റിയൽ‌മി നാർ‌സോ 20 സീരീസ് നാളെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

റിയൽ‌മി നാർ‌സോ 20 പ്രോ, റിയൽ‌മി നാർ‌സോ 20 എ, റിയൽ‌മി നാർ‌സോ 20 സ്മാർട്ഫോണുകൾ സെപ്റ്റംബർ 21ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പുതിയ റിപ്പോർട്ട് സ്ഥിതീകരിച്ചു. അവതരിപ്പിക്കുവാൻ പോകുന്ന ഈ സ്മാർട്ട്ഫോണുകളെ ചുറ്റിപ്പറ്റിയുള്ള നിരവധി ചോർച്ചകളും അഭ്യൂഹങ്ങളും നല്ലൊരു ശതമാനം വെളിപ്പെടുത്തലുകൾ നടത്തിക്കഴിഞ്ഞു. റിയൽ‌മി നാർ‌സോ 20 സീരീസ് കമ്പനി സെപ്റ്റംബർ‌ തുടക്കത്തിലും പിന്നീട് ഐ‌എഫ്‌എ ബെർലിൻ‌ 2020 ലും സൂചിപ്പിച്ചിരുന്നു. ഈ സ്മാർട്ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കുവാൻ ഒരുങ്ങുന്ന ഈ സമയത്ത് നമുക്ക് ഇതിൻറെ സവിശേഷതകളെപ്പറ്റി ഏതാനും കാര്യങ്ങൾ ഇവിടെ വിശദമായി പരിശോധിക്കാം.

ഇന്ത്യയിൽ റിയൽ‌മി നാർ‌സോ 20 സീരീസ് ലോഞ്ച് ഇവന്റ്: പ്രതീക്ഷിക്കുന്ന വില
 

ഇന്ത്യയിൽ റിയൽ‌മി നാർ‌സോ 20 സീരീസ് ലോഞ്ച് ഇവന്റ്: പ്രതീക്ഷിക്കുന്ന വില

റിയൽ‌മി നാർസോ 20 സീരീസ് സെപ്റ്റംബർ 21ന് ഒരു വെർച്വൽ ഇവന്റിലൂടെ ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനി ഇതിനകം തന്നെ ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന ഇവന്റ് ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ റിയൽമിയുടെ സാമൂഹ്യമാധ്യങ്ങൾ വഴി സംപ്രേഷണം ചെയ്യും. എൻ‌ട്രി ലെവൽ വിലയിൽ വരുന്നതും ശ്രദ്ധേയമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതും മെയ് മാസത്തിൽ ഇന്ത്യയിൽ ആരംഭിച്ച റിയൽ‌മി നർസോ 10 സീരീസിന്റെ അടുത്ത പടിയാണ് നാർസോ 20 സീരീസ്. റിയൽ‌മി നാർ‌സോ 10 4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയും, ഇതിലും വിലകുറഞ്ഞ റിയൽ‌മി നർസോ 10 എ 3 ജിബി + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 8,499 രൂപയും വില വരുന്നു. റിയൽ‌മി നാർ‌സോ 20 സീരീസിന്, ഏറ്റവും കുറഞ്ഞത് നോൺ-പ്രോ വേരിയന്റുകൾ‌ക്ക് സമാനമായ വില പ്രതീക്ഷിക്കാവുന്നതാണ്.

റിയൽ‌മി നാർ‌സോ 20 സീരീസ്: കളർ വേരിയന്റുകൾ‌, കോൺ‌ഫിഗറേഷനുകൾ‌

റിയൽ‌മി നാർ‌സോ 20 സീരീസ്: കളർ വേരിയന്റുകൾ‌, കോൺ‌ഫിഗറേഷനുകൾ‌

റിയൽ‌മി നാർസോ 20 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ വരുമെന്ന് ടിപ്‌സ്റ്റർ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളും ഇതിനുണ്ടെന്ന് പറയപ്പെടുന്നു. റിയൽ‌മി നാർസോ 20 എ 3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരും. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ തുടങ്ങിയ കളർ വേരിയന്റുകളിലായിരിക്കും ഇത് വരിക. 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽ‌മി നർസോ 20 പ്രോ വരുന്നത്. ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് ഷെയ്ഡുകളിൽ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുമെന്ന അഭ്യൂഹമുണ്ട്.

