Just In
- 2 hrs ago
ട്രിപ്പിൾ ക്യാമറകളും, കിരിൻ 990 ചിപ്സെറ്റും വരുന്ന ഹുവായ് പി 40 4 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു
- 3 hrs ago
മോൺസ്റ്റർ സവിശേഷതകളുമായി സാംസങ് ഗാലക്സി എം 12 മാർച്ച് 11ന് അവതരിപ്പിക്കും: വില, സവിശേഷതകൾ
- 3 hrs ago
6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ
- 4 hrs ago
സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്സി എ 32 മാർച്ച് 5 ന് അവതരിപ്പിക്കും
Don't Miss
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Finance
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.. ഫെബ്രുവരി മാസത്ത റിപ്പോർട്ട് പുറത്ത്
- News
കടലിൽ പോകേണ്ട, കന്യാകുമാരിയിൽ രാഹുൽ ഗാന്ധിയുടെ കടൽ യാത്ര വിലക്കി ജില്ലാ ഭരണകൂടം
- Movies
ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് സംസാരിക്കും, സിനിമ നടക്കാത്തതിനെ കുറിച്ച് രഞ്ജന്‍ പ്രമോദ്
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള്‍ ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില്‍ ഇവര്‍, തലപ്പത്ത് ഹിറ്റ്മാന്
- Lifestyle
ഈ രാശിക്കാര്‍ ഒരു കാരണവശാലും ഡയമണ്ട് ധരിക്കരുത്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പോക്കോ എം3 സ്മാർട്ട്ഫോൺ ഫെബ്രുവരി 2ന് വിപണിയിലെത്തും. ഇക്കാര്യം ഔദ്യോഗികമായി തന്നെ പോക്കോ സ്ഥിരീകരിച്ചു. വീഡിയോ ടീസർ വഴിയാണ് ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചത്. പോക്കോയുടെ ഡിവൈസുകൾക്ക് ഏറെ ആവശ്യക്കാരുള്ള വിപണിയാണ് ഇന്ത്യ എന്നത് കൊണ്ട് തന്നെ പോക്കോ എം3 സ്മാർട്ട്ഫോൺ വിപണിയിൽ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.

പോക്കോയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ലോഞ്ച് വിവരം കമ്പനി സ്ഥിരീകരിച്ചത്. 2021 ഫെബ്രുവരി 2ന് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്യും. ലോഞ്ച് തിയതിക്കൊപ്പം സ്മാർട്ട്ഫോൺ ഇ-കൊമേഴ്സ് പോർട്ടലായ ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുക എന്ന കാര്യവും പോക്കോ അറിയിച്ചിട്ടുണ്ട്. യൂറോപ്പ്, തായ്വാൻ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ നേരത്തെ തന്നെ പോക്കോ എം3 ലോഞ്ച് ചെയ്തിരുന്നു.
കൂടുതൽ വായിക്കുക: 5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

പോക്കോ എം3: പ്രതീക്ഷിക്കുന്ന വില
മികച്ചതും വിലകുറഞ്ഞതുമായ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്ന ബ്രാന്റാണ് പോക്കോ. അതുകൊണ്ട് തന്നെ രാജ്യത്ത് താങ്ങാനാവുന്ന വില വിഭാഗത്തിലായിരിക്കും പോക്കോ എം3 പുറത്തിറക്കുക എന്ന കാര്യം ഉറപ്പാണ്. ഈ ഡിവൈസ് 15,000 രൂപ വില വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. റിയൽമി 6, റിയൽമി നാർസോ 20, മോട്ടോ ജി 9 പവർ എന്നിവയുൾപ്പെടെ മറ്റ് ബജറ്റ് സ്മാർട്ട്ഫോണുകളുമായിട്ടായിരിക്കും ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് സ്പേസ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പേസ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ പോക്കോ എം 3 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മോഡലുകൾക്കും 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും വില. നീല, കറുപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
കൂടുതൽ വായിക്കുക: സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

പോക്കോ എം3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിന് അതിന്റെ ഗ്ലോബൽ വേരിയന്റിന് സമാനമായ സവിശേഷതകൾ തന്നെയായിരിക്കും ഉണ്ടാവുക എന്നതുകൊണ്ട് തന്നെ സവിശേഷതകൾ മിക്കതും വ്യക്തമാണ്. ഈ ഡിവൈസിൽ 6.53 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 662 എസ്ഒസി ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ചിപ്പ്സെറ്റ് മാറുമോ എന്ന കാര്യം വ്യക്തമല്ല.

ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് എംഐയുഐയിൽ ആയിരിക്കും പോക്കോ എം3 പ്രവർത്തിക്കുക. ഈ സ്മാർട്ട്ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. എഫ് / 1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെക്കൻഡറി ഡെപ്ത് സെൻസറും 2 എംപി ടെർഷ്യറി മാക്രോ ലെൻസുമായിരിക്കും ഡിവൈസിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 8 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ടായിരിക്കും. 6000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഡിവൈസിന്ൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
കൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190