പോക്കോ എം3 സ്മാർട്ട്ഫോണിന് മൂന്നാം തവണയും വില വർധിപ്പിച്ചു, ഇനിയും ഈ ഫോൺ വാങ്ങണോ

|

ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണുകളുടെ വില വില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഒന്നിലധികം ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ വില ഇതിനകം തന്നെ ഷവോമി വർധിപ്പിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 10ന് കഴിഞ്ഞ ദിവസം നാലാമതും വില വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഷവോമിയുടെ സബ് ബ്രാന്റ് ആയിരുന്ന പോക്കോയും ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വില വർധിപ്പിച്ചിരിക്കുകയാണ്. പോക്കോ എം3 സ്മാർട്ട്ഫോണിനാണ് വില കൂട്ടിയിരിക്കുന്നത്. ഇത് മൂന്നാമത്തെ വില വർധനവമാണ് ഡിവൈസിന് ലഭിക്കുന്നത്.

 

പോക്കോ എം3: പുതുക്കിയ വില

പോക്കോ എം3: പുതുക്കിയ വില

പോക്കോ എം3 സ്മാർട്ട്ഫോണിന് ഇപ്പോൾ 500 രൂപയാണ് വർധിച്ചിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ ഹാൻഡ്‌സെറ്റിന്റെ വില ഇന്ത്യയിൽ നേരത്തെ തന്നെ രണ്ടുതവണ വർധിപ്പിച്ചിരുന്നു. ഡിവൈസിന്റെ 4 ജിബി റാം മോഡലിനാണ് വില വർധിപ്പിച്ചത്. 4 ജിബി റാം മോഡലിന് ഇപ്പോൾ 10,999 രൂപയാണ് വില. ഈ മോഡൽ ലോഞ്ച് ചെയ്തത് 9,999 രൂപയ്ക്കായിരുന്നു. 10,499 രൂപയായിരുന്നു കഴിഞ്ഞ ദിവസം വരെ ഡിവൈസിന്റ വില. 6 ജിബി റാം മോഡലിന്റെ 11,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലും കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലും പുതുക്കിയ വില അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വീണ്ടും വില വർധിപ്പിച്ചു, ഇനി ഈ ഫോൺ വാങ്ങണോ?റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വീണ്ടും വില വർധിപ്പിച്ചു, ഇനി ഈ ഫോൺ വാങ്ങണോ?

പോക്കോ എം3: സവിശേഷതകൾ
 

പോക്കോ എം3: സവിശേഷതകൾ

6.5 ഇഞ്ച് എഫ്‌എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമുള്ള ഡിവൈസിൽ ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 ആണ് ഉള്ളത്. 64 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജ്, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നീ സ്റ്റോറേജ് ഒപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിക്കായി 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. 2 എംപി മാക്രോ ക്യാമറയും മറ്റൊരു 2 എംപി ഡെപ്ത് സെൻസറുമാണ് ഡിവൈസിലുള്ളത്. മൂവി ഫ്രെയിം, ടൈം-ലാപ്സ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്രിയേറ്റീവ് മോഡുകളും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് വാട്ടർ ഡ്രോപ്പ് സ്റ്റെയിലിലുള്ള 8 എംപി സെൻസറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെക്കൻഡ് ഹാൻഡ് ഫോണുകൾഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെക്കൻഡ് ഹാൻഡ് ഫോണുകൾ

കണക്ടിവിറ്റി

ഈ ഡിവൈസിൽ സുരക്ഷയ്‌ക്കായി ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ട്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്.

ഇനിയും പോക്കോ എം3 വാങ്ങണോ

ഇനിയും പോക്കോ എം3 വാങ്ങണോ

ലോഞ്ച് ചെയ്ത വിലയിൽ ഏറ്റവും മികച്ച ഓപ്ഷൻ തന്നെയായിരുന്നു പോക്കോ എം3 സ്മാർട്ട്ഫോൺ. മൂന്നാമത്തെ വില വർധനവോടെ ഈ മേന്മ ഫോണിന് നഷ്ടപ്പെടുന്നു. 10,000 രൂപയിൽ താഴെ വിലയിൽ സ്നാപ്ഡ്രാഗൺ 662 ചിപ്പ്സെറ്റും ട്രിപ്പിൾ റിയർ ക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമെല്ലാം ഏറ്റവും മികച്ച സവിശേഷതകൾ തന്നെയാണ്. എന്നാൽ വില വർധിക്കുന്നതോടെ ഫോൺ മത്സരിക്കുന്ന ഡിവൈസുകളോട് പിടിച്ച് നിൽക്കാൻ ഇതിന് സാധിക്കാതെ വരുന്നു. മറ്റ് നിരവധി മികച്ച ഡിവൈസുകൾ പോക്കോ എം3യുടെ പുതുക്കിയ വിലയിൽ തന്നെ ലഭ്യമാണ്.

കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Poco increased price for Poco M3 smartphone in India. In the third price hike, the device price has been increased by Rs 500. Now the price of 4GB variant is Rs 10,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X