റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ബജറ്റ് വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും പുതിയ ഡിവൈസായ റിയൽ‌മി C11 കഴിഞ്ഞ മാസം അവസാനം മലേഷ്യയിൽ അവതരിപ്പിച്ചിരുന്നു. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 5,000 എംഎഎച്ച് ബാറ്ററിയുമാണ് റിയൽ‌മി C11ന്റെ പ്രധാന സവിശേഷതകളാണ്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച്, റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ട് എന്നിവയും സ്മാർട്ട്‌ഫോണിലുണ്ട്.

റിയൽ‌മി C11; ലോഞ്ചും പ്രതീക്ഷിക്കുന്ന വിലയും
 

റിയൽ‌മി C11; ലോഞ്ചും പ്രതീക്ഷിക്കുന്ന വിലയും

കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് റിയൽ‌മി C11 ഡിജിറ്റൽ ലോഞ്ച് ഇവന്റിലൂടെ ഇന്ത്യയിൽ അവതരിപ്പിക്കും. ജൂലൈ 14 ന് ഉച്ചയ്ക്ക് 1 മണിക്ക് കമ്പനിയുടെ സോഷ്യൽ മീഡിയ ചാനലുകളായ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിലൂടെ ലോഞ്ച് സ്ട്രീം ചെയ്യും. മിന്റ് ഗ്രീൻ, പെപ്പർ ഗ്രേ കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. റിയൽ‌മി C11 മലേഷ്യയിൽ പുറത്തിറങ്ങിയത് ആർ‌എം 429 എന്ന വിലയ്ക്കാണ് ഇത് ഏകദേശം 7,560 രൂപയോളം വരുന്നു.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാം

റിയൽ‌മി C11: സവിശേഷതകൾ‌

റിയൽ‌മി C11: സവിശേഷതകൾ‌

മലേഷ്യയിൽ പുറത്തിറക്കിയ ഡിവൈസിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷനോട് കൂടിയ 6.52 ഇഞ്ച് മിനി ഡ്രോപ്പ് ഡിസ്‌പ്ലേയാണ് റിയൽമി സി11 സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെ 1600 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും 20: 9 എന്ന റേഷിയോവും കൂടിയതാണ്. ഐ‌എം‌ജി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയു, 2 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം, 32 ജിബി ഇഎം‌എം‌സി 5.1 സ്റ്റോറേജ് സ്പേസ് എന്നിവയും ഡിവൈസിൽ ഉണ്ട്.

ഒക്ടാകോർ 2.3 ജിഗാഹെർട്സ് മീഡിയടെക് ഹീലിയോ ജി 35

12 എൻ‌എം പ്രോസസ് ബേസ്ഡ് ഒക്ടാകോർ 2.3 ജിഗാഹെർട്സ് മീഡിയടെക് ഹീലിയോ ജി 35 സോസിയുടെ കരുത്താണ് ഈ ബജറ്റ് സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ഡ്യുവൽ ക്യാമറ സെറ്റപ്പ്
 

റിയൽ‌മി C11 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 13 എംപി പ്രൈമറി സെൻസർ എഫ് / 2.2 അപ്പർച്ചർ, പി‌ഡി‌എഫ്, എൽഇഡി ഫ്ലാഷ്, 2 എംപി സെക്കൻഡറി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്യാമറ സെറ്റപ്പാണ് ഇത്. മുൻവശത്ത് 5 എംപി സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

എൻ‌ട്രി ലെവൽ‌

പി 2 ഐ സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിംഗ്, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, ഡ്യുവൽ സിം സപ്പോർട്ട്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി സി 11 സ്മാർട്ട്ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ഈ വില നിലവാരത്തിലെ മറ്റ് എൻ‌ട്രി ലെവൽ‌ സ്മാർട്ട്‌ഫോണുകൾ‌ക്ക് സമാനമായി പിൻ‌വശത്ത് ഫിസിക്കൽ‌ ഫിംഗർ‌പ്രിൻറ് സെൻ‌സറില്ലാതെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആമസോൺ വഴി ആരംഭിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Realme C11 launch in India is set for Tuesday, July 14, the company revealed through a press invite on Thursday. The new Realme phone was unveiled late last month as the company's newest option in the budget segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X