റിയൽമി സി20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

റിയൽ‌മി സി20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. റിയൽ‌മി സി21, റിയൽ‌മി സി25 എന്നിവയ്‌ക്കൊപ്പം ഏപ്രിൽ 8 നാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. റിയൽ‌മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽ‌മി സി20 സ്മാർട്ട്ഫോൺ ലഭ്യമാകും. 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി35 എസ്ഒസിയാണ്. പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഈ ഈ ഡിവൈസിൽ ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽ‌മി സി20: വില, ലഭ്യത
 

റിയൽ‌മി സി20: വില, ലഭ്യത

റിയൽ‌മി സി20 സ്മാർട്ട്ഫോൺ റിയൽ‌മി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പന ആരംഭിക്കും. ഡിവൈസിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 6,999 രൂപയാണ് വില. പക്ഷേ ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് 6,799 രൂപയ്ക്ക് ലഭ്യമാകും. ആദ്യത്തെ പത്ത് ലക്ഷം ഉപയോക്താക്കൾക്ക് മാത്രമാണ് ഈ 200 രൂപയുടെ കിഴിവ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മൊബിക്കിക് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 250 രൂപ ക്യാഷ്ബാക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്രീചാർജ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ 75 രൂപ ക്യാഷ് ബാക്കും ലഭിക്കും.

കൂടുതൽ വായിക്കുക: റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതികൂടുതൽ വായിക്കുക: റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതി

ഓഫർ

ഫ്ലിപ്പ്കാർട്ടിലൂടെ റിയൽമി സി20 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ഒരു നോ- കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഡിവൈസിനായി നൽകുന്നുണ്ട്. മാസം തോറും 1,134 രൂപ വീതം നൽകേണ്ട ഇഎംഐ ഓപ്ഷനാണ് ലഭിക്കുന്നത്. കൂൾ ബ്ലൂ, കൂൾ ഗ്രേ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽ‌മി സി20: സവിശേഷതകൾ

റിയൽ‌മി സി20: സവിശേഷതകൾ

റിയൽമി സി20 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ ആണ് പ്രവർത്തിക്കുന്നത്. വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 2 ജിബി എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ്. 32 ജിബി സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ 11, റിയൽമി എക്സ്7, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്കൂടുതൽ വായിക്കുക: ഐഫോൺ 11, റിയൽമി എക്സ്7, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ക്യാമറ
 

റിയൽമി സി20 സ്മാർട്ട്ഫോണിന് പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. ഈ ക്യാമറ എഫ് / 2.0 ലെൻസും എൽഇഡി ഫ്ലാഷും 8 മെഗാപിക്സൽ സെൻസറണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. റിവേഴ്സ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്.

കണക്റ്റിവിറ്റി

റിയൽമി സി20 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. 190 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്. എൻട്രി ലെവൽ ഡിവൈസ് എന്ന നിലയിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസാണ് റിയൽമി സി20.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
The first sale of the Realme C20 smartphone will take place today. The smartphone was launched on April 8 along with the Realme C21 and Realme C25.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X