5 ജി ഡൈമെൻസിറ്റി 800 യു ചിപ്പ്സെറ്റുമായി റിയൽമി 7 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

യുകെയിൽ നടന്ന ഒരു വെർച്വൽ ഇവന്റിൽ റിയൽമി 7 5 ജി (Realme 7 5G) അവതരിപ്പിച്ചു. ഓഗസ്റ്റിൽ ചൈനയിൽ വിപണിയിലെത്തിയ റിയൽമി വി 5 ആണ് പുതിയ റിയൽമി സ്മാർട്ട്ഫോൺ. എന്നാൽ, ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി റിയൽമി 7 5 ജിയിൽ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസർ വരുന്ന റിയൽമി വി 5 നെക്കാൾ അപ്‌ഗ്രേഡാണ് പുതിയ റിയൽമി 7 5 ജി. 120Hz ഡിസ്‌പ്ലേയുമായി വരുന്ന ഈ പുതിയ സ്മാർട്ഫോണിൽ ക്വാഡ് റിയർ ക്യാമറകളാണുള്ളത്. ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ഇതിന് നൽകിയിരിക്കുന്നു. സെപ്റ്റംബറിൽ ചൈനീസ് കമ്പനി ആരംഭിച്ച റിയൽമി 7, റിയൽമി 7 പ്രോ, റിയൽമി 7 ഐ എന്നിവയുടെ ഒരു അപ്ഗ്രേഡഡ് വേർഷനായാണ് ഇത് വരുന്നത്.

റിയൽമി 7 5 ജി: വില, ലഭ്യത
 

റിയൽമി 7 5 ജി: വില, ലഭ്യത

6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിൽ വരുന്ന റിയൽമി 7 5 ജിക്ക് യുകെയിൽ ജിബിപി 279 (ഏകദേശം 27,400 രൂപ) വില വരുന്നു. ബാൾട്ടിക് ബ്ലൂ കളർ ഓപ്ഷനിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ നവംബർ 27 മുതൽ യുകെയിൽ ലഭ്യമായി തുടങ്ങും. ഇത് ആമസോൺ യുകെ വഴി ജിബിപി 229 (ഏകദേശം 22,500 രൂപ) വിലക്കിഴിവിൽ നവംബർ 30 വരെ ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ചുള്ള വില്പനയിൽ നിന്നും ലഭിക്കും. യുകെ ഒഴികെയുള്ള വിപണികളിൽ റിയൽമി 7 5 ജി എന്ന് അവതരിപ്പിക്കുമെന്ന് സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റിയൽമി 7 5 ജി: സവിശേഷതകൾ

റിയൽമി 7 5 ജി: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന നാനോ7 5 ജി ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 20: 9 ആസ്പെക്ടറ്റ് റേഷിയോ എന്നിവ ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന ഈ ഹാൻഡ്‌സെറ്റ് റിയൽമി വി 5 ൽ ലഭ്യമായ 90 ഹെർട്സ് ഡിസ്പ്ലേയെക്കാൾ മികച്ചതാണ്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് പ്രവർത്തനക്ഷമത നൽകുന്നത്.

റിയൽമി 7 5 ജി: ക്യാമറ സവിശേഷതകൾ
 

റിയൽമി 7 5 ജി: ക്യാമറ സവിശേഷതകൾ

റിയൽമി 7 5 ജിയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഇതിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 119 ഡിഗ്രി ഫീൽഡ് വ്യൂ ഫീൽഡ് (എഫ്ഒവി), എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. മാക്രോ ഷൂട്ടർ, മോണോക്രോം സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ബൊക്കെ ഇഫക്റ്റ്, എഐ ബ്യൂട്ടി, എച്ച്ഡിആർ, സൂപ്പർ നൈറ്റ്സ്‌കേപ്പ് എന്നിവയുൾപ്പെടെ പ്രീലോഡുചെയ്‌ത സവിശേഷതകൾ റിയൽമി 7 5 ജി മുൻവശത്ത് വരുന്ന 16 മെഗാപിക്സൽ സ്‌നാപ്പർ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു. അൾട്രാ 48 എംപി മോഡ്, സൂപ്പർ നൈറ്റ്സ്കേപ്പ് മോഡ്, ട്രൈപോഡ് മോഡ്, യുഐഎസ് മാക്സ് വീഡിയോ സ്റ്റബിലൈസേഷൻ, ഒരു സിനിമാ മോഡ് തുടങ്ങിയ ഫീച്ചറുകൾ പുറകിലെ ക്യാമറയിൽ റിയൽമി നൽകിയിട്ടുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC

256 ജിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് റിയൽമി 7 5 ജിയിൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. ഇത് ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ സാങ്കേതികവിദ്യകളെ സപ്പോർട്ട് ചെയ്യുന്നു. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7 5 ജിയിൽ നൽകിയിരിക്കുന്നത്. 65 മിനിറ്റ് സമയം കൊണ്ട് ഇത് പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
Realme 7 5G, however, comes with an octa-core MediaTek Dimensity 800U SoC that is an improvement over the MediaTek Dimensity 720 SoC powering Realme V5, to offer some differentiation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X