റിയൽമിയുടെ ജനപ്രീയ ബജറ്റ് സ്മാർട്ട്ഫോൺ സീരിസായ നാർസോ സീരിസിലെ നാർ സോ 10എ ഇന്ന് വിൽപ്പനയ്ക്കെത്തും. മുമ്പ് നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം വളരെ വേഗം വിറ്റഴിഞ്ഞ സ്മാർട്ട്ഫോണാണ് നാർസോ 10എ. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നാർസോ സീരിസിൽ നാർസോ 10 എ, നാർസോ 10 എന്നീ രണ്ട് ഡിവൈസുകളാണ് ഉള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. റിയൽമി നാർസോ 10 ലൈനപ്പ് ആരംഭിച്ചതിനുശേഷം നിരവധി ഫ്ലാഷ് സെയിലുകൾ കമ്പനി നേരത്തെയും നടത്തിയിട്ടുണ്ട്. നാർസോ 10എ സ്മാർട്ട്ഫോണിന് 8,499 രൂപയാണ് വില. സോ ബ്ലൂ, സോ വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. മികച്ച സവിശേഷതകളുള്ള ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ ലോഞ്ച് ചെയ്ത അവസരത്തിൽ തന്നെ ഈ ഡിവൈസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജമുള്ള ഡിവൈസ് മീഡിയടെക് ഹീലിയോ ജി 70 സോസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ന്യായമായ പ്രകടനവും ഡിസൈനുമുള്ള മാന്യമായ ഒരു പാക്കേജ് തന്നെയാണ് റിയൽമി ഈ ഡിവൈസിലൂടെ ലക്ഷ്യമിട്ടത്. ഏതാണ്ട് എൻട്രി ലെവൽ പ്രൈസ് പോയിന്റിൽ ഒരു ബോർഡർലൈൻ ഡിസന്റ് ഗെയിമിംഗ് അനുഭവം നൽകുന്ന ഡിവൈസ് കൂടിയാണ് എന്ന് നിസംശയം പറയാം. എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ് പ്ലേയാണ് സ്മാർട്ട് ഫോണിന്റെ സവിശേഷത. 12 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന മികച്ചൊരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മൈക്രോ യുഎസ്ബി പോർട്ടിലൂടെ 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത. റിയൽ മി നാർ സോ 10A സ്മാർട്ട് ഫോണിനൊപ്പം പുറത്തിറങ്ങിയ ഡിവൈസാണ് നാർസോ 10. ഈ ഡിവൈസിന് 11,999 രൂപയാണ് വില. എആർ എം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720x1600 പിക് സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ് പ്ലേയാണ് റിയൽമി നർസോ 10 സ്മാർട്ട്ഫോണിലുള്ളത്. റിയൽ മി നാർ സോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ ഇതിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻ പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.