റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഏതാനും ദിവസങ്ങളായി അഭ്യുഹങ്ങളിൽ മാത്രം നിറഞ്ഞുനിന്ന റിയൽമി എക്‌സ് 7 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് തീയതി കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവ ഉൾപ്പെടുന്ന എക്‌സ് 7 സീരീസ് ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 12:30 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ടിൽ ഹാൻഡ്‌സെറ്റുകളുടെ ലഭ്യത കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ, അടുത്തിടെ പങ്കിട്ട ഔദ്യോഗിക ചിത്രവും റിയൽമി വി 15 രാജ്യത്ത് റിയൽമി എക്‌സ് 7 ആയി അവതരിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇതിൻറെ കളർ, സ്റ്റോറേജ് വേരിയന്റുകളുടെ വിശദാംശങ്ങൾ ഓൺലൈനിൽ ചോരുകയും ചെയ്യ്തു.

റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
 

റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റിയൽമി എക്‌സ് 7 ന് ചൈനയിൽ സി‌എൻ‌വൈ 1,799 (ഏകദേശം 19,000 രൂപ), പ്രോ മോഡൽ സി‌എൻ‌വൈ 2,199 (ഏകദേശം 23,400 രൂപ) വിലയിൽ ആരംഭിക്കുന്നു. ഇതുവഴി റിയൽമി എക്‌സ്, എക്‌സ് 7 പ്രോ സ്മാർട്ഫോണുകളുടെ വില ഏകദേശം 20,000 രൂപ, 24,000 രൂപ എന്നിങ്ങനെ വരുന്നു. റിയൽമി എക്സ് 7 നെബുല, സ്പേസ് സിൽവർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരാൻ സാധ്യതയുണ്ട്. എക്‌സ് 7 പ്രോ ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ വരുമെന്ന് വിശ്വസിക്കപ്പെടുന്നു.

റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ: സവിശേഷതകൾ

റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ: സവിശേഷതകൾ

റിയൽമി എക്‌സ് 7 സീരീസ് സ്മാർട്ട്‌ഫോണുകൾ 2020 സെപ്റ്റംബറിലാണ് ചൈനയിൽ ആവതെറിപ്പിച്ചത്. ഇന്ത്യൻ വേരിയന്റും ചൈനീസ് മോഡലുകളുടെ സവിശേഷതകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിന് 6.4 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് വരുന്നത്, അതേസമയം റിയൽമി എക്‌സ് 7 പ്രോയ്ക്ക് 6.5 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുമുണ്ട്.

റിയൽമി എക്‌സ് 7

റിയൽമി എക്‌സ് 7 സ്മാർട്ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. പ്രോ മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റിൽ നിന്ന് കരുത്ത് ലഭിക്കുന്നു. എന്നാൽ, രണ്ട് മോഡലുകൾക്കും സമാനമായ ക്വാഡ് ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ 64 എംപി മെയിൻ ലെൻസും 32 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവയ്ക്ക് യഥാക്രമം 4,300 എംഎഎച്ച്, 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റുകൾ വരുന്നു. എന്നാൽ, ഇവ രണ്ടും 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
The company has revealed the launch date of the Realme X7 series smartphones after taunting the launch for several days. The X7 series, consisting of the Realme X7 and X7 Pro, will be released in India at 12:30 PM on February 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X