റിയൽ‌മി ക്യു 3 പ്രോ സ്‌മാർട്ട്ഫോൺ ഉടനെ അവതരിപ്പിക്കും: ലോഞ്ച് തീയതിയും, സവിശേഷതകളും

|

ഏപ്രിൽ 22 ന് റിയൽ‌മി ക്യു 3 സീരീസ് അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യപിച്ചു. ഒരു വെയ്‌ബോ പോസ്റ്റിൽ, റിയൽ‌മി അടുത്ത സ്മാർട്ട്ഫോൺ സീരീസ്‌ എന്ന് അവതരിപ്പിക്കുമെന്നുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ സ്മാർട്ഫോൺ സീരിസിൽ കുറഞ്ഞത് രണ്ട് മോഡലെങ്കിലും ഉൾപ്പെടും. റിയൽ‌മി വരാനിരിക്കുന്ന ഇവന്റിൽ ക്യു 3, ക്യു 3 പ്രോ തുടങ്ങിയ സ്മാർട്ഫോൺ മോഡലുകൾ അവതരിപ്പിച്ചേക്കും. എന്നാൽ, ഇതോടപ്പം ക്യു 3 ഐ മോഡലും അവതരിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. റിയൽ‌മെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ റിയൽ‌മെ ക്യു 3 പ്രോയുടെ ഒരു പോസ്റ്റർ പങ്കിട്ടു, ഇതിന് തിളങ്ങുന്ന മഞ്ഞ ഫിനിഷുള്ള ഫ്ലൂറസെന്റ് ബാക്ക് ഉണ്ട്. റിയൽ‌മി 8 പ്രോയുടെ ഇല്ല്യൂമിനേറ്റിങ് യെല്ലോ കളർ‌വേ ഡിസൈനിൻറെ ചില കാര്യങ്ങൾ കാണുകയുണ്ടായി.

റിയൽ‌മി ക്യു 3 പ്രോ
 

റിയൽ‌മി ഒരു സമീപകാല ഡിസൈൻ‌ വീണ്ടും കൊണ്ടുവരുമ്പോൾ അതിൽ പ്രധാന ബാൻഡിങ്ങായ "ഡെയർ‌ ടു ലീപ്പ്" ബ്രാൻ‌ഡിംഗ് നിലനിർത്തുന്നു. ഇതെല്ലാം റിയൽ‌മി ക്യു 3 പ്രോയിൽ ഏറ്റവും മികച്ച രൂപകൽപ്പന സൃഷ്ടിക്കുന്നു. 64 മെഗാപിക്‌സൽ പ്രധാന ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ സംവിധാനവുമായി റിയൽ‌മി ക്യു 3 പ്രോ വരും. ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷും ഇതിൽ ഉണ്ടാകും. റിയൽ‌മി ക്യു 3 പ്രോയുടെ ബാക്കി സവിശേഷതകൾ റിയൽ‌മി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ

അഭ്യൂഹങ്ങൾ പ്രകാരം, ഈ സ്മാർട്ഫോൺ ചൈനയുടെ ടെന സർട്ടിഫിക്കേഷൻ അതോറിറ്റിയിൽ ഉണ്ടായിരുന്നു. സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ മോഡൽ RMX2205 നമ്പറുമായി വരുന്നു. ഇതിൽ 6.43 ഇഞ്ച് ഫുൾ-എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയുള്ള റിയൽ‌മി ക്യു 3 പ്രോ യുഐ 2.0 സ്കിൻ ഉള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. ഈ ഹാൻഡ്സെറ്റിൻറെ ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും 65W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയെ സപ്പോർട്ട് ചെയ്യുന്ന ബാറ്ററി ഉണ്ടാകുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

 മിഡ്റേഞ്ച് സവിശേഷതകളുള്ള 5 ജി ഫോണായിരിക്കാം

ഈ സ്മാർട്ഫോൺ ആർ‌എം‌എക്സ് 2205 ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിലും വന്നിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമിൽ മീഡിയടെക് ഡൈമെൻസിറ്റി 1100 SoC ചിപ്‌സെറ്റും കുറഞ്ഞത് 8 ജിബി റാമും ഈ ഹാൻഡ്‌സെറ്റിലുണ്ടാകും. ഇതിനർത്ഥം റിയൽ‌മി ക്യു 3 പ്രോ മിക്കവാറും മിഡ്റേഞ്ച് സവിശേഷതകളുള്ള 5 ജി ഫോണായിരിക്കാം. ക്യു 3 പ്രോ ജിടി സീരീസിന് താഴെയായിരിക്കുമെന്ന് റിയൽ‌മി മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ ഇതൊരു ഫ്രന്റ്ലൈൻ സ്മാർട്ഫോൺ അല്ലായിരിക്കാം.

ഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നുഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നു

 ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള 5000 എംഎഎച്ച് ബാറ്ററി
 

ഇപ്പോൾ ഏപ്രിൽ 22 ന് റിയൽ‌മി 8 5 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ, ഈ സ്മാർട്ട്‌ഫോൺ ഏപ്രിൽ 21 ന് 90 ഹെർട്സ് എൽസിഡി, മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ, ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയുമായി തായ്‌ലൻഡിൽ എത്തും. റിയൽ‌മി 8 5 ജി യുടെ ബാക്കി സവിശേഷതകൾ‌ വിലയോടപ്പം ഈ ആഴ്ച അവസാനം നടക്കുന്ന ഇവന്റിൽ വ്യക്തമാക്കും. അപ്പോൾ നമുക്ക് ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
The Realme Q3 series will be released on April 22. Realme revealed the launch date for its next phone series on Weibo, and at least two of them will be available.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X