ഹെലിയോ ജി 35 SoC പ്രോസസറുമായി റിയൽമി സി 20 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ഫോൺ റിയൽമി സി 20 അവതരിപ്പിച്ചു. വിയറ്റ്നാമീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ ഹാൻഡ്‌സെറ്റിന് ഒരു ബജറ്റ് വിലയും എൻട്രി ലെവൽ സവിശേഷതകളുമാണ് വരുന്നത്. മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസർ വരുന്ന ഈ സ്മാർട്ട്ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. റിയൽമി സി 20 3.5 എംഎം ഓഡിയോ ജാക്കും ബ്ലൂടൂത്ത് 5.1 ഉം സപ്പോർട്ട് ചെയ്യുന്നു. ഒരൊറ്റ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ മുൻ ക്യാമറയും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു.

റിയൽമി സി 20: വിലയും, വിൽ‌പനയും
 

റിയൽമി സി 20: വിലയും, വിൽ‌പനയും

വിഎൻ‌ഡി 2,490,000 (ഏകദേശം 7,800 രൂപ) വിലയ്ക്കാണ് പുതിയ റിയൽ‌മെ സി 20 സ്മാർട്ഫോൺ വിയറ്റ്നാമിൽ അവതരിപ്പിച്ചത്. ഫോൺ ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. എന്നാൽ, ഈ സ്മാർട്ട്ഫോൺ മറ്റ് ആഗോള വിപണികളിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

പോക്കോ സി3 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ രണ്ട് ദിവസം കൂടി അവസരം

റിയൽമി സി 20: സവിശേഷതകൾ

റിയൽമി സി 20: സവിശേഷതകൾ

റിയൽമി സി 20 യിൽ ഒരു എൻട്രി ലെവൽ ഹാർഡ്‌വെയറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റം അടിസ്ഥാനമാക്കി റിയൽമി യുഐയിൽ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നു. 20:9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷത. 2 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ ഇതിൽ കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഫോണിൽ 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.

റിയൽമി സി 20: ക്യാമറ സവിശേഷതകൾ
 

റിയൽമി സി 20: ക്യാമറ സവിശേഷതകൾ

വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ചുവടെ വരുന്ന ചെറിയ ച്ചിനും റിയൽമി സി 20 സ്മാർട്ഫോണിൻറെ സവിശേഷതയാണ്. ഒരൊറ്റ സെൻസറും ഫ്ലാഷുമായി വരുന്ന ഈ സ്മാർട്ട്ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളാണ് വരുന്നത്. റിയൽമി സി 20 സ്മാർട്ഫോണിൻറെ പിന്നിൽ ഒരൊറ്റ 8 മെഗാപിക്സൽ ക്യാമറ സെൻസറും മുകളിൽ എഫ് / 2.0 ലെൻസും ഒപ്പം എൽഇഡി ഫ്ലാഷും വരുന്നു. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി 20ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ-യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിൽ ഉൾപ്പെടുന്നു.

50 എംപി ക്യാമറയുമായി വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
The Realme C20 was launched as the company's newest smartphone. In the Vietnamese market, the phone was launched and it comes with an ultra-affordable price tag and entry-level specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X