Just In
- 23 min ago
സാംസങ് ഗാലക്സി എം 02 സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
- 1 hr ago
റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായി
- 2 hrs ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 3 hrs ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
Don't Miss
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- News
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും
റിയൽമി എക്സ് 7 സീരീസ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റിയൽമി. ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം തന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് സൂചനകൾ. റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നീ ഡിവൈസുകളുടെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി തന്നെ കുറച്ചുകാലമായി നൽകുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഡിവൈസുകളുടെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിയൽമി ഇന്ത്യ മേധാവി മാധവ് ഷെത്ത് ട്വീറ്റ് ചെയ്തിരുന്നു.

റിയൽമി എക്സ് 7 സീരീസ് അടുത്ത വർഷം ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് ട്വീറ്റിൽ പറയുന്നത്. ലോഞ്ചിന് മുന്നോടിയായി റിയൽമെ എക്സ് 7ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ബിഐഎസ് വെബ്സൈറ്റ് ഡാറ്റാബേസ് അനുസരിച്ച് റിയൽമി എക്സ് 7ന്റെ മോഡൽ നമ്പർ ആർഎംഎക്സ് 2176 ആണ്. ഈ ഡിവൈസിന് നവംബർ 17ന് സർട്ടിഫിക്കേറ്റ് ലഭിച്ചു.

റിയൽമി എക്സ് 7 സീരിസ് അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നാണ് മാധവ് ഷെത്ത് ട്വീറ്റ് ചെയ്തത് എങ്കിലും തിയ്യതിയോ മാസമോ വെളിപ്പെടുത്തിയിരുന്നില്ല. ഈ സീരീസിലെ വലിയ മോഡലായ റിയൽമി എക്സ് 7 പ്രോയ്ക്ക് ഈ മാസം ആദ്യം ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഈ ഡിസംബറിൽ തന്നെ ഡിവൈസുകൾ പുറത്തിറങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ലോഞ്ച് അടുത്ത വർഷമേ ഉണ്ടാകു എന്ന് കമ്പനി അറിയിച്ചു.

റിയൽമി എക്സ് 7: ലോഞ്ച്
റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നിവയ്ക്ക് ബിഐഎസ് സർട്ടിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ച് അധികം വൈകാൻ ഇടയില്ല. 2021 ജനുവരിയിൽ എപ്പോഴെങ്കിലുമായി ലോഞ്ച് നടക്കുമെന്നാണ് സൂചനകൾ. ഡിസംബർ മാസത്തോടെ റിയൽമി ഔദ്യോഗികമായി എക്സ് 7 സീരിസിന്റെ ലോഞ്ച് തിയ്യതി വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഷെഡ്യൂൾ ചെയ്ത ലോഞ്ചിന് ഒരാഴ്ച മുമ്പെങ്കിലും ഔദ്യോഗികമായി തിയ്യതി വെളിപ്പെടുത്തു. റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നിവ മറ്റ് ആഗോള വിപണികളിലും വൈകാതെ പുറത്തിറക്കുമെന്ന് ഷെത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

എക്സ് 7 സീരീസ് പുറത്തിറക്കുന്നതിനായി കമ്പനി മീഡിയടെക്കുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ട് ഫോണുകളിലും മീഡിയ ടെക്കിന്റെ വില കുറഞ്ഞ 5ജി എസ്ഒസികളാണ് ഉപയോഗിക്കുന്നത്. റിയൽമി എക്സ് 7 ഡൈമെൻസിറ്റി 800യു ചിപ്പ്സെറ്റുമായാണ് വരുന്നത്. എക്സ് 7 പ്രോ ആവട്ടെ 1000 എൽ ചിപ്സെറ്റുമായി വരുന്നു. ഈ രണ്ട് ചിപ്പുകളിലും 5ജി മോഡമുകൾ ഉണ്ട്. അവ 5ജി ജനാധിപത്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതാണ്.

റിയൽമി എക്സ് 7 സീരീസിലൂടെ മീഡിയടെക് ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്കായി 5ജി ചിപ്സെറ്റുകൾ പുറത്തിറക്കുന്നു എന്നതും പ്രധാന സവിശേഷതയാണ്. മുൻനിര സ്മാർട്ട്ഫോണായ റിയൽമി എക്സ് 50 പ്രോ മോഡലിലൂടെ ക്വാൽകോം കഴിഞ്ഞ ഫെബ്രുവരിയിൽ 5ജിയുള്ള സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റ് പുറത്തിറക്കിയിരുന്നു. 5ജി ഹാൻഡ്സെറ്റുകളുടെ വലിയ നിര തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ് റിയൽമി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
കൂടുതൽ വായിക്കുക: 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

ഇന്ത്യയിൽ ആദ്യമായി 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയതും റിയൽമി ആണ്. പക്ഷേ ആ ഡിവൈസ് പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രം സ്വന്തമാക്കാവുന്ന ഒന്നായിരുന്നു. ഇന്ത്യയിൽ 5ജി സേവനങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, റിയൽമി ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ 5ജി എനേബിൾഡ് ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകളിലൂടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 5ജി ഡിവൈസുകൾ ധാരാളം ലഭ്യമാകും. ഇത് ഭാവിയിൽ 5ജി ആരംഭിക്കുമ്പോൾ 5ജിയിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം വേഗത്തിലാക്കും.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190