റിയൽ‌മി സി 25 ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽ‌പന നടത്തും: വില, സവിശേഷതകൾ

|

ഇന്ത്യയിൽ ആദ്യമായി റിയൽ‌മി സി 25 യുടെ ആദ്യത്തെ വിൽ‌പന ഇന്ന്‌ ഫ്ലിപ്കാർട്ട്, റിയൽ‌മി ഇന്ത്യയുടെ വെബ്‌സൈറ്റിൽ‌ നടക്കും. കൃത്യം ഉച്ചയ്ക്ക് 12:00 മണി മുതൽ ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്കായി കമ്പനി ലഭ്യമാക്കും. റിയൽ‌മി സി 25ന് ഇന്ത്യയിൽ 9,999 രൂപയാണ് വില നൽകിയിരിക്കുന്നത്. റിയൽ‌മി സി 20, റിയൽ‌മി സി 21 തുടങ്ങിയ സ്മാർട്ഫോണുകൾക്കൊപ്പം ഈ മാസം ആദ്യം ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു. റിയൽ‌മി സി 20 സീരിസിൽ വരുന്ന ഏറ്റവും താങ്ങാവുന്ന വിലയാണ് നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് 6,999 രൂപ മുതൽ വില ആരംഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ആദ്യ വിൽപ്പന ഏപ്രിൽ 13 നാണ് നടന്നത്. ഇന്ത്യയിൽ റിയൽ‌മി സി 21യ്ക്ക് വില 7,999 രൂപയിൽ നിന്നും ആരംഭിക്കുന്നു. ഏപ്രിൽ 14 ന് ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്കെത്തി കഴിഞ്ഞു. ഈ മൂന്ന് സ്മാർട്ട്‌ഫോണുകളും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യ വെബ്‌സൈറ്റിലും രാജ്യത്തുടനീളം ലഭ്യമാണ്.

റിയൽമി സി 25 ൻറെ ആദ്യത്തെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ
 

റിയൽമി സി 25 ൻറെ ആദ്യത്തെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ

റിയൽമി സി 25 ൻറെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയാണ് ഇന്ത്യയിൽ വില നൽകിയിട്ടുള്ളത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലും 10,999 രൂപയ്ക്ക് ലഭ്യമാക്കും. വാട്ടർ ഗ്രേ, വാട്ടറി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. റിയൽമി സി 25 ൻറെ ആദ്യ വിൽ‌പന ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് റിയൽമി.കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നടക്കും.

ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾ

റിയൽ‌മി സി 25 സവിശേഷതകൾ

റിയൽ‌മി സി 25 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന റിയൽമി സി 25 ആൻഡ്രോയിഡ് 11 ൽ റിയൽ‌മെ യുഐ 2.0 ഒഎസിൽ പ്രവർത്തിക്കുന്നു. കൂടാതെ, ഇതിന് 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. സ്റ്റാൻഡേർഡായി 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 SoC പ്രോസസർ മികച്ച പ്രവർത്തനക്ഷമതയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നു. എഫ് / 1.8 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നിങ്ങൾക്ക് ലഭിക്കും.

18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററി
 

64 ജിബി, 128 ജിബി എന്നിങ്ങനെ സ്റ്റോറേജ് വരുന്ന രണ്ട് വേരിയന്റുകളിൽ റിയൽമി സി 25 വിൽപ്പന നടത്തുന്നു. ഇവ രണ്ടിലും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-എഫ്ഐ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഇതിൽ നൽകിയിട്ടുള്ള സെൻസറുകൾ. ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 209 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്‌സെറ്റിൽ 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

Most Read Articles
Best Mobiles in India

English summary
On April 16, the Realme C25 will go on sale for the first time on Flipkart and the Realme India website. Starting at 12 p.m., the smartphone will be accessible. The Realme C25 is available in India for Rs 9,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X