റിയൽ‌മി വി 5 റീബ്രാൻഡ് വേർഷനായി റിയൽ‌മി 7 5 ജി നവംബർ 19 ന് അവതരിപ്പിക്കും

|

നവംബർ 19 ന് റിയൽ‌മി 7 5 ജി യ്ക്കായി ഒരു ഓൺ‌ലൈൻ ലോഞ്ച് ഇവന്റ് നടത്തുമെന്ന് റിയൽ‌മി സ്ഥിരീകരിച്ചു. "Tune into the realme UK Livestream launch of #realme75G and our #realDeals Black Friday event," എന്നിങ്ങനെ കമ്പനി പുതിയ ഫോണിൻറെവിശദാംശങ്ങൾ റിയൽ‌മി യുകെ ട്വിറ്റർ വഴി പ്രഖ്യാപിച്ചു. ഈ സ്മാർട്ട്‌ഫോൺ രാവിലെ 10 മണിക്ക് ജിഎംടി (3:30 pm ഐഎസ്ടി) ഒരു വെർച്വൽ ഇവന്റിൽ അവതരിപ്പിക്കും. അത് കമ്പനിയുടെ സാമൂഹ്യമാധ്യമ ചാനലുകളായ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിലും യൂട്യുബിലും തത്സമയം സംപ്രേഷണം ചെയ്യും.

റിയൽ‌മി 7 5 ജി
 

റിയൽ‌മി 7 5 ജി യുടെ ഒരു ചിത്രവുംഅതോടപ്പം പോസ്റ്റ് ചെയ്യ്തിരുന്നു.ഒരു പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായി വരുന്ന ഈ സ്മാർട്ട്‌ഫോൺ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് റീഡർ അവതരിപ്പിക്കുമെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. റിയൽ‌മി 7 5 ജി എന്ന് വിശ്വസിക്കപ്പെടുന്ന RMX2111 മോഡൽ നമ്പറുമായി വരുന്ന ഒരു റിയൽ‌മി ഫോൺ അടുത്തിടെ കണ്ടെത്തി. ഈ മോഡൽ നമ്പർ യഥാർത്ഥത്തിൽ റിയൽ‌മി വി 5 മായി ബന്ധപ്പെട്ടിരുന്നു. ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച റിയൽ‌മി 7 5 ജി പുനർ‌നിർമ്മിച്ച റിയൽ‌മി വി 5 ആയിരിക്കും എന്ന് സൂചിപ്പിക്കുന്നു.

റിയൽ‌മി വി 5 റീബ്രാൻഡ് വേർഷനായി റിയൽ‌മി 7 5 ജി

നിലവിൽ, റിയൽ‌മി 7 സീരീസിൽ റിയൽ‌മി 7, റിയൽ‌മി 7 പ്രോ, റിയൽ‌മി 7i എന്നിങ്ങനെ മൂന്ന് സ്മാർട്ട്‌ഫോണുകളുണ്ട്. 6.5 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായാണ് റിയൽ‌മി 7 5 ജി വരുന്നത്. ഐപിഎസ് എൽസിഡി സ്ക്രീൻ ഒരു ഫുൾ എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഇതിനുണ്ട്. 128 ജിബി വരെ ഇന്റർനാൽ സ്റ്റോറേജും കൂടുതൽ സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായി ഈ ഫോൺ വിപണിയിൽ വന്നേക്കാം. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്.

പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യ

റിയൽ‌മി വി 5 5 ജി

ഇത് ഒരു റീബ്രാൻഡഡ് സ്മാർട്ട്‌ഫോണാണെന്ന് പറയുന്നതിനാൽ, റിയൽ‌മി 7 5 ജി യുടെ മിക്ക സവിശേഷതകളും റിയൽ‌മി വി 5 5 ജിയിൽ നിന്നും വളരെയധികം വ്യത്യസ്തപ്പെട്ടതായിരിക്കില്ല. നാല് ക്യാമറകളിൽ എഫ് / 1.8 അപ്പർച്ചറുമായി വരുന്ന 48 മെഗാപിക്സൽ പ്രധാന ക്യാമറയുണ്ട്. ഇത് 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമായി ജോടിയാക്കുന്നു. ഒരു ജോഡി 2 മെഗാപിക്സൽ ക്യാമറകളും അവയിൽ ഓരോന്നും മാക്രോ ലെൻസും ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ലെൻസുമായി വരുന്നു.

5,000 എംഎഎച്ച് ബാറ്ററി
 

റിയൽ‌മി വി 5 5 ജിയിൽ സൈഡ് ഫിംഗർപ്രിന്റ് സെൻസറും മീഡിയടെക് ഡൈമെൻസിറ്റി 720 5 ജി പ്രോസസർ സപ്പോർട്ടും ചെയ്യുന്നു. 8 ജിബി വരെ റാമും 128 ജിബി നേറ്റീവ് സ്റ്റോറേജും ഇതിൽ വരുന്നു. 5,000 എംഎഎച്ച് കപ്പാസിറ്റിയുള്ള ഈ ഹാൻഡ്‌സെറ്റിൻറെ വലിയ ബാറ്ററിയിൽ 30 വാട്ട് സൂപ്പർഡാർട്ട് സാങ്കേതികവിദ്യയ്ക്കും റിവേഴ്സ് ചാർജിംഗിനുമുള്ള സപ്പോർട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം എസ്എഐ (SAI) പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
Recently, a Realme phone with model number RMX2111, suspected to be Realme 7 5G, was spotted and this model number was originally associated with Realme V5, indicating that Realme 7 G, released in China in August, would be a rebadged Realme V5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X