മീഡിയടെക് ഹിലിയോ ജി ചിപ്പ്സെറ്റുമായി റിയൽ‌മി സി 25, സി 21, സി 20 സ്മാർട്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മൂന്ന് പുതിയ എൻ‌ട്രി ലെവൽ സി-സീരീസ് സ്മാർട്ട്‌ഫോണുകൾ റിയൽ‌മി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട്‌ഫോണുകളിൽ റിയൽ‌മി സി 20, റിയൽ‌മി സി 21, റിയൽ‌മി സി 25 എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം 6,000 മുതൽ 11,000 രൂപ വരെ വിലയുള്ളവയാണ്. ഈ ഹാൻഡ്‌സെറ്റുകൾ കഴിഞ്ഞ വർഷത്തെ റിയൽ‌മി സി 11, സി 15 എന്നിവയുടെ പിൻഗാമികളാണ്. ഇവയുടെ പ്രധാന സവിശേഷതകളിൽ 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേകൾ, മീഡിയടെക് ഹീലിയോ ജി-സീരീസ് പ്രോസസ്സറുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ പുതിയ റിയൽ‌മി സി-സീരീസ് സ്മാർട്ട്‌ഫോണുകളും ലഭ്യമാക്കുന്ന എല്ലാ സവിശേഷതകളെ കുറിച്ചും നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

റിയൽ‌മി സി 20, സി 21, സി 25: ഇന്ത്യയിൽ വരുന്ന വിലകൾ
 

റിയൽ‌മി സി 20, സി 21, സി 25: ഇന്ത്യയിൽ വരുന്ന വിലകൾ

റിയൽ‌മി സി 20 യുടെ 3 ജിബി റാം / 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയാണ് വില വരുന്നത്. ഇത് കൂൾ ഗ്രേ, കൂൾ ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാക്കും. ഏപ്രിൽ 13 മുതൽ ഇത് ലഭ്യമാക്കുകയും റിയൽ‌മി.കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ലഭ്യമാക്കുകയും ചെയ്യും. റിയൽ‌മി സി 25 ൻറെ 4 ജിബി റാം / 64 ജിബി സ്റ്റോറേജ് ഓപ്ഷൻ 9,999 രൂപ മുതൽ വില ആരംഭിക്കും. 4 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡൽ 10,999 രൂപയ്ക്ക് ലഭ്യമാക്കും. റിയൽ‌മി.കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാട്ടർ ഗ്രേ, വാട്ടർ ബ്ലൂ എന്നിവ രണ്ട് നിറങ്ങളിൽ ഏപ്രിൽ 16 മുതൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാക്കും.

സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽസാംസങ് സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

റിയൽ‌മി സി 20, സി 21, സി 25: സവിശേഷതകൾ

റിയൽ‌മി സി 20, സി 21, സി 25: സവിശേഷതകൾ

എല്ലാ പുതിയ റിയൽ‌മി സി സീരീസ് സ്മാർട്ട്‌ഫോണുകളിലും 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേകൾ ഉണ്ട്. റിയൽ‌മി സി 25 ന് മീഡിയടെക് ഹീലിയോ ജി 70 പ്രോസസറാണ് കരുത്തേകുന്നത്. അതേസമയം, സി 20, സി 21 എന്നിവയ്ക്ക് മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് വരുന്നത്. കമ്പനിയുടെ സ്വന്തം റിയൽ‌മി യുഐ 2.0 സ്കിൻ ഉപയോഗിച്ച് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽ‌മി സി 25 പ്രവർത്തിക്കുന്നു. എന്നാൽ, സി 20, സി 21 എന്നിവ കമ്പനിയുടെ സ്വന്തം റിയൽ‌മി യുഐ ഉപയോഗിച്ച് ഗൂഗിളിൻറെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

റിയൽ‌മി സി 21 സ്മാർട്ഫോൺ
 

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 4 ജിബി റാമുമായി റിയൽ‌മി സി 25 വരുന്നു. റിയൽ‌മി സി 20 സിംഗിൾ 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനിലാണ് വരുന്നത്. ഇതിൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനാകും. റിയൽ‌മി സി 21 സ്മാർട്ഫോൺ 3 ജിബി റാം / 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 4 ജിബി റാം / 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് റാം / ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ അവതരിപ്പിച്ചു.

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് സി 25 ന് സപ്പോർട്ട് നൽകുന്നത്. 10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള താരതമ്യേന ചെറിയ 5,000 എംഎഎച്ച് ബാറ്ററിയാണ് സി 21, സി 20 എന്നിവയ്ക്ക് കരുത്ത് പകരുന്നത്. റിയൽ‌മി സി 25, സി 21 എന്നിവ 13 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പുറകിലുണ്ട്, അതേസമയം സി 20 ൽ ഫോട്ടോകൾ പകർത്തുന്നതിനായി പിന്നിൽ ഒരു 8 മെഗാപിക്സൽ പ്രൈമറി സെൻസർ മാത്രമേ വരുന്നുള്ളു. മുൻവശത്ത്, സി 25 ഒരു 8 മെഗാപിക്സൽ സെൽഫി ക്യാമറയും, റിയൽ‌മി സി 20, സി 21 എന്നിവയ്ക്ക് 5 മെഗാപിക്സൽ സെൻസറും സെൽഫികൾ പകർത്തുവാൻ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
In India, Realme has released three new entry-level C-series smartphones. The Realme C20, Realme C21, and Realme C25 are among the latest smartphones, with prices ranging from Rs 6,000 to Rs 11,000. These devices succeed the Realme C11 and C15 from last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X