റിയൽമി എക്സ്7 സീരിസ് അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തും

|

റിയൽമി എക്സ്7 സീരിസ് സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും. ഈ ഡിവൈസുകൾ അടുത്ത വർഷം ആദ്യം തന്നെ പുറത്തിറക്കുമെന്ന് റിയൽമി സിഇഒ മാധവ് ഷെത്ത് സ്ഥിരീകരിച്ചു. കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2021ലെ ആദ്യ മാസങ്ങളിൽ തന്നെ ഈ ഡിവൈസുകൾ വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷെത്ത് തന്റെ ട്വിറ്റർ ഹാൻഡിൽ വഴിയാണ് പുതിയ റിയൽമി സ്മാർട്ട്ഫോണുകളുടെ ലോഞ്ച് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

5ജി
 

കുറച്ച് ആഴ്ച്ചകളായി റിയൽമി എക്സ്7 സ്മാർട്ട്ഫോൺ ലോഞ്ചുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സ്മാർട്ട്ഫോൺ സീരിസിൽ രണ്ട് ഡിവൈസുകളാണ് ഉണ്ടാവുക. റിയൽ‌മി എക്സ്7, റിയൽ‌മി എക്സ്7 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് സീരിസിലുള്ളത്. രണ്ട് ഫോണുകളും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളായി ഈ വർഷം ആദ്യം ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ രണ്ട് ഫോണുകളിലൂടെ 2021ൽ 5ജി സാങ്കേതികവിദ്യ കൂടുതൽ ജനാധിപത്യവത്കരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഷെത്ത് ട്വീറ്റിൽ കുറിച്ചു.

കൂടുതൽ വായിക്കുക: അതിവേഗം ഫോൺ ചാർജ് ചെയ്യാവുന്ന ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജർ അടുത്ത വർഷം വിപണിയിലെത്തും

റിയൽ‌മി എക്സ് 7 ലൈറ്റ്

റിയൽമി എക്സ്7 സീരീസിലെ രണ്ട് ഫോണുകളാണ് ചൈനയിൽ അവതരിപ്പിച്ചത് എങ്കിലും ഇന്ത്യയിൽ ഈ സീരിസിൽ മൂന്ന് ഡിവൈസുകളെങ്കിലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ, RMX2173 മോഡൽ നമ്പറുള്ള ഡിവൈസ് ടെന്ന ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു. ഈ ഡിവൈസ് റിയൽ‌മി എക്സ് 7 ലൈറ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റിയൽ‌മി എക്സ്7 ന്റെ ടോൺ-ഡൌൺ വേർഷനായിരിക്കും ഇതെന്ന് ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു.

റിയൽ‌മി എക്സ്7 പ്രോ

റിയൽ‌മി എക്സ്7 പ്രോ

റിയൽ‌മി എക്സ്7, എക്സ് 7 പ്രോ എന്നിവ കരുത്തുള്ള ഡിവൈസുകളാണ്. ഇതിൽ എക്സ്7 പ്രോ കൂടുതൽ ശക്തമാണ്. 6.55 ഇഞ്ച് സൂപ്പർ-അമോലെഡ് 1080p ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ എന്നീ സവിശേഷതകളും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡൈമെൻസിറ്റി 1000+ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുവഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: 13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പുമായി നോക്കിയ 2.4 ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

ക്യാമറ
 

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, 119 ഡിഗ്രി അൾട്രാവൈഡ് 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് റിയൽമി എക്സ് 7 പ്രോയിലെ ക്യാമറകൾ. ഈ സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

റിയൽമി എക്സ്7

റിയൽമി എക്സ്7 സ്മാർട്ട്‌ഫോണിന് കരുത്ത് നൽകന്നത് മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ്. 8 ജിബി വരെ റാമും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമുള്ള ഡിവൈസിൽ 4300 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 6.4 ഇഞ്ച് അമോലെഡ് 1080p ഡിസ്‌പ്ലേയും എക്സ്7ൽ ഉണ്ട്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119 ഡിഗ്രി എഫ്ഒവി ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നീ ക്യാമറകളാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കായി 32 എംപി ക്യാമറയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: വിവോ വൈ51 (2020) സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

Most Read Articles
Best Mobiles in India

English summary
Realme X7 series smartphones will be launched soon. Realme CEO Madhav Sheth has confirmed that the devices will be launched early next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X