ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

|

റിയൽമി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റിയൽമി 8ഐയുടെ പിൻഗാമിയായ ഈ സ്മാർട്ട്ഫോൺ മികച്ച സവിശേഷതകളുമായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ വേരിയന്റുകളിലും ലഭ്യമാകും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളും റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഉണ്ട്.

 

റിയൽമി 9ഐ: വില, ലഭ്യത

റിയൽമി 9ഐ: വില, ലഭ്യത

റിയൽമി 9ഐ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലും ഈ ഡിവൈസിന് ഉണ്ട്. ഇതിന് 15,999 രൂപയാണ് വില. ഈ ഫോൺ പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും. ജനുവരി 25 മുതലാണ് റിയൽമി 9ഐ വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ജനുവരി 22 ന് തന്നെ വിൽപ്പനയ്ക്ക് എത്തും. റിയൽമി 8ഐ സ്മാർട്ട്ഫോണും കഴിഞ്ഞ വർഷം ഇതേ വിലയുമായിട്ടാണ് ലോഞ്ച് ചെയ്തത്.

2021ലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ച് ആമസോൺ2021ലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ച് ആമസോൺ

റിയൽമി 9ഐ: സവിശേഷതകൾ
 

റിയൽമി 9ഐ: സവിശേഷതകൾ

റിയൽമി 9ഐ സ്മാർട്ട്ഫോണിൽ 20.1:9 അസ്പാക്ട് റേഷിയോവും 90Hz റിഫ്രഷ് റേറ്റുമുള്ള 6.6-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,412 പിക്സൽസ്) ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ മികച്ച ഡിസ്പ്ലെയ്ക്ക് 180Hz ടച്ച് സാംപ്ലിങ് റേറ്റും ഡ്രാഗൺ ട്രയൽ പ്രോ ഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അഡ്രിനോ 610 ജിപിയുവും 6 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമും ഫോണിൽ ഉണ്ട്. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഡൈനാമിക് റാം എക്സ്പാൻഷൻ സപ്പോർട്ടും ലഭിക്കും.

ക്യാമറ

മൂന്ന് പിൻ ക്യാമറകളാണ് റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സാംസങ് സെൻസറാണ് ഇതിലുള്ളത്. ഇതിനൊപ്പം എഫ്/2.4 അപ്പേർച്ചർ ലെൻസുകൾ ഉള്ള 2 മെഗാപിക്സൽ പോർട്രെയ്റ്റ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും അടങ്ങുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.1 ലെൻസുള്ള 16 മെഗാപിക്സൽ സോണി IMX471 സെൽഫി ക്യാമറ സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

അതിവേഗ ചാർജിങ് ഫീച്ചറുമായി ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് സ്മാർട്ട്‌ഫോണുകൾഅതിവേഗ ചാർജിങ് ഫീച്ചറുമായി ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് സ്മാർട്ട്‌ഫോണുകൾ

സ്റ്റോറേജ്

റിയൽമി 9ഐ സ്മാർട്ട്ഫോണിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജുണ്ട്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 4ജി, എൽടിഇ, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് റിയൽമി 9ഐ സ്മാർട്ട്ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

33W ഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി

ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറാണ് റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. 33W ഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നു. ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ 70 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 48.4 മണിക്കൂർ ടോക്ക് ടൈം, 995 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം എന്നിവ ഈ ബാറ്ററിക്ക് നൽകാൻ സാധിക്കും. 190 ഗ്രാം ഭാരമാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. സവിശേഷതകൾ നോക്കിയാൽ ഈ ഡിവൈസ് 15000 രൂപ വില വിഭാഗത്തിലെ മറ്റ് സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തും.

200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

Most Read Articles
Best Mobiles in India

English summary
Realme 9i smartphone launched in India.This device comes with Snapdragon 680 SOC, 33W fast charging support and triple rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X