റിയൽമി 7 5 ജി നവംബർ 19 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

റിയൽമി 7 5 ജി (Realme 7 5G) സ്മാർട്ഫോൺ നവംബർ 19 ന് യുകെയിൽ ഒരു വെർച്വൽ ഇവന്റിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്ഫോണിന്റെ മുൻഭാഗം കാണിക്കുന്ന ഒരു പോസ്റ്ററിനൊപ്പം കമ്പനി അതിന്റെ റിയൽ‌മി യുകെ ട്വിറ്റർ ഹാൻഡിൽ വഴി വിശദാംശങ്ങൾ വെളിപ്പെടുത്തി. റിയൽമി 7 സീരീസിൽ നിലവിൽ റിയൽമി 7, റിയൽമി 7 പ്രോ, റിയൽമി 7 ഐ എന്നിവയാണ് ഉൾപ്പെടുന്നത്. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് മോഡലുകളൊന്നും 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നില്ല. ഇപ്പോൾ, കമ്പനി റിയൽ‌മി 7 5 ജിയെക്കുറിച്ചുള്ള വിശദാംശങ്ങൾ‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, അടുത്തിടെ ലഭിച്ച ഒരു സൂചന പറയുന്നത്, ഇത് പുനർ‌നിർമ്മിച്ച റിയൽമി വി 5 ആയിരിക്കാമെന്നാണ്.

 

റിയൽമി 7 5 ജി: ലോഞ്ച് തീയതി, പ്രതീക്ഷിക്കുന്ന വില

ട്വിറ്റർ, ഫെയ്‌സ്ബുക്ക് എന്നിവയുൾപ്പെടെയുള്ള സാമൂഹ്യമാധ്യമ ചാനലുകളിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു വെർച്വൽ ഇവന്റിൽ നവംബർ 19 ന് രാവിലെ 10 മണിക്ക് ജിഎംടിയിൽ (ഉച്ചകഴിഞ്ഞ് 3:30 ന് ഐഎസ്ടി) റിയൽമി 7 5 ജി അവതരിപ്പിക്കുമെന്ന് റിയൽമി യുകെ ട്വീറ്റ് ചെയ്തിരുന്നു.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

റിയൽമി വി 5

റിയൽമി 7 5 ജിയുടെ വിലവിവരങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവന്ന ഒരു ലീക്ക് കാണിക്കുന്നത്, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 1,499 (ഏകദേശം 17,000 രൂപ), 8 ജിബി + 128 ജിബി സ്റ്റോറേജ് എഡിഷന് ‌എൻ‌വൈ 1,899 (ഏകദേശം 21,400 രൂപ) എന്നിങ്ങനെ യഥാക്രമം വിലവരുന്നുവെന്നാണ്. ഇത് ചൈനയിൽ വരുന്ന വിലയാണെങ്കിലും റിയൽമി 7 5 ജി യുടെ വില എത്രയായിരിക്കുമെന്ന ഒരു ധാരണ ഈ ലീക്ക് നൽകുന്നു.

റിയൽമി 7 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽമി 7 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽമി 7 5 ജി എന്ന് വിശ്വസിക്കപ്പെടുന്ന മോഡൽ നമ്പർ RMX2111 വരുന്ന ഒരു റിയൽമി സ്മാർട്ട്ഫോൺ അടുത്തിടെ എൻ‌ബി‌ടി‌സി വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ മോഡൽ നമ്പർ യഥാർത്ഥത്തിൽ റിയൽമി വി 5 മായി ബന്ധപ്പെട്ടിരുന്നു, ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച റിയൽമി 7 5 ജി പുനർ‌നിർമ്മിച്ച റിയൽമി വി 5 ആയിരിക്കും എന്ന് സൂചിപ്പിക്കുന്നു. റിയൽമി 7 5 ജിയുടെ ചോർന്ന സവിശേഷതകൾ‌ ഈ വസ്തുതകളെ കൂടുതൽ‌ ശക്തിപ്പെടുത്തുന്നു.

റിയൽമി 7 5 ജി
 

റിയൽമി 7 5 ജിയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ ഡിസൈനും വരുന്ന 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് വരുന്നത്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറായിരിക്കും ഇതിൻറെ പ്രവർത്തനമികവ് മെച്ചപ്പെടുത്തുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മറ്റ് രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിന് ലഭിച്ചേക്കാം. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ക്യാമറയുമായി റിയൽമി 7 5 ജി വരുന്നു.

30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററി

സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, കണക്റ്റിവിറ്റിക്കായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കൂടാതെ, 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളും ഈ ഹാൻഡ്‌സെറ്റിന് വരുമെന്ന് ലീക്കുകൾ പറയുന്നു.

സാംസങ് ഗാലക്‌സി എസ് 20 പ്ലസ് ബിടിഎസ് എഡിഷന് ഇപ്പോൾ ഇന്ത്യയിൽ വൻ വിലകുറവ്

Most Read Articles
Best Mobiles in India

English summary
On November 19, Realme 7 5 G will be launched in the UK at a virtual event. The company announced the information, along with a poster showing the front of the phone, via its Realme UK Twitter account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X