10,999 രൂപയ്ക്ക് പോക്കോ എം2 സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

|

പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ബ്രിക്ക് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നീ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹെലിയോ ജി80 എസ്ഒസി, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

പോക്കോ എം2: വിലയും ലഭ്യതയും
 

പോക്കോ എം2: വിലയും ലഭ്യതയും

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് നടക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപ വിലയുണ്ട്. പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ബ്രിക്ക് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: സാംസങിന്റെ വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ്20 എഫ്ഇ പുറത്തിറങ്ങി

ഓഫറുകൾ

പോക്കോ എം2 സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ഉപയോക്കാതക്കൾക്ക് ഫിപ്പ്കാർട്ട് മികച്ച ഓഫറുകളും നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡുകളുപയോഗിച്ചും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾ ഉപയോഗിച്ചും ഡിവൈസ് വാങ്ങിയാൽ 750 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. 1,223 രൂപ മുതൽ‌ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇ‌എം‌ഐ ഓപ്ഷനും ലഭ്യമാണ്.

പോക്കോ എം2: സവിശേഷതകൾ

പോക്കോ എം2: സവിശേഷതകൾ

കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് പോക്കോ എം2 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മാലി ജി52 ജിപിയു, 6 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 80 എസ്ഒസിയാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് പോക്കോ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി പുറത്തിറങ്ങുക 65W വാർപ്പ് ചാർജ് സപ്പോർട്ടുമായി

ക്യാമറ
 

13 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ പോക്കോ എം2 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിനൊപ്പം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ വോൾട്ടി സപ്പോർട്ട്, 4 ജി, ബ്ലൂടൂത്ത് വി 5.0, ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 30ന് പുറത്തിറങ്ങും

Most Read Articles
Best Mobiles in India

Read more about:
English summary
The Poco M2 smartphone will go on sale today at 12 noon. The flash sale will be done through Flipkart. The smartphone will be available in three color options of Pitch Black, Slate Blue and Brick Red and in two storage configurations of 6GB + 64GB and 6GB + 128GB.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X