ട്രിപ്പിൾ റിയർ ക്യാമറയും, യൂണിസോക്ക് ചിപ്‌സെറ്റുമായി റിയൽ‌മി സി 11 (2021) അവതരിപ്പിച്ചു

|

റഷ്യയിലും ഫിലിപ്പൈൻസിലും ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ റിയൽ‌മി സി 11 (2021) സ്മാർട്ഫോൺ പട്ടികപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റിയൽ‌മി സി 11 ൻറെ ട്വീക്ക്ഡ് വേരിയന്റാണ് ഈ പുതിയ മോഡൽ. ഒരൊറ്റ 8 മെഗാപിക്സൽ പിൻ ക്യാമറയും യൂണിസോക്ക് SoC പ്രോസസറും ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതയാണ്. മീഡിയടെക് അല്ലെങ്കിൽ ക്വാൽകോം SoC പ്രോസസർ ഇല്ലാത്ത റിയൽ‌മിയിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്ഫോണാണിത്. സമാനമായ ക്യാമറ സംവിധാനങ്ങളുള്ള റിയൽ‌മി സി 11 (2021), റിയൽ‌മി സി 20 യുമായി വളരെയധികം സാമ്യതകളുള്ളതായി കാണിക്കുന്നു. എന്നാൽ, റിയൽ‌മി സി 11, റിയൽ‌മി സി 20 എന്നിവ രണ്ടിനും മീഡിയടെക് ഹിലിയോ ജി 35 SoC പ്രോസസറാണ് നൽകിയിരുന്നത്.

 

കൂടുതൽ വായിക്കുക: 30,000 രൂപയ്ക്ക് താഴെ വിലയിൽ സ്‌നാപ്ഡ്രാഗൺ 845 പ്രോസസറുള്ള എൽജി വെൽവെറ്റ് ഇപ്പോൾ ലഭ്യമാണ്

റിയൽ‌മി സി 11 (2021) സ്മാർട്ഫോണിൻറെ വിലയും, വിൽ‌പനയും

റിയൽ‌മി സി 11 (2021) സ്മാർട്ഫോണിൻറെ വിലയും, വിൽ‌പനയും

റഷ്യയുടെയും ഫിലിപ്പൈൻസിന്റെയും ഔദ്യോഗിക കമ്പനി വെബ്‌സൈറ്റുകളിൽ പുതിയ റിയൽ‌മി സി 11 (2021) ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല, എന്നാൽ, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ റഷ്യയിലെ അലിഎക്സ്പ്രസ്സിലും ഫിലിപ്പൈൻസിലെ ലസാഡയിലും ലഭ്യമാണ്. ഫിലിപ്പൈൻസിൽ ഈ സ്മാർട്ട്ഫോണിൻറെ വില പിഎച്ച്പി 4990 (ഏകദേശം 7,600 രൂപ) ആണ്. ഇത് ഇപ്പോൾ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിൽ മാത്രമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അയൺ ഗ്രേ, ലേക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കുന്നതാണ്.

30% വരെ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോണിൽ ലാപ്ടോപ്പുകളുടെ വിൽപ്പന30% വരെ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോണിൽ ലാപ്ടോപ്പുകളുടെ വിൽപ്പന

റിയൽ‌മി സി 11 (2021) സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

റിയൽ‌മി സി 11 (2021) സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽ‌മി സി 11 (2021) ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് പ്രവർത്തിക്കുന്നത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, 60 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. പ്രോസസർ ലസാഡയിലോ അലിഎക്സ്പ്രസ്സിലോ പ്രത്യേകമായി പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും യുണിസോക്ക് എസ്‌സി 9863 SoC പ്രോസസർ ഇതിൽ ഉണ്ടെന്ന് മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്യുന്നു. 2 ജിബി റാം, 32 ജിബി സ്റ്റോറേജുള്ള ഹാൻഡ്‌സെറ്റിൻറെ കപ്പാസിറ്റി എക്സ്പാൻഡ് ചെയ്യുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ ഈ ഫോണിലുണ്ട്.

മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളുംമൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

ട്രിപ്പിൾ റിയർ ക്യാമറയും, യൂണിസോക്ക് ചിപ്‌സെറ്റുമായി റിയൽ‌മി സി 11 (2021)

റിയൽമി സി 20ൽ വരുന്ന അതേ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് സെൻസറുമുള്ള ക്യാമറ സംവിധാനമാണ് റിയൽമി സി 11 (2021) നൽകിയിട്ടുള്ളത്. ഇതിൽ വരുന്ന 5,000 എംഎഎച്ച് ബാറ്ററി 48 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം വരെ നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട്, യുഎസ്ബി ഒടിജി, 4 ജി, ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംവിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
This phone is a modified version of the Realme C11, which was released last year. The phone has a Unisoc SoC and a single 8-megapixel rear camera. This is the first Realme phone that does not use a MediaTek or Qualcomm SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X