റെഡ്മി കെ40 ഇന്ത്യയിലെത്തുക പോക്കോ എഫ്3 സ്മാർട്ട്ഫോണായി, ലോഞ്ച് ഈ വർഷം തന്നെ

|

ചൈനീസ് വിപണിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റെഡ്മി കെ40 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുക പോക്കോ എഫ്3 സ്മാർട്ട്ഫോണായിട്ടായിരിക്കും. രണ്ട് സർ‌ട്ടിഫിക്കേഷനുകൾ‌ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. റെഡ്മി കെ40 എഫ്‌സി‌സിയിലും എ‌എം‌ഇ‌ഐ ഡാറ്റാബേസിലും പോക്കോ ഡിവൈസായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൂടെ റെഡ്മി കെ40 ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ പോക്കോ ഡിവൈസായി പുറത്തിറങ്ങുമെന്ന് ഉറപ്പിക്കാം.

പോക്കോ
 

IMEI ഡാറ്റാബേസിലെ വിവരങ്ങളും എഫ്‌സിസി സർട്ടിഫിക്കേഷനുകളും അനുസരിച്ച് പോക്കോ എഫ്3 ആണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഡിവൈസ്. ഈ ഡിവൈസിന്റെ കോഡ് നെയിം റെഡ്മി കെ40 സ്മാർട്ട്ഫോണിന്റേതിന് സമാനമാണ്. ഇതിലൂടെ റീബിൾഡ് ചെയ്ത റെഡ്മി ഡിവൈസ് തന്നെയായിരിക്കും പോക്കോ എഫ്3 എന്ന സൂചന ലഭിക്കുന്നു. പോക്കോ എഫ്1 സ്മാർട്ട്ഫോണിലുള്ള കരുത്തുള്ള സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിൽ ചില പ്രീമിയം അപ്‌ഗ്രേഡുകളുമായിട്ടായിരിക്കും പുതിയ ഡിവൈസ് വിപണിയിലെത്തുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് സ്മാർട്ട്ഫോണുകൾ മാർച്ച് 11ന് വിപണിയിലെത്തുംകൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് സ്മാർട്ട്ഫോണുകൾ മാർച്ച് 11ന് വിപണിയിലെത്തും

കോഡ് നെയിമുകൾ

കോഡ് നെയിമുകൾ സമാനമാണെന്നതിനാൽ തന്നെ റെഡ്മി കെ40 സ്മാർട്ട്ഫോൺ പിൻഭാഗത്ത് പോക്കോ ലോഗോയുമായി പോക്കോ എഫ്3 എന്നപേരിൽ പുറത്തിറങ്ങിയേക്കും. മികച്ച സവിശേഷതകളുള്ള ഒരു പ്രീമിയം സ്മാർട്ട്‌ഫോണാണ് റെഡ്മി കെ40. ഈ ഡിവൈസ് ഇന്ത്യ പോലുള്ള വിപണികളിൽ ചൈനീസ് വിപണിയിലെ വിലയ്ക്ക് സമാനമായ വിലയിൽ വിൽപ്പന നടത്താൻ പോക്കോയ്ക്ക് സാധിക്കും. റെഡ്മി ഇന്ത്യയിൽ 15,000 രൂപ വില വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലത്ത് പോക്കോ ഈ ഡിവൈസ് പുറത്തിറക്കാനുള്ള സാധ്യത കൂടുതലാണ്.

റെഡ്മി കെ40

പോക്കോ എഫ്3 സ്മാർട്ട്ഫോൺ റെഡ്മി കെ40 സ്മാർട്ട്ഫോണിന്റെ റീ ബ്രാന്റഡ് പതിപ്പായിരിക്കും എന്നതിനാൽ സമാനമായ ഡിസൈൻ, സവിശേഷതകൾ എന്നിവയുമായിട്ടായിരിക്കും പോക്കോ എഫ്3 പുറത്തിറങ്ങുക. സ്നാപ്ഡ്രാഗൺ 870 ചിപ്പ്സെറ്റാണ് റെഡ്മി കെ40 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇതേ ചിപ്പ്സെറ്റ് തന്നെയായിരിക്കും പോക്കോ എഫ്3യിലും ഉണ്ടാവുക. ഇത് 5ജി കണക്റ്റിവിറ്റി സപ്പോർട്ടോടെയാണ് വരുന്നത്. ചിലവ് കുറയ്ക്കാനായി മറ്റ് ചില സവിശേഷതകളിൽ മാറ്റം വരുത്തുമെന്നും സൂചനകളുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും കിടിലൻ ഓഫറുകളുമായി ആമസോൺകൂടുതൽ വായിക്കുക: വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും കിടിലൻ ഓഫറുകളുമായി ആമസോൺ

ക്യാമറ
 

റെഡ്മി കെ40ക്ക് സമാനമായി 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റുമായിട്ടായിരിക്കും പോക്കോ എഫ്3 പുറത്തിറങ്ങുക. റെഡ്മി കെ40യിൽ കമ്പനി സാംസങ് ഇ4 ഡിസ്പ്ലേയാണ് ഉപയോഗിച്ചത്. ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 5 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻ ക്യാമറ 20 മെഗാപിക്സൽ ക്യാമറയാണ്. പോക്കോ ഈ ക്യാമറ സെറ്റപ്പിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്.

4520mAh ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4520mAh ബാറ്ററിയാണ് റെഡ്മി കെ40 സ്മാർട്ട്ഫോണിൽ ഉള്ളത്. ഉയർന്നതും മിഡ്‌റേഞ്ച് സവിശേഷതകളുമുള്ള മിക്സ്-എൻ-മാച്ച് ഡിവൈസായിട്ടാണ് റെഡ്മി കെ40 പുറത്തിറങ്ങിയത്. ഇത് തന്നെയായിരിക്കും പോക്കോ എം3യിലും കാണുന്നത്. ഇത് കുറഞ്ഞ വിലയിൽ ഡിവൈസ് ലഭ്യമാക്കാൻ സഹായിക്കും. ഇന്ത്യ പോലുള്ള വിപണികളിൽ 30,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
The Redmi K40 will be rebranded as Poco F3 smartphone to in India. This device has been found on two certification websites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X