ബജറ്റ് വിലയിൽ റിയൽമി സി 20, സി 21, സി 25 സ്മാർട്ഫോണുകൾ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

റിയൽമി സി 25, സി 21, സി 20 എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ ഇന്ന് ഇന്ത്യയിലെത്തും. ഈ മൂന്ന് സ്മാർട്ട്ഫോണുകളും പുതിയതല്ല. മുൻപ് റിയൽമി വിവിധ ഏഷ്യൻ‌ വിപണികളിൽ‌ ഇവ വീണ്ടും അവതരിപ്പിച്ചിരുന്നു. ഇതുകൊണ്ടുതന്നെ ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ‌ ഇപ്പോൾ നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്. ഈ മൂന്ന് സ്മാർട്ട്ഫോണുകളുടെയും വിലയും ഇപ്പോൾ അറിയാം. പക്ഷേ, ഇത് ഇന്ത്യൻ വിപണിയിൽ വന്നേക്കാവുന്ന വിലയല്ല എന്ന് മാത്രം. അതിനാലാണ് റിയൽമി ഇന്ന് ഒരു ഇവന്റ് ഈ ഹാൻഡ്സെറ്റുകൾക്കായി നടത്തുന്നത്. ഈ മൂന്ന് റിയൽമി സി-സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതയെന്ന് പറയുന്നത് ഇതിൽ വരുന്ന ഒരു വലിയ ബാറ്ററിയാണ്. സി 25 ന് 6000 എംഎഎച്ച് ബാറ്ററിയുണ്ട്. അതേസമയം, സി 21, സി 20 എന്നിവയ്ക്ക് 5000 എംഎഎച്ച് ബാറ്ററി യൂണിറ്റ് വീതമാണ് വരുന്നത്.

റിയൽമി സി-സീരീസിൽ വരുന്ന മൂന്ന് സ്മാർട്ട്‌ഫോണുകൾ
 

റിയൽമി സി-സീരീസിൽ വരുന്ന മൂന്ന് സ്മാർട്ട്‌ഫോണുകളും താരതമ്യം ചെയ്യുകയാണെങ്കിൽ അവ ഒരുപോലെ ശക്തമാണ്. എന്നാൽ റിയൽമി സി 25 നെ കുറച്ചുകൂടി മികച്ചതാക്കുന്ന ഒരു കാര്യമുണ്ട്. അത് ആൻഡ്രോയിഡ് 11 അധിഷ്‌ഠിത റിയൽമി യുഐ 2.0 ഉപയോഗിച്ച് പ്രീലോഡ് ചെയ്യ്ത് വരുന്ന ഈ മൂന്ന് സ്മാർട്ഫോണുകളിൽ ഒരേയൊരു ഫോൺ സി 25 ആയിരിക്കും. ഇതിനർത്ഥം സി 25 പുതിയ ആൻഡ്രോയിഡ് സവിശേഷതകൾ നിങ്ങൾക്ക് നൽകുന്നുവെന്നർത്ഥം. മറ്റ് രണ്ട് സി 21, സി 20 എന്നിവ റിയൽമിയുടെ ഏർലി ആക്സസ് പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതുവരെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും.

റിയൽമി സി 25, സി 21, സി 20 സ്മാർട്ഫോണുകളുടെ ലോഞ്ച് വിശദാംശങ്ങൾ

റിയൽമി സി 25, സി 21, സി 20 സ്മാർട്ഫോണുകളുടെ ലോഞ്ച് വിശദാംശങ്ങൾ

ഇന്ന് ഉച്ചയ്ക്ക് കൃത്യം 12.30 മണിക്ക് റിയൽമി ഒരു ഇവന്റ് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ഇത് ഒരു ഡിജിറ്റൽ ഇവന്റായിരിക്കും. ഇത് യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും. നിങ്ങൾക്ക് അതിൽ നിന്നും തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതായിരിക്കും.

മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്

റിയൽമി സി 25, സി 21, സി 20 സ്മാർട്ഫോണുകളുടെ ഇന്ത്യയിലെ വില

റിയൽമി സി 25, സി 21, സി 20 സ്മാർട്ഫോണുകളുടെ ഇന്ത്യയിലെ വില

റിയൽമി സി 25, സി 21, സി 20 എന്ന മൂന്ന് സ്മാർട്ട്ഫോണുകളുടെയും യഥാർത്ഥ വിപണികളിൽ വരുന്ന വിലയനുസരിച്ച് 7,000 മുതൽ 11,000 രൂപ വരെ വന്നേക്കാം. ഇന്നത്തെ ഇവന്റിൽ റിയൽമി ഔദ്യോഗിക വിലകൾ പ്രഖ്യാപിക്കും.

ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചുഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

റിയൽമി സി 25, സി 21, സി 20 സ്മാർട്ഫോണുകളുടെ സവിശേഷതകൾ‌
 

റിയൽമി സി 25, സി 21, സി 20 സ്മാർട്ഫോണുകളുടെ സവിശേഷതകൾ‌

ഈ മൂന്ന് സ്മാർട്ട്ഫോണുകളിലും വാട്ടർ ഡ്രോപ്പ് രൂപകൽപ്പനയിൽ വരുന്ന 6.5 ഇഞ്ച് എച്ച്ഡി + എൽസിഡികളാണുള്ളത്. എന്നാൽ, റിയൽമി സി 25, സി 21 എന്നിവയ്ക്ക് മാത്രമേ ഡിസ്‌പ്ലേയ്‌ക്കായി ടി‌യുവി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കേഷൻ‌ ഉള്ളൂ. റിയൽമി സി 20, സി 21 എന്നിവ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് കരുത്തേകുന്നത്, അതേസമയം സി 25ൽ മീഡിയടെക് ഹീലിയോ ജി 70 പ്രോസസർ ഉപയോഗിച്ചിരിക്കുന്നു.

റിയൽമി സി 25, സി 21, സി 20

റിയൽമി സി 25 ന് 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളും സി 21 ന് 13 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സംവിധാനവുമുണ്ട്. റിയൽമി സി 20 ന് ഒരു 8 മെഗാപിക്സലിന്റെ പിൻ ക്യാമറ മാത്രമേയുള്ളൂ. ഈ ഹാൻഡ്‌സെറ്റിൽ സെൽഫികൾ പകർത്തുവാൻ സി 25 ഒരു 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമായി വരുമ്പോൾ, മറ്റ് രണ്ട് സ്മാർട്ട്ഫോണുകൾക്ക് 5 മെഗാപിക്സൽ സ്‌നാപ്പർ മാത്രമേയുള്ളൂ. ഈ മൂന്ന് സി-സീരീസ് സ്മാർട്ട്ഫോണുകളും വലിയ ബാറ്ററികളുമായാണ് വരുന്നത്. അതിനാൽ സി 20, സി 21 എന്നിവ 10W ചാർജിംഗിനുള്ളിൽ 5000 എംഎഎച്ച് ബാറ്ററികൾ ഉപയോഗിക്കുമ്പോൾ 18W ചാർജിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി 25ൽ വരുന്നത്.

Most Read Articles
Best Mobiles in India

English summary
Realme released them in various Asian markets a while ago, which is why we know the phone's specifications. We even have prices for all three phones, but not for India, which is why Realme is hosting an event later today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X