപയാണ വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപ വിലയുണ്ട്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 30,999 രൂപയാണ് വില. പോക്കോ ലോഞ്ച് ഓഫറായി ഈ ഡിവൈസിന് വിലക്കിഴിവ് നൽകുന്നു. ആദ്യ ആഴ്ചയിൽ, പോക്കോ എഫ് 3 ജിടി യഥാക്രമം 25,999 രൂപ, 27,999 രൂപ, 29,999 രൂപ എന്ന നിരക്കിലും രണ്ടാം ആഴ്ചയിൽ ഈ ഡിവൈസ് യഥാക്രമം 26,499 രൂപ, 28,499 രൂപ, 30,499 രൂപ എന്നീ വിലയും ലഭ്യമാകും.

പോക്കോ എഫ്3 ജിടി: സവിശേഷതകൾ

പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് 10-ബിറ്റ് അമോലെഡ് പാനലാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലേ എച്ച്ഡിആർ 10+, ഡിസി ഡിമ്മിംഗ് സപ്പോർട്ട് എന്നിവയുമായി വരുന്നു. അമോലെഡ് പാനലുമായി വരുന്ന പോക്കോയുടെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് പോക്കോ എഫ്3 ജിടി. മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറസെറ്റപ്പാണ് പോക്കോ എഫ് 3 ജിടിയിൽ ഉള്ളത്. പിൻ ക്യാമറകൾക്ക് 4കെ 30 എഫ്പിഎസ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും, ഫ്രണ്ട് ക്യാമറയുടെ വീഡിയോ ശേഷി 30 എഫ്പിഎസിൽ 1080പി ആണ്. 16 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിൽ ഉള്ളത്.

5,065 എംഎഎച്ച് ബാറ്ററിയാണ് പോക്കോ തങ്ങളുടെ എഫ് സീരിസിലെ പുതിയ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ബാറ്ററി വലുതാണ് എങ്കിലും ഫോണിന് 8.33 എംഎം കട്ടിയും 205 ഗ്രാം ഭാരവും മാത്രമേ ഉള്ളു എന്നതാണ് ശ്രദ്ധേയം. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോക്കോ നൽകിയിട്ടുണ്ട്. എൽ-ആകൃതിയിലുള്ള ചാർജിങ് കേബിളാണ് ഇതിലുള്ളത്. ഇത് ഗെയിമിങിനിടയിലും ഫോൺ ചാർജ് ചെയ്യാനുള്ള സൌകര്യത്തിനാണ് നൽകിയിട്ടുള്ളത്.

Most Read Articles
Best Mobiles in India

English summary
Poco F3GT smartphone goes on sale in India today. The smartphone will go on sale through online platforms from 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X