50 എംപി ക്യാമറയുമായി പോക്കോ എം4 പ്രോ 5ജി ; വിലയും സവിശേഷതകളും അറിയാം

|

നീണ്ട കാത്തിരിപ്പിനൊടുവിൽ ജനപ്രിയ സ്മാർട്ട്ഫോൺ നിർമാതാക്കളായ പോക്കോ തങ്ങളുടെ പുതിയ ബജറ്റ് 5ജി ഫോണായ എം4 പ്രോ 5ജി പുറത്തിറക്കി. ആഗോള വിപണിയിൽ ബേസ് വേരിയന്റിന് 229 യൂറോ (ഏകദേശം 19,600) മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. നേരത്തെ കരുതിയിരുന്നത് പോലെ തന്നെ റെഡ്മിയുടെ നോട്ട് 11 ന് സമാനമായ ഫീച്ചറുകളുമായാണ് ഫോൺ ആഗോള വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ എന്നത്തേക്ക് പുതിയ ഫോൺ ലോഞ്ച് ആവുമെന്നതിൽ ഇപ്പോൾ വ്യക്തത ഇല്ല. റെഡ്മി നോട്ട് 11ടി 5ജി എന്ന പേരിലാകും ഇതേ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടാൻ സാധ്യത.

 

പോക്കോ

പോക്കോ എം4 പ്രോ 5ജി 4ജിബി ബേസ് വേരിയന്റിന് 229 യൂറോയാണ് കമ്പനി നൽകിയിരിക്കുന്ന അടിസ്ഥാന വില. ( ഏകദേശം 19,600 രൂപ ). 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഇത് വരുന്നത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റും കമ്പനി പുറത്തിറക്കി. 249 യൂറോ (ഏകദേശം 21,400 രൂപ) ആണ് 6 ജിബി വേരിയന്റിന്റെ വില. പവർ ബ്ലാക്ക്, കൂൾ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളിലാണ് ഫോണുകൾ എത്തുന്നത്. തെരഞ്ഞെടുത്ത വിപണികളിൽ ലോഞ്ച് ടൈം ഡിസ്കൌണ്ടും കമ്പനി നൽകുന്നു. ഇങ്ങനെ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 4 ജിബി വേരിയന്റ് 199 യൂറോയ്ക്കും (ഏകദേശം 17,100 രൂപ), 6 ജിബി വേരിയന്റ് 219 യൂറോയ്ക്കും (ഏകദേശം 18,800 രൂപ) ലഭിക്കും.

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾവില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

പോക്കോ എം4 പ്രോ 5ജി സവിശേഷതകൾ
 

പോക്കോ എം4 പ്രോ 5ജി സവിശേഷതകൾ

6.6 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയുമായാണ് പോക്കോ എം4 പ്രോ 5ജി അവതരിപ്പിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും ഡിസിഐ പി3 കളർ ഗാമറ്റുമായി എത്തുന്ന ഫോണിൽ സൺലൈറ്റ് ഡിസ്പ്ലേ പോലെയുള്ള ഫീച്ചറുകളും ഉണ്ട്. 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ് റിയാക്ഷൻ ടെമും കൂട്ടുന്നു. ഫ്രണ്ട് ക്യാമറയ്ക്കായി സ്ക്രീനിന് മധ്യഭാഗത്ത് മുകളിലായി ഒരു ഹോൾ പഞ്ച് കട്ട്ഔട്ടും ഉണ്ട്.

 

ബാറ്ററി

പിൻവശത്തെ 50 എംപി പ്രൈമറി ക്യാമറാ സെൻസർ പോക്കോ ഫോണുകളിൽ തന്നെ ആദ്യമാണ്. ഒപ്പം എട്ട് എംപി അൾട്രാവൈഡ് സെൻസറും ഉണ്ട്. 16 എംപി സെൻസറാണ് സെൽഫി ക്യാമിനായി പോക്കോ അവതരിപ്പിക്കുന്നത്. 5,000 എംഎച്ച് ബാറ്ററി പായ്ക്കിനൊപ്പം 33 വാട്ട് ഫാസ്റ്റ് ചാർജിങും ബാറ്ററി ഡിപ്പാർട്ട്മെന്റിനെ ആകർഷകമാക്കുന്നു. യുഎസ്ബി ടെപ്പ് സി ചാർജറിൽ അതിവേഗ ചാർജിങാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് 100 ശതമാനം ചാർജിങിന് ഏകദേശം 59 മിനുട്ട് മാത്രം മതിയെന്നാണ് കമ്പനിയുടെ വാദം.

കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+

ടിബി

പോക്കോ എം3 പ്രോ 5ജിയുടെ പിൻഗാമിയെത്തുന്നത് മീഡിയാടെക് ഡൈമൻസിറ്റി 810 പ്രോസസറുമായാണ്. 6എൻഎം പ്രോസസറിനെ അടിസ്ഥാനമാക്കിയാണ് ചിപ്പ്സെറ്റ് ഒരുങ്ങുന്നത്. 2.4 ഗിഗാഹെർട്സ് വരെ പ്രോസസിങ് സ്പീഡും ഫോണിനുണ്ട്. 6 ജിബി വരെയുള്ള റാമുകൾക്കൊപ്പം കൂടാതെ 2 ജിബി വരെയുള്ള അധിക വെർച്വൽ റാമും ഫോണിൽ സപ്പോർട്ട് ചെയ്യും. 64 ജിബി, 128 ജിബി ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയിലാണ് പോക്കോ എം4 പ്രോ 5ജി വിപണിയിലെത്തുന്നത്. സ്റ്റോറേജ് സ്പേസ് 1 ടിബി വരെ ഉയർത്താമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരേ സമയം രണ്ട് 5ജി സിമ്മുകളോ അല്ലെങ്കിൽ ഒരു 5ജി സിമ്മും മെമ്മറി കാർഡും ഉപയോഗിക്കാൻ ആകും.

5ജി

ഡ്യുവൽ സ്പീക്കറുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ആകർഷകങ്ങളായ ഫീച്ചറുകളാണ്. കൂടാതെ ഫേസ് അൺലോക്ക് സിസ്റ്റവും പോക്കോ എം4 പ്രോ 5ജി പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 സ്കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിച്ചത് പോലെ തന്നെ റെഡ്മി നോട്ട് 11 5ജി റീബ്രാൻഡ് ചെയ്തിറക്കിയ പോലെ തന്നെയാണ് പോക്കോ എം4 പ്രോ 5ജിയും കാഴ്ചയിലും ഇരു ഫോണുകളിലും സമാനതകൾ ഒരുപാടുണ്ട്.

ലാവയുടെ തകർപ്പൻ തിരിച്ച് വരവ്, ലാവ അഗ്നി 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചുലാവയുടെ തകർപ്പൻ തിരിച്ച് വരവ്, ലാവ അഗ്നി 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
After a long wait, popular smartphone maker Poco has launched their new budget 5G phone, the M4 Pro 5G. The base variant of the phone starts at 229 euros (approximately 19,600) in the global market. As previously thought, the phone will hit the global market with features similar to the Redmi Note 11.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X