റിയൽ‌മി 8 5 ജി സ്മാർട്ഫോൺ ഏപ്രിൽ 21 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

റിയൽ‌മി 8 5 ജി ഏപ്രിൽ 21 ന് അവതരിപ്പിക്കുമെന്ന് കമ്പനി സാമൂഹ്യമാധ്യങ്ങൾ വഴി വെള്ളിയാഴ്ച വെളിപ്പെടുത്തി. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച റിയൽ‌മി 8 ഹാൻഡ്സെറ്റിനെ അപ്‌ഗ്രേഡ് ചെയ്യുന്നതാണ് പുതിയ റിയൽ‌മി സ്മാർട്ട്ഫോൺ. റിയൽ‌മി 8 5 ജി ഗ്രേഡിയന്റ് ബാക്ക് ഫിനിഷിൽ വരുമെന്ന് പറയുന്നുണ്ട്. കമ്പനിയുടെ 'ഡെയർ ടു ലീപ്പ്' ബ്രാൻഡിംഗ് ഇല്ലാതെയാണ് ഇത് വരുന്നത്. റിയൽ‌മി 8 ൻറെ 5 ജി വേരിയന്റും അടുത്തിടെ ചില സർ‌ട്ടിഫിക്കേഷൻ‌ വെബ്സൈറ്റുകളിൽ‌ ഉണ്ടായിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ വിപണികളോടൊപ്പം ഇന്ത്യയിലും ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകൾ കാണിക്കുന്നത്.

 റിയൽമി 8 5 ജി
 

റിയൽമിയുടെ തായ്‌ലൻഡ് ഫെയ്‌സ്ബുക്ക് പേജ് പുതിയ റിയൽമി 8 5 ജി പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. ഫെയ്‌സ്ബുക്ക് പേജിൽ ഒരു ടീസർ വീഡിയോ പോസ്റ്റ് ചെയ്യ്തിരുന്നു. അത് വരാനിരിക്കുന്ന റിയൽമി സ്മാർട്ട്ഫോണിൻറെ ഒരു ചിത്രം നൽകുന്നു. റിയൽമി 8 5 ജിയുടെ പിന്നിൽ നിന്ന് കറുത്ത നിഴലിൽ ഗ്രേഡിയന്റ് ഫിനിഷ് നൽകിയിരിക്കുന്നതായി വീഡിയോ കാണിക്കുന്നു. എന്നാൽ, റിയൽമി 8 ൽ‌ ‘ഡെയർ‌ ടു ലീപ്പ്' എന്ന ടാഗ്‌ലൈൻ‌ നൽകുന്നത് ഒഴിവാക്കിയിരിക്കുന്നു.

3,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച സ്മാർട്ട് ഗാഡ്‌ജെറ്റുകളുമായി എംഐ ഫാൻ ഫെസ്റ്റിവൽ 20213,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച സ്മാർട്ട് ഗാഡ്‌ജെറ്റുകളുമായി എംഐ ഫാൻ ഫെസ്റ്റിവൽ 2021

റിയൽമി വി 13 5 ജി ആയി റിയൽമി 8 5 ജി

4 ജി വേരിയന്റിൽ നിന്ന് വ്യത്യസ്തമായി റിയൽമി 8 5 ജിയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നല്കിയിട്ടുള്ളതെന്ന് ടീസർ വീഡിയോ വെളിപ്പെടുത്തുന്നു. 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പതിവായി റിയൽമി 8ൽ നൽകുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്ത വിവരങ്ങളുമായി ടീസർ വീഡിയോ നിർദ്ദേശിച്ച ഈ സ്മാർട്ട്ഫോണിൻറെ വിശദാംശങ്ങൾ ഒത്തുനോക്കുകയാണെങ്കിൽ ഈ മാസം ചൈനയിൽ അവതരിപ്പിച്ച റീബ്രാൻഡ് ചെയ്ത റിയൽമി വി 13 5 ജി ആയി റിയൽമി 8 5 ജി അവതരിപ്പിച്ചേക്കുവാൻ സാധ്യതയുണ്ട്.

റിയൽ‌മി 8 5 ജി സ്മാർട്ഫോൺ ഏപ്രിൽ 21 ന് അവതരിപ്പിക്കും
 

കമ്പനിയുടെ ‘ഡെയർ ടു ലീപ്പ്' ടാഗ്‌ലൈൻ ഇല്ലാതെ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും വേരിയന്റും റിയൽമി വി 13 5 ജിയിൽ ഉണ്ട്. റിയൽമി 8 5 ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയും 185 ഗ്രാം ഭാരവുമുണ്ടാകുമെന്ന് യുഎസ് എഫ്സിസി ലിസ്റ്റിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് റിയൽമി വി 13 5 ജി യുടെ സവിശേഷതകൾക്ക് അനുസൃതമാണ്. റിയൽമി8 5 ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഏപ്രിൽ 21 ന് തായ്‌ലൻഡ് പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യയിൽ ലോഞ്ച് നടക്കുമോയെന്ന കാര്യം വ്യക്തമല്ല.

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽമോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

Most Read Articles
Best Mobiles in India

English summary
The launch date for the Realme 8 5G has been set for April 21, according to the Chinese company's social media account. The new Realme phone will replace the Realme 8, which was released in India last month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X