റിയൽ‌മി സി21 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വില, സവിശേഷതകൾ

|

റിയൽമി സി21 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയക്ക് 12 മണിക്ക് നടക്കും. കഴിഞ്ഞയാഴ്ചയാണ് റിയൽമി സി20, റിയൽമി സി25 എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം റിയൽമി സി21 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 5,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറകൾ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന ആകർഷണം. റിയൽമി സി21 സ്മാമർട്ട്ഫോണിന് വിപണിയിൽ മത്സരിക്കേണ്ടി വരുന്നത് റെഡ്മി 9, പോക്കോ സി3, വിവോ വൈ12 എന്നിവയ്ക്കെതിരെയാണ്.

റിയൽ‌മി സി21: വില, ഓഫറുകൾ‌
 

റിയൽ‌മി സി21: വില, ഓഫറുകൾ‌

ഇന്ത്യയിൽ റിയൽ‌മി സി21 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7,999 രൂപയാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപ വിലയുണ്ട്. ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന ആദ്യ ഫ്ലാഷ് സെയിലിലൂടെ ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം, മെയിൻലൈൻ റീട്ടെയിൽ ചാനലുകൾ എന്നിവ വഴി നിങ്ങൾക്ക് ഈ ഡിവൈസ് സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം: വില, ഓഫറുകൾകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം: വില, ഓഫറുകൾ

ആദ്യ വിൽപ്പന

റിയൽ‌മി സി21 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനയിൽ മികച്ച ഓഫറുകൾ ലഭിക്കും. റിയൽ‌മി.കോം സൈറ്റ് വഴി ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് മോബിക്വിക് ഉപയോഗിച്ച് പണം നൽകിയാൽ 300 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ഡിവൈസ് വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെയും മികച്ച ഓഫറുകൾ ലഭിക്കും.

റിയൽ‌മി സി21: സവിശേഷതകൾ‌

റിയൽ‌മി സി21: സവിശേഷതകൾ‌

റിയൽമി സി21 സ്മാർട്ട്ഫോണിൽ 20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. 4 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയാണ്. 64 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായിട്ടാണ് റിയൽ‌മി സി21 വരുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മൂന്ന് പിൻ ക്യാമറകൾ
 

മൂന്ന് പിൻ ക്യാമറകളാണ് റിയൽമി സി21 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ റിയൽമി 5 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

4ജി

4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി5.0, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്ന സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിലുണ്ട്. റിവേഴ്‌സ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി21 പായ്ക്ക് ചെയ്യുന്നത്. 190 ഗ്രാം ഭാരവും ഈ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ് സ്മാർട്ട്ഫോണുകൾ ഏപ്രിൽ 26ന് ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ് സ്മാർട്ട്ഫോണുകൾ ഏപ്രിൽ 26ന് ഇന്ത്യയിലെത്തും

Most Read Articles
Best Mobiles in India

English summary
The first sale of the Realme C21 smartphone will take place today at 12 noon. The Realme C21 was launched in the Indian market last week along with the Realme C20 and Realme C25 smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X