റിയൽ‌മി നാർ‌സോ 20 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി നാർ‌സോ 20 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അവതരിപ്പിക്കുവാൻ പോകുന്ന ഈ മൂന്ന് ഫോൺ മോഡലുകളും ടിപ്പ്സ്റ്റർ മുകുൾ ശർമ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. റിയൽ‌മി നാർസോ 20 പ്രോയിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഉണ്ടായിരിക്കാം. മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്.

റിയൽ‌മി നാർസോ 20 പ്രോയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
 

ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന റിയൽ‌മി നാർസോ 20 പ്രോയിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് എഫ് / 2.3 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പർച്ചർ, എഫ് / 2.4 ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി എഫ് / 2.1 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ഷൂട്ടർ ഈ ഫോണിൽ കമ്പനി നൽകിയിരിക്കുന്നു.

65W ഫാസ്റ്റ് ചാർജിങ് സവിശേഷത വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സ്മാർട്ട്‌ഫോണിൽ ഒരു വശത്തായി ഫിംഗർപ്രിന്റ് സ്‌കാനർ ഉൾപ്പെട്ടേക്കാം. റിയൽ‌മി നാർ‌സോ 20 പ്രോയ്ക്ക് 162.3x75.4x9.4 മിമി നീളവും 191 ഗ്രാം ഭാരവും വരുന്നു.

റിയൽ‌മി നാർ‌സോ 20: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 20: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിൽ റിയൽ‌മി നർസോ 20 അവതരിപ്പിക്കും. ഇത് മീഡിയടെക് ഹെലിയോ ജി 85 ചിപ്സെറ്റിൽ വരുന്നു. 6 പി ലെൻസും എഫ് / 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ഇമേജ് സെൻസർ, 119 ഡിഗ്രി ഡിഗ്രിയിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഇതിൽ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഇതിൽ വന്നേക്കാം.

റിയൽ‌മി നാർ‌സോ 20 എ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 20 എ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

അതേ ടിപ്‌സ്റ്റർ റിയൽ‌മി നാർ‌സോ 20 എയ്‌ക്കുള്ള സവിശേഷതകളും വെളിപ്പെട്ടുത്തി. ഡ്യുവൽ സിം വരുന്ന നാർസോ 20 എയിൽ 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയും ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും 89.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ ഇതിൽ ഉൾപ്പെടുത്തിയേക്കാം.

റിയൽ‌മി നാർസോ 20 എ

റിയൽ‌മി നാർസോ 20 എയിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്നു. അതിൽ എഫ് / 1.8 ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, എ എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ റെട്രോ സെൻസർ എന്നിവ വരുന്നു. സെൽഫികൾക്കായി ഫോണിന്റെ മുൻവശത്ത് 8 മെഗാപിക്സൽ ഷൂട്ടർ അവതരിപ്പിക്കുമെന്ന് പറയുന്നു. 10W ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററി റിയൽ‌മി നർസോ 20 എയിൽ വരുന്നു. ബ്ലൂടൂത്ത് 5.0, 2.4GHz വൈ-ഫൈ എന്നിവ ഈ ഹാൻഡ്സെറ്റിൻെറ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
Realme Narzo 20 Pro, Realme Narzo 20A, and Realme Narzo 20 are scheduled to launch in India on September 21 and are expected to bring Realme UI 2.0 based on Android 11.0. That's pretty much all that the company has publicly disclosed about the series; however, the phones have been surrounded by many leaks and rumours.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X