5 ജി സപ്പോർട്ടുമായി റിയൽ‌മി ക്യു 3, ക്യു 3 പ്രോ ക്യു 3 ഐ ബജറ്റ് ഫോണുകൾ അവതരിപ്പിച്ചു: വിലയും, ലഭ്യതയും

|

റിയൽ‌മി നിരവധി ലീക്കുകൾ‌ക്ക് ശേഷം റിയൽ‌മി ക്യു 2 സീരീസിൻറെ പിൻ‌ഗാമികളായ ഏറ്റവും പുതിയ ക്യു 3 സ്മാർട്ട്‌ഫോണുകൾ‌ ചൈനയിൽ‌ അവതരിപ്പിച്ചു. പുതിയ റിയൽ‌മി ക്യു 3 സീരീസിൽ റിയൽ‌മെ ക്യു 3, ക്യു 3 പ്രോ, ക്യു 3 ഐ എന്നിങ്ങനെ മൂന്ന് സ്മാർട്ട്‌ഫോണുകളാണ് വരുന്നത്. റിയൽ‌മി ക്യു 3, റിയൽ‌മി ക്യു 3 പ്രോ, റിയൽ‌മി ക്യു 3 ഐ എന്നിവ 5 ജി സപ്പോർട്ടുള്ള ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണുകളാണ്. പുതുതായി അവതരിപ്പിച്ച റിയൽ‌മി സ്മാർട്ട്‌ഫോണുകളെക്കുറിച്ച് കൂടുതലായി നമുക്ക് ഇവിടെ പരിചയപ്പെടാം.

 

റിയൽ‌മി ക്യു 3 സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

റിയൽ‌മി ക്യു 3 സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

റിയൽ‌മി ക്യു 3 സ്മാർട്ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുള്ള ഈ ഹാൻഡ്‌സെറ്റ് 6 ജിബി / 128 ജിബി, 8 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് റാം / സ്റ്റോറേജ് വേരിയന്റുകളിൽ വിപണിയിൽ വരുന്നു. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിങ്ങനെ മൂന്ന് പിൻ ക്യാമറകളുണ്ട്. മുൻ ക്യാമറ 16 മെഗാപിക്സലിൽ വരുന്നു. പോർട്രെയിറ്റ് മോഡ്, എച്ച്ഡിആർ, എഐ ഫീച്ചറുകൾ, നൈറ്റ് മോഡ്, സ്ലോ മോഷൻ വീഡിയോകൾ, 4 കെ വീഡിയോകൾ തുടങ്ങിയ ക്യാമറ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.

30W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി
 

30W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 റിയൽ‌മി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ലഭിക്കുന്ന ഫോണിന് സൈകഡെലിക്ക് സിൽവർ, സയൻസ് ഫി ബ്ലാക്ക് നിറങ്ങളിൽ വിപണിയിൽ വരുന്നു. 6 ജിബി / 128 ജിബി വേരിയന്റിന് സി‌എൻ‌വൈ 1,299 (ഏകദേശം 15,000 രൂപ), 8 ജിബി / 128 ജിബി വേരിയന്റിന് സി‌എൻ‌വൈ 1,399 (ഏകദേശം 16,000 രൂപ) എന്നിങ്ങനെ വില വരുന്നു. ഏപ്രിൽ 29 മുതൽ ഇത് വ്യപണിയിൽ ലഭ്യമായി തുടങ്ങും.

റിയൽ‌മി ക്യു 3 പ്രോ സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

റിയൽ‌മി ക്യു 3 പ്രോ സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

റിയൽ‌മി ക്യു 3 പ്രോയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ലഭിക്കും. ഇത് അമോലെഡ് സവിശേഷതയുമായാണ് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1100 ചിപ്പ് നൽകുന്ന ഈ സ്മാർട്ട്ഫോണിന് 8 ജിബി / 128 ജിബി, 8 ജിബി / 256 ജിബി എന്നിങ്ങനെ രണ്ട് ആർ‌എ / സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ക്യാമറയുടെ മുൻവശത്തായി 64 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറകളുണ്ട്. മുൻ ക്യാമറ റിയൽ‌മി ക്യു 3 യിൽ വരുന്നത് പോലെ തന്നെയാണ് ഇവിടെയും വരുന്നത്.

30W ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററി

30W ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽ‌മി ക്യു 3 പ്രോ പ്രവർത്തിക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയുമായി മൂന്ന് നിറങ്ങളിൽ (ഫയർഫ്ലൈ, ഇലക്ട്രിക് ബ്ലൂ, ഗ്രാവിറ്റി ബ്ലാക്ക്) ഈ സ്മാർട്ഫോൺ വരുന്നു. 8 ജിബി / 128 ജിബി വേരിയന്റിന് സി‌എൻ‌വൈ 1,799 (ഏകദേശം 20,700 രൂപ), 8 ജിബി / 256 ജിബി മോഡലിന് സി‌എൻ‌വൈ 1,999 (ഏകദേശം 23,000 രൂപ) എന്നിങ്ങനെ വില വരുന്നു. ഏപ്രിൽ 29 മുതൽ ഇത് വിൽപ്പനയ്ക്കായി ലഭ്യമാക്കും.

റിയൽ‌മി ക്യു 3 ഐ: സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

റിയൽ‌മി ക്യു 3 ഐ: സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

ഒരു ടോൺ-ഡൗൺ വേർഷനാണ് റിയൽ‌മി ക്യു 3 ഐ സ്മാർട്ഫോൺ. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + 90 ഹെർട്സ് ഡിസ്‌പ്ലേയുള്ള ഈ ഹാൻഡ്‌സെറ്റിന് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് കരുത്ത് നൽകുന്നത്. ഇതിന് 4 ജിബി / 128 ജിബി, 6 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് റാം / സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്നു. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുണ്ട്. മുൻ ക്യാമറ 16 മെഗാപിക്സലിൽ വരുന്നു.

18W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി

18W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. റിയൽ‌മി യുഐ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു. സൈഡ് മൗണ്ട് ചെയ്യ്ത ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ലൈറ്റ് ബ്ലൂ, പാർട്ടിക്കിൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽ‌മി ക്യു 3 ഐ വിപണിയിൽ വരുന്നു. റിയൽ‌മി ക്യു 3 ഐയുടെ വില 4 ജിബി / 128 ജിബി മോഡലിന് സി‌എൻ‌വൈ 1,099 (ഏകദേശം 12,000 രൂപ), 6 ജിബി / 128 ജിബിക്ക് സി‌എൻ‌വൈ 1,199 (ഏകദേശം 13,000 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഇത് ഇപ്പോൾ ചൈനയിൽ നിന്നും വാങ്ങാൻ ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
The Realme Q3, Q3 Pro, and Q3i are the newest budget phones with 5G support, and they are part of the new Realme Q3 series. Continue reading to learn more about the latest Realme smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X