റിയൽ‌മി എക്‌സ് 9 സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

|

റിയൽ‌മി പുതിയ എക്‌സ് 9 സീരീസ് അവതരിപ്പിക്കുവാനുള്ള തിരക്കിലാണ് ഇപ്പോൾ. റിയൽ‌മി എക്‌സ് 9 ഉം എക്‌സ് 9 പ്രോയും അടങ്ങുന്ന സീരീസ് റ്യുമർ മില്ലിൽ‌ കാണിച്ചുതുടങ്ങി. വരാനിരിക്കുന്ന റിയൽ‌മി സ്മാർട്ഫോണിൻറെ വാനില മോഡൽ കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ കാണുവാൻ ഇടയായി. ഈ സ്മാർട്ഫോൺ അധികം വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. ഈ സ്മാർട്ട്ഫോണുകളുടെ വിലയും പ്രധാന സവിശേഷതകളും അടുത്തിടെ ചോർന്നതിന് ശേഷമാണ് ഈ പുതിയ അപ്ഡേറ്റ് വരുന്നത്. ഈ സ്മാർട്ഫോണിനെ കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള കാര്യങ്ങൾ നമുക്ക് ഇവിടെ നോക്കാം.

 
റിയൽ‌മി എക്‌സ് 9 സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽ‌മി എക്‌സ് 9 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

അറിയപ്പെടുന്ന ടിപ്‌സ്റ്റർ മുകുൾ ശർമ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന റിയൽ‌മിഎക്‌സ് 9 കണ്ടെത്തി. എന്നാൽ, എക്‌സ് 9 പ്രോയെക്കുറിച്ച് ഇതുവരെ ഒരു പരാമർശവും ഉണ്ടായിരുന്നില്ല. പ്രഖ്യാപിച്ച റിയൽ‌മി 9, റിയൽ‌മി എക്‌സ് ടി 3, റിയൽ‌മി ജിടി 2 എന്നിവയ്ക്കൊപ്പം ഈ സ്മാർട്ട്ഫോൺ കണ്ടത്തിയിട്ടുണ്ട്. പുതിയ എക്‌സ് 9 സ്മാർട്ഫോണുകൾക്ക് പുറമെ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോണുകളുടെ വരവ് ഇത് സ്ഥിരീകരിക്കുന്നു. എന്നാൽ, ഇതുവരെ ഈ ഹാൻഡ്‌സെറ്റുകൾ എപ്പോൾ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല, കൂടാതെ റിയൽ‌മിയിൽ നിന്നും ഇതിനെ കുറിച്ചുള്ള ചില വിശദാംശങ്ങൾ‌ വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.

റിയൽ‌മി എക്‌സ് 9 സീരീസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും

നമ്മൾ പലപ്പോഴും കാണുന്ന നിരവധി ലീക്കുകളുടെയും അഭ്യുഹങ്ങളുടെയും വിഷയമാണ് റിയൽ‌മി എക്‌സ് 9 സ്മാർട്ട്ഫോണുകൾ. ചോർന്ന വിശദാംശങ്ങൾ അനുസരിച്ച്, റിയൽ‌മി എക്‌സ് 9 ന് അമോലെഡ് ഡിസ്പ്ലേയും ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി ചിപ്സെറ്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ടും ഉണ്ടായിരിക്കാം. എന്നാൽ, മറ്റ് വിശദാംശങ്ങൾ ഇപ്പോഴും കമ്പനി വ്യക്തമാക്കിയിട്ടില്ല. എക്‌സ് 9 ന് സമാനമായ വലുപ്പമുള്ള സാംസങ് ഇ 3 അമോലെഡ് സ്ക്രീനുമായി ഈ സ്മാർട്ട്ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റിനുള്ള സപ്പോർട്ട് ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും ഷവോമി എംഐ 11 എക്‌സ്, ഐക്യുഒ 7, കൂടാതെ മറ്റു പല ഹാൻഡ്സെറ്റുകളുമായി മത്സരിക്കാനും സാധ്യതയുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കാം.

ഈ സ്മാർട്ട്ഫോണിന് 50 മെഗാപിക്സൽ പ്രധാന ക്യാമറ, 16 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ബി & ഡബ്ല്യു ലെൻസ് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. മുൻ ക്യാമറ 32 മെഗാപിക്സലിൽ വന്നേക്കും. 65W ഫാസ്റ്റ് ചാർജിംഗ്, ഡ്യുവൽ സ്പീക്കറുകൾ, ആൻഡ്രോയിഡ് 11, എൻഎഫ്‍സി എന്നിവയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് മറ്റുള്ള സവിശേഷതകൾ. ഈ ഹാൻഡ്‌സെറ്റിന് സി‌എൻ‌വൈ 2,699 (ഏകദേശം 30,800 രൂപ) മുതൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, റിയൽ‌മി എക്‌സ് 9 ൻറെ വിലയെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

Most Read Articles
Best Mobiles in India

English summary
The launch of Realme's new X9 series has put the company in the spotlight. The Realme X9 and Realme X9 Pro series have begun to surface in the rumor mill, revealing information about the next Realme products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X