പോക്കോ എം3 സ്മാർട്ട്ഫോൺ വീണ്ടും പൊട്ടിത്തെറിച്ചു; ഈ ഫോൺ അപകടകാരിയോ?

|

സ്‌മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിക്കുകയോ തീ പിടിക്കുകയോ ചെയ്യുന്നത് ഇപ്പോൾ ഇടയ്ക്കിടെ ഉണ്ടാകാറുള്ള സംഭവമാണ്. അടുത്തിടെ വൺപ്ലസ് നോർഡ് 2 എന്ന ഏറെ ജനപ്രിതി നേടി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഏറെ വിവാദമായ ഈ സംഭവത്തിന് പിന്നാലെ പോക്കോയുടെ സ്മാർട്ട്ഫോണും സമാനമായ രീതിയിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ്. പോക്കോ എം3 എന്ന സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. ഇതാദ്യമായിട്ടല്ല പോക്കോ എം3 സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും സമാനമായ സംഭവം ഉണ്ടായിരുന്നു.

 

പോക്കോ എം3 സ്മാർട്ട്ഫോൺ

സെപ്റ്റംബറിൽ നടന്ന പോക്കോ എം3 സ്മാർട്ട്ഫോണിന്റെ പൊട്ടിത്തെറി ഉപഭോക്താവിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമാണ് എന്നും ഈ മോഡൽ സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള മറ്റൊരു സാഹചര്യവും ഇല്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഉപഭോക്താവിൽ നിന്നും ഫോണിന് ഉണ്ടായ. കേടുപാടുകൾ ആണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് കമ്പനി പറഞ്ഞത്. പോക്കോയും വൺപ്ലസും കൂടാതെ മറ്റ് സ്മാർട്ട്ഫോൺ ബ്രാന്റുകളുടെ ഡിവൈസുകളും ഇതുപോലെ പൊട്ടിത്തെറിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

പോക്കോ എം3

91മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച്, മഹേഷ് (@Mahesh08716488) എന്ന യൂസർ നെയിമിലുള്ള ട്വിറ്റർ ഉപയോക്താവ് തന്റെ സഹോദരൻ ഉപയോഗിച്ചിരുന്ന പോക്കോ എം3 സ്മാർട്ടഫോണിന് തീപിടിച്ച് പൊട്ടിത്തെറിച്ചതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന കാര്യം ഇയാൾ വ്യക്തമാക്കിയിട്ടില്ല. പോക്കോ ഇക്കാര്യത്തിൽ ആദ്യം പ്രതികരിച്ചിട്ടില്ലായിരുനനു എങ്കിലും പിന്നീടെ ഈ പ്രശ്നം ഗൗരവമായി കാണുമെന്ന് അറിയിച്ചുകൊണ്ട് ട്വീറ്റിന് മറുപടി നൽകി.

അടിഭാഗം പൂർണ്ണമായും കത്തി
 

പോക്കോ എം3 സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു എന്ന് വെളിപ്പെടുത്തി ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. ഈ ട്വീറ്റിൽ ഉണ്ടായിരുന്നത് അനുസരിച്ച് പോക്കോ എം3 സ്മാർട്ട്ഫോണിന്റെ അടിഭാഗം പൂർണ്ണമായും കത്തിയിട്ടുണ്ട്. അതിന്റെ ക്യാമറ മൊഡ്യൂൾ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുന്നുള്ളു. ഈ സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് കാര്യത്തിലും വ്യക്തത ഇല്ല. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അതിന്റെ കാരണം എത്രയും വേഗം കണ്ടെത്തുമെന്നും പോക്കോ വ്യക്തമാക്കി. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്പനി ഉറപ്പുനൽകി.

ഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

ബ്രാൻഡുകൾ ഗുണനിലവാരത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം

ബ്രാൻഡുകൾ ഗുണനിലവാരത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം

നിരവധി സ്മാർട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ വരുന്നതിനാൽ ഡിവൈസുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ പല സംശയങ്ങളും ഉയർന്നുവരുന്നുണ്ട്. വിവിധ ബ്രാൻഡുകളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ച് വരുന്നുണ്ട്. ഉപയോക്താക്കൾക്ക് ബ്രാന്റുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇത് കാരണമായേക്കാം. വില കുറയ്ക്കുന്നതിനായി ഗുണനിലവാരം കുറയ്ക്കുന്നു എന്ന ആരോപണം പോലും പലരും ഉന്നയിക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ കമ്പനി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

പരിശോധനകൾ

പോക്കോ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോക്കോ വൈകാതെ പുറത്ത് വിടും. കമ്പനി കർശനമായ ഗുണനിലവാര പരിശോധനകൾ നടത്തുകയും അതിന്റെ ഡിവൈസുകൾ ഗുണനിലവാരവും സുരക്ഷാ പരിശോധനയും പിന്നിട്ടാണ് വിപണിയിൽ എത്തുകയും ചെയ്യുന്നത്. ഇത്തരം പൊട്ടിത്തെറികൾ കുറയ്ക്കുന്നതിന് ഉപയോക്താക്കൾ അവരുടെ ഡിവൈസുകൾ അടിസ്ഥാന സുരക്ഷാ നടപടികളോടെ ഉപയോഗിക്കേണ്ടതുണ്ട്.

50 എംപി ക്യാമറയുള്ള മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില വെറും 12,999 രൂപ മാത്രം50 എംപി ക്യാമറയുള്ള മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില വെറും 12,999 രൂപ മാത്രം

പോക്കോ എം3

പോക്കോ എം3

6.5 ഇഞ്ച് എഫ്‌എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് പോക്കോ എം3 വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 6 ജിബി വരെ റാമുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 ആണ് ഇത് പ്രവർത്തിക്കുന്നത്. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 2 എംപി മാക്രോ ക്യാമറയും മറ്റൊരു 2 എംപി ഡെപ്ത് സെൻസറുമാണ് ഡിവൈസിലെ മറ്റ് ക്യാമറകൾ.

ക്യാമറ

മൂവി ഫ്രെയിം, ടൈം-ലാപ്സ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്രിയേറ്റീവ് മോഡുകളും ക്യാമറ സെറ്റപ്പിൽ ഉണ്ട്. 8 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയും ഫോണിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ ഉണ്ട്.

ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്

Most Read Articles
Best Mobiles in India

English summary
Poco M3 smartphone explodes. A user shared this information on Twitter. Poco said the incident was being investigated.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X