റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

|

റെഡ്മി നോട്ട് എന്നത് ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ്. ഈ നിരയിലെ ഏറ്റവും പുതിയ ഡിവൈസുകൾ അടങ്ങുന്ന റെഡ്മി നോട്ട് 10 സീരിസ് കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസുകൾ നിരവധി തവണ ഫ്ലാഷ് സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തിയിരുന്നു. ഈ വിൽപ്പന ദിവസങ്ങളിൽ ധാരാളം ആളുകൾക്ക് സ്റ്റോക്ക് തീർന്നതിനാൽ ഡിവൈസ് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സീരിസിലെ റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ ഓപ്പൺ സെയിലിനായി ലഭ്യമാക്കിയിരിക്കുകയാണ്.

റെഡ്മി നോട്ട് 10
 

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള സ്മാർട്ട്ഫോണാണ് ഇന്ത്യയിൽ ഓപ്പൺ സെയിലിനായി ലഭ്യമാക്കിയിരിക്കുന്നത്. ഇനി എല്ലായിപ്പോഴും ഈ ഡിവൈസ് നിങ്ങൾക്ക് വാങ്ങാനായി ലഭ്യമാകും. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയ്ക്കൊപ്പമാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സീരിസിലെ ഏറ്റവും വില കുറഞ്ഞ ഡിവൈസ് കൂടിയാണ് റെഡ്മി നോട്ട് 10. ഈ ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റിന്റെ ഓപ്പൺ സെയിലാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപകൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപ

റെഡ്മി നോട്ട് 10: വില

റെഡ്മി നോട്ട് 10: വില

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 11,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പൈസുമുള്ള മോഡലിന് 13,999 രൂപ വിലയുണ്ട്. ഓപ്പൺ സെയിലിലൂടെ 6 ജിബി റാമുള്ള ഹൈ എൻഡ് വേരിയന്റ് മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഷാഡോ ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ്, അക്വാ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റെഡ്മി നോട്ട് 10: സവിശേഷതകൾ

റെഡ്മി നോട്ട് 10: സവിശേഷതകൾ

ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള 6.43 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11ബേസ്ഡ് എംഐയുഐ 12ആണ് ഡിവൈസിലെ ഒഎസ്.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്

ക്യാമറ
 

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് പിന്നിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. മുൻവശത്ത് സെൽഫികൾക്കായി 13 എംപി ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ചാർജറിന് ഏകദേശം 80 മിനിറ്റിനുള്ളിൽ ഫോണിന്റെ ബാറ്ററി മുഴുവനായും തീർന്ന അവസ്ഥയിൽ നിന്നും 100% വരെ ചാർജ് ചെയ്യാൻ സാധിക്കും.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, രണ്ട് സിം കാർഡ് സ്ലോട്ടുകൾ, മൈക്രോ എസ്ഡി കാർഡ് സ്പേസ്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എസി എന്നിവയും നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10 അതിന്റെ വില കണക്കിലെടുക്കുമ്പോൾ മികച്ചൊരു ഓപ്ഷൻ തന്നെയാണ്. ഈ വില നിലവാരത്തിൽ ലഭിക്കുന്ന മികച്ച സവിശേഷതകളെല്ലാം ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

Most Read Articles
Best Mobiles in India

English summary
Redmi Note 10 smartphone with 6GB RAM and 128GB storage space is available for open sale in India. The device is priced at Rs 13,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X