Just In
- 4 min ago
5,000 എംഎഎച്ച് ബാറ്ററിയുള്ള സാംസങ് ഗാലക്സി എ 32 4 ജി ആഗോളതലത്തിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
- 2 hrs ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 4 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
Don't Miss
- Movies
ദേവാസുരം സെറ്റിൽവെച്ച് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു, എത്ര ദിവസമായി കഷ്ടപ്പെടുത്തുന്നു
- News
സ്കൂബ ഡൈവര്‍ മുതല്‍ ക്വാളിഫൈഡ് പൈലറ്റ് വരെ; രാഹുല്‍ ഗാന്ധിയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍
- Sports
IND vs ENG: തുടക്കകാലത്ത് പേസര്‍, പിന്നീട് തട്ടകം മാറ്റി! കാരണം തുറന്നു പറഞ്ഞ് അക്ഷര്‍ പട്ടേല്‍
- Automobiles
കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
പോക്കോ എം 3 ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കുമെന്ന് ടീസർ: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
പോക്കോ എം 3 സ്മാർട്ഫോൺ ലോഞ്ച് ഇന്ത്യയിൽ ഔദ്യോഗികമായി പ്രഖ്യപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പോക്കോ എം 3 യുടെ വരവ് സ്ഥിരീകരിക്കുന്ന ഒരു വീഡിയോ പോക്കോ ഇതിനോടകം പുറത്തിറക്കികഴിഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ ഈ സ്മാർട്ഫോൺ അവതരിപ്പിച്ചു. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം, 2021 ഫെബ്രുവരിയിൽ ഇന്ത്യയിൽ ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യുമെന്ന് കാണിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് പോക്കോ എം 3ക്ക് കരുത്ത് നൽകുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഇതിലുണ്ട്. ഈ സ്മാർട്ട്ഫോണിന് സവിശേഷമായ ബാക്ക് ക്യാമറ മൊഡ്യൂൾ ഉണ്ട്. കൂടാതെ, 6,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച പോക്കോ എം 2 ന്റെ പിൻഗാമിയാണ് പോക്കോ എം 3 സ്മാർട്ഫോൺ.

പോക്കോ ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ പുതിയ വീഡിയോയിലേക്കുള്ള ലിങ്ക് കമ്പനി ട്വീറ്റ് ചെയ്യുകയും പോക്കോ എം 3 ഇന്ത്യയിൽ ഉടനെ എത്തുമെന്ന് സ്ഥിരീകരിക്കുകയും ചെയ്യ്തു. നിരവധി ആളുകൾ പോക്കോ എം 3 ഉപയോഗിക്കുന്നതും ഈ ഫോൺ ഉപയോഗിച്ചതിൻറെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും വീഡിയോ കാണിക്കുന്നു. ഇത് ഫോണിന്റെ ഗ്രാഫിക്സും ക്യാമറ കഴിവുകളും സൂചിപ്പിക്കുന്നു. ഈ വീഡിയോയിൽ കറുപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളിൽ പോക്കോ എം 3 നിങ്ങൾക്ക് കാണുവാൻ സാധിക്കും.

ലോഞ്ചിൻറെ കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഫെബ്രുവരിയിൽ ഈ സ്മാർട്ട്ഫോൺ എപ്പോഴെങ്കിലും അവതരിപ്പിച്ചേക്കുമെന്ന് മുൻപ് വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ പോക്കോ എം 3 സ്മാർട്ഫോണിൻറെ വില അതിൻറെ ആഗോള വിപണിയിൽ വരുന്ന വിലയ്ക്ക് തുല്യമായിരിക്കാം. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ആഗോളതലത്തിൽ 149 ഡോളർ (ഏകദേശം 11,000 രൂപ) വില വരുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 169 ഡോളർ (ഏകദേശം 12,500 രൂപ) വിലയുണ്ട്. ആഗോള വിപണിയിൽ ഈ ഹാൻഡ്സെറ്റ് കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്നു.

പോക്കോ എം 3 സവിശേഷതകൾ
പോക്കോ എം 3 എംഐയുഐ 12 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്ത് . 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്സൽ) ഡിസ്പ്ലേയാണ് ഇതിലുള്ളത്. 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതും കൂടാതെ 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിലും പുതിയ പോക്കോ സ്മാർട്ഫോൺ വിപണിയിൽ വരുന്നു.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ എം 3 ൽ വരുന്നത്. 8 മെഗാപിക്സൽ ഷൂട്ടർ ഈ സ്മാർട്ഫോണിൽ സെൽഫികൾ പകർത്തുവാൻ നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം 3ൽ വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ പോക്കോ എം 3 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190