പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു, പ്രതികരിക്കാതെ കമ്പനി

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രീയ ഫോണുകളിലൊന്നായ പോക്കോ എക്സ്3 പ്രോ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ധാരാളം യൂണിറ്റുകൾ വിറ്റഴിഞ്ഞ പോക്കോയുടെ ഈ സ്മാർട്ട്ഫോൺ ചാർജ് ചെയ്ത് കഴിഞ്ഞ് ചാർജറിൽ നിന്നും ഊരി മാറ്റിയതിന് ശേഷമാണ് പൊട്ടിത്തെറിച്ചത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ച നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട് എങ്കിലും ഇത്രയും ജനപ്രീതി നേടിയ മികച്ചൊരു ഡിവൈസ് പൊട്ടിത്തെറിച്ചുവെന്നത് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ്. ഫോൺ പൊട്ടിത്തെറിച്ച കാര്യം ഉപയോക്താവ് ട്വിറ്റർ വഴിയാണ് വെളിപ്പെടുത്തിയത്.

 

അമൻ ഭരദ്വാജ്

അമൻ ഭരദ്വാജ് (@Ammybhardwaj13) എന്ന ഉപയോക്താവാണ് തന്റെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചാർജറിൽ നിന്ന് തന്റെ ഫോൺ നീക്കംചെയ്ത് അഞ്ച് മിനിറ്റിന് ശേഷമാണ് ഈ ഡിവൈസ് പൊട്ടിത്തെറിച്ചത് എന്നും അമൻ കൂട്ടിച്ചേർത്തു. ഈ ട്വീറ്റിനൊപ്പം പൊട്ടിത്തെറിച്ച പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം രണ്ട് മാസം മുമ്പാണ് ഫോം വാങ്ങിയതെന്ന് കുറിക്കുകയും ഇതിന്റെ ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തേർഡ് പാർട്ടി റീട്ടെയിൽ സ്റ്റോറിൽ നിന്നാണ് ഈ ഡിവൈസ് വാങ്ങിയിരിക്കുന്നത് എന്ന് ബില്ലിൽ നിന്നും വ്യക്തമാണ്.

സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഷവോമിയുടെ 11ടി പ്രോ സ്മാർട്ട്ഫോൺ വരുന്നുസ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഷവോമിയുടെ 11ടി പ്രോ സ്മാർട്ട്ഫോൺ വരുന്നു

അമൻ ഭരദ്വാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്നും പോക്കോ എക്സ്3 പ്രോ പൊട്ടിത്തെറിയിൽ മുഴുവനായി തകർന്നതായി കാണാം. ബാറ്ററി പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ഫോണിനറെ ഒരു ഭാഗം മുഴുവൻ തകർന്നിട്ടുണ്ട്. പൂർണ്ണമായി ചാർജ് ചെയ്തതിനുശേഷം ബാറ്ററി പൊട്ടിത്തെറിച്ചതുകൊണ്ട് ആയിരിക്കും ഇത്രയും രൂക്ഷമായ സ്ഫോടനം ഉണ്ടായത് എന്നാണ് സൂചനകൾ. ഫോൺ വച്ചിരുന്ന ടേബിളിൽ ഒരു പുതപ്പും വിരിച്ചിരുന്നു. ഈ വിരിപ്പിൽ തീ പിടിച്ചത് ഫോണിന് കൂടുതൽ കേടുപാടുകൾ ഉണ്ടാകാൻ കാരണായി എന്നാണ് സൂചന.

പോക്കോ പ്രതികരിച്ചില്ല
 

കൂടാതെ, രണ്ട് മാസം മുമ്പ് താൻ പോക്കോ എക്സ് 3 പ്രോ വാങ്ങിയെന്നും ബിൽ രസീത് പോലും പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അമൻ ഭരദ്വാജ് ട്വിറ്ററിൽ കുറിക്കുന്നു. പുതിയ പോക്കോ ഫോൺ 2021 ജൂൺ 15ന് ഒരു തേർഡ് പാർട്ടി റീട്ടെയിലർ വഴി വാങ്ങിയതായാണ് ബില്ലിലുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നക്. നിലവിൽ അത് അംഗീകൃത ഡീലർ ആണോ അല്ലയോ എന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല എന്നത് ഭാഗ്യമാണ്. ഈ സംഭവത്തിൽ പോക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സാധാരണ കമ്പനികൾ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണം പ്രഖ്യാപിക്കാറുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾഫ്ലിപ്പ്കാർട്ടിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ

സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ ഇതാദ്യമായിട്ടല്ല പുറത്ത് വരുന്നത്. ചിലപ്പോഴൊക്കെ തീപിടിച്ച് ആളുകൾക്ക് പരിക്കേൽക്കുക പോലും ഉണ്ടായിട്ടുണ്ട്. പോക്കോ ഫോണുകളിൽ ചൂടാകുന്ന പ്രശ്നം ഉണ്ട്. അടുത്തിടെ, ഗെയിമിങ് സമയത്ത് പോക്കോ എഫ്3 ജിടിയിൽ ഉണ്ടാകുന്ന അധിക ചൂട് പരിഹരിക്കാമെന്ന് പോക്കോ അറിയിച്ചിരുന്നു. അടുത്തകാലത്തായി നിരവധി പോക്കോ എക്സ്3 ഫോണുകൾ പൊട്ടിത്തെറിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും ഫോൺ ചാർജ് ചെയ്തപ്പോഴോ ചാർജ് ചെയ്ത ശേഷം ചാർജറിൽ നിന്നും എടുത്തപ്പോഴോ സംഭവിച്ചതാണ്.

പൊട്ടിത്തെറിയുടെ കാരണം

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ കമ്പനി അന്വേഷണത്തിന് ഉത്തരവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹുഭൂരിപക്ഷം സംഭവങ്ങളിലും കമ്പനികൾ അന്വേഷണത്തിന് ഉത്തരവിടുകയും ഫോൺ പരിശോധിച്ച ശേഷം ഇതൊരു ബാഹ്യ ബലം കൊണ്ട് ഉണ്ടായതാണ് എന്നും സ്മാർട്ട്ഫോൺ യൂണിറ്റിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നും പ്രസ്താവൻ ഇറക്കലുമാണ് പതിവ്. ഈ വിഷയത്തിൽ പോക്കോ എന്തായിരിക്കും പറയുക എന്ന കാര്യം വ്യക്തമല്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് വൺപ്ലസ് നോർഡ് 2 എന്ന പുതിയ സ്മാർട്ട്ഫോൺ പോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിരുന്നു. ഈ വിഷയത്തിൽ വൺപ്ലസ് പഴി ഉപയോക്താവിൽ ചാരി രക്ഷപ്പെടുകയായിരുന്നു.

സെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Poco X3 Pro, one of Poco's popular smartphones, has reportedly exploded. The smartphone exploded after being removed from the charger after charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X