റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്

|

റിയൽ‌മി കുറച്ചു നാളായി കമ്പനി വരാനിരിക്കുന്ന റിയൽ‌മി എക്‌സ് 7 സീരീസ് സ്മാർട്ട്‌ഫോണുകളെ കുറിച്ച് സൂചനകൾ നൽകുന്നു. കടന്നുപോകുന്ന ഓരോ ദിവസവും രസകരമായ പുതിയ വിവരങ്ങൾ റിയൽ‌മി വെളിപ്പെടുത്തുകയും ചെയ്യുന്നു. ഫെബ്രുവരി 4 ന് റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോ എന്നിവ അവതരിപ്പിക്കുമെന്ന് ചില അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, കമ്പനി ഇതുവരെ ഔദ്യോഗികമായി ഈ ഹാൻസെറ്റുകളുടെ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് റിയൽ‌മി എക്‌സ് 7 സീരീസിന്റെ കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ച് ഇപ്പോഴും വിവരങ്ങൾ ഇല്ലെങ്കിലും ഈ സ്മാർട്ട്‌ഫോണുകളെക്കുറിച്ച് സ്ഥിരീകരിച്ച ചില വിശദാംശങ്ങളുണ്ട്. അത്തരം വിശദാംശങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത് പുതിയ റിയൽ‌മി സ്മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകുമെന്നാണ്.

റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ

 

റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ ലഭ്യത വിശദാംശങ്ങൾ സ്ഥിരീകരിച്ചു

ടീസർ വഴി വെളിപ്പെടുത്തിയതുപോലെ, ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോ എന്നിവ ലഭ്യമാണ്. ടീസർ പുതിയ റിയൽ‌മി എക്സ് 7 സീരീസിനെ 'ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ചാർജിംഗ് ഫ്ലാഗ്ഷിപ്പ്' എന്ന് പരാമർശിക്കുന്നു. ഇത് ഫോണുകൾക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുമെന്ന് സൂചിപ്പിക്കുന്നു.

റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ: സവിശേഷതകളും, ഇന്ത്യയിലെ വിലയും

റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ

റിയൽ‌മി എക്‌സ് 7 സീരീസ് കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ചു. അതേ മോഡലുകൾ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവ 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽ‌മി എക്‌സ് 7 ന് ലഭിക്കുന്നത്. എക്‌സ് 7 പ്രോയ്ക്ക് അൽപ്പം വലിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റിനുള്ള സപ്പോർട്ടും ലഭിക്കും.

ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ് നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

എക്‌സ് 7 സ്മാർട്ഫോണിൽ ഒരു മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറും, എക്‌സ് 7 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ സവിശേഷതയുണ്ട്. അടുത്തിടെയുള്ള ഒരു ചോർച്ച ഈ ഡിവൈസുകളുടെ റാം / സ്റ്റോറേജ് വേരിയന്റുകളെക്കുറിച്ചും സൂചന നൽകുനു. ഒരു ലീക്ക്സ്റ്റർ പറഞ്ഞതനുസരിച്ച്, റിയൽ‌മി എക്‌സ് 7 ന് 6 ജിബി റാം + 128 ജിബി സ്റ്റോറേജും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റുകളും ലഭിക്കാൻ സാധ്യതയുണ്ട്, എക്‌സ് 7 പ്രോയ്ക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൂടുതൽ വേരിയന്റുകൾ വിപണിയിൽ വരുവാനുള്ള സാധ്യതയുണ്ട്.

 

എക്‌സ് 7 സ്മാർട്ഫോണിന് പിന്നിൽ മൂന്ന് ക്യാമറകൾ ഉൾപ്പെടുമെന്ന് റിയൽ‌മി ഇന്ത്യയും യൂറോപ്പ് സിഇഒ മാധവ് ഷെത്തും അടുത്തിടെ സൂചിപ്പിച്ചു. എഎക്‌സ് ക്സ് 7 പ്രോയിൽ 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണുള്ളത്. രണ്ട് ഡിവൈസുകളുടെയും മുൻ ക്യാമറകൾ 32 മെഗാപിക്സലിൽ വരുന്നു. റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവയ്ക്ക് യഥാക്രമം 4,300 എംഎഎച്ച്, 4,500 എംഎഎച്ച് ബാറ്ററിയുണ്ട്. രണ്ടും 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യും. കൂടാതെ, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഈ ഹാൻഡ്‌സെറ്റുകൾ റിയൽ‌മി യുഐയിൽ പ്രവർത്തിക്കും. റിയൽ‌മി എക്‌സ് 7 ന് 20,000 രൂപയിലും എക്‌സ് 7 പ്രോ ഇന്ത്യയിൽ 25,000 രൂപയിലും വില വന്നേക്കാം.

Most Read Articles
Best Mobiles in India

English summary
Realme has been making late headlines and this is mainly due to its upcoming Realme X7 series. For a while now, the company has been taunting the forthcoming smartphones, disclosing exciting new information every day. Some reports now say that on February 4, the Realme X7 and Realme X7 Pro will launch. The organisation has yet to announce the launch date officially.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X