Just In
- 6 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 15 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ചെറുതോട് പുതിയ പാലം പണി പൂര്‍ത്തിയാകാത്തതില്‍ വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തില്‍
- Sports
IND vs IRE: വിക്കറ്റെടുത്തു, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഹര്‍ദിക്, മറ്റൊരു ഇന്ത്യന്‍ നായകനുമില്ല
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
റിയൽമി നാർസോ 50 5ജി സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി എന്നീ ഡിവൈസുകളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. നാർസോ 50 5ജി അതിന്റെ 4ജി പതിപ്പിന്റെ പിൻഗാമിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫിങ്കർപ്രിന്റ് സെൻസറിലൂടെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന സാങ്കേതികവിദ്യയുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് റിയൽമി നാർസോ 50 പ്രോ 5ജി. ഡിവൈസിന് എട്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാൻ കഴിയും.

റിയൽമി നാർസോ 50 5ജി സീരീസ്: വില, ലഭ്യത
റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയുമാണ് വില. റിയൽമി നാർസോ 50 പ്രോ 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപ വിലയുണ്ട്. ഹൈപ്പർ ബ്ലൂ, ഹൈപ്പർ ബ്ലാക്ക് കളർ വേരിയന്റുകളിലാണ് പ്രോ മോഡൽ ലഭ്യമാകുന്നത്.
കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IV

റിയൽമി നാർസോ 50 5ജിയുടെ വിൽപ്പന മെയ് 24ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന മെയ് 26 നാണ് നടക്കുന്നത്. രണ്ട് ഫോണുകളും ബ്രാൻഡിന്റെ വെബ്സൈറ്റിലും ആമസോൺ ഇന്ത്യയിലും പ്രധാന ഔട്ട്ലെറ്റുകളിലും ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഡിവൈസുകൾ 2000 രൂപ കിഴിവിൽ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും ഈ കിഴിവ്.

റിയൽമി നാർസോ 50 പ്രോ 5ജി: സവിശേഷതകൾ
റിയൽമി നാർസോ 50 പ്രോ 5ജി മുകളിൽ നിന്ന് താഴേക്ക് ഗ്രേഡിയന്റ് കെവ്ലർ ടെക്സ്ചറുള്ള ഡിസൈനുമായിട്ടാണ് വരുന്നത്. വളരെ ഇടുങ്ങിയ ബെസലുകളും പഞ്ച്-ഹോൾ ഡിസ്പ്ലേയുമാണ് ഫോണിനുള്ളത്. കോർ ഏരിയയിൽ 10 ഡിഗ്രി താപനില കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച്-ലെയർ കൂളിങ് സിസ്റ്റവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ കൂളിങ് സംവിധാനം മൂന്ന് ഗ്രാഫൈറ്റ് ഷീറ്റുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വേഗത്തിൽ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
ഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കും

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് റിയൽമി നാർസോ 50 പ്രോ 5ജി വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz സ്ക്രീൻ റിഫ്രഷ് റേറ്റും 360Hz ടച്ച്-സാംപ്ലിങ് റേറ്റും ഉണ്ട്. ഇതിന്റെ സ്ക്രീൻ-ടു-ബോഡി റേഷിയോ 90.8 ശതമാനമാണ്. 1,000 നിറ്റ്സ് ബ്രൈറ്റ്നസും ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനാണ് നൽകിയിരിക്കുന്നത്. 6nm ഫാബ്രിക്കേഷൻ പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 920 5ജി പ്രോസസറാണ് റിയൽമി നാർസോ 50 പ്രോ 5ജിക്ക് കരുത്ത് നൽകുന്നത്.

സുഗമമായ ആപ്പ് റസ്പോൺസും മെച്ചപ്പെടുത്തിയ ഗെയിമിങ് അനുഭവവും ഉറപ്പാക്കാൻ കോർ ഫ്രീക്വൻസി 2.4GHz-ൽ നിന്ന് 2.5GHz-ലേക്ക് ഉയർത്താൻ ചിപ്സെറ്റിന് കഴിയും. SoC Mali-G68 ജിപിയുമായിട്ടാണ് ഇത് വരുന്നത്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ്12 ബേസ്ഡ് റിയൽമി യുഐ 3.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 5ജി, 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.2, ഗ്ലോനാസ് ഉള്ള ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുണ്ട്.
മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 50 പ്രോ 5ജിയിൽ എഫ്/1.79 അപ്പേർച്ചർ ഉള്ള 48 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. എഫ്/2.2 അപ്പേർച്ചറുള്ള 4 എംപി മാക്രോ ലെൻസും 8 എംപി 120-ഡിഗ്രി സൂപ്പർ-വൈഡ് ആംഗിൾ ലെൻസുമാണ് പിൻ ക്യാമറകളായി ഉള്ളത്. എഐ നോയിസ് റിഡക്ഷൻ എഞ്ചിൻ 3.0, 90-ന്റെ പോപ്പ് ഫിൽട്ടറുകളും ഫോണിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി സൂപ്പർ നൈറ്റ്സ്കേപ്പ് മോഡ്, പോർട്രെയിറ്റ് ബൊക്കെ മോഡ്, എച്ച്ഡിആർ വീഡിയോ സപ്പോർട്ട് എന്നിവയുള്ള 16 എംപി ക്യാമറയുണ്ട്. 33W ഡാർട്ട് ചാർജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബീഫി 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 31 മിനിറ്റിനുള്ളിൽ 50 ശതമാനവും 70 മിനിറ്റിനുള്ളിൽ 100 ശതമാനവും ബാറ്ററി ചാർജ് ചെയ്യാൻ ഇതിന് സാധിക്കും.

റിയൽമി നാർസോ 50 5ജി: സവിശേഷതകൾ
റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണുള്ളത്. പ്രോ മോഡലിൽ നിന്ന് വ്യത്യസ്തമായി, റിയൽമി നാർസോ 50 5ജിയിൽ ഒക്ടാ കോർ ഡൈമെൻസിറ്റി 810 5ജി പ്രോസസർ ഉപയോഗിക്കുന്നു. ഫോണിന് 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുണ്ട്. 48 എംപി, 8 എംപി ഡ്യുവൽ ക്യാമറകളും 16 എംപി സെൽഫി ക്യാമറയുമാണ് ഈ ഡിവൈസിലുള്ളത്. ബാറ്ററിയും സോഫ്റ്റ്വെയർ സ്പെസിഫിക്കേഷനുകളും പ്രോ വേരിയന്റിന് സമാനമാണ്.
വിപണി പിടിക്കാൻ കിടിലൻ ഫീച്ചറുകളുമായി വിവോ എക്സ്80 സീരീസ് ഇന്ത്യയിലെത്തി
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999