Just In
- 1 hr ago
ട്രിപ്പിൾ ക്യാമറകളും, കിരിൻ 990 ചിപ്സെറ്റും വരുന്ന ഹുവായ് പി 40 4 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു
- 2 hrs ago
മോൺസ്റ്റർ സവിശേഷതകളുമായി സാംസങ് ഗാലക്സി എം 12 മാർച്ച് 11ന് അവതരിപ്പിക്കും: വില, സവിശേഷതകൾ
- 3 hrs ago
6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ
- 3 hrs ago
സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്സി എ 32 മാർച്ച് 5 ന് അവതരിപ്പിക്കും
Don't Miss
- Finance
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.. ഫെബ്രുവരി മാസത്ത റിപ്പോർട്ട് പുറത്ത്
- Movies
ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് സംസാരിക്കും, സിനിമ നടക്കാത്തതിനെ കുറിച്ച് രഞ്ജന്‍ പ്രമോദ്
- Lifestyle
ഈ രാശിക്കാര്‍ ഒരു കാരണവശാലും ഡയമണ്ട് ധരിക്കരുത്
- Sports
'അതൊരു മികച്ച തീരുമാനമായിരിക്കും'- ഏകദിന ടീമിലേക്ക് അശ്വിനെ തിരിച്ചെത്തിക്കണമെന്ന് ഹോഗ്
- News
മോദിക്ക് പിന്നാലെ അമിത് ഷായും: കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Travel
ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ
റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായി
റെഡ്മി നോട്ട് 9 5ജി സീരീസ് പുറത്തിറക്കികൊണ്ട് കഴിഞ്ഞ വർഷം ഷവോമി അവസാനിപ്പിച്ച ലോഞ്ച് ഇവന്റുകൾ ഈ വർഷം ആരംഭിക്കുക കിടിലൻ ഫോണുകളുമായി. റെഡ്മി നോട്ട് 10 സീരീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കമ്പനി. മുൻഗാമിയായ റെഡ്മി നോട്ട് 9 സീരിസിന് സമാനമായി പുതിയ ലൈനപ്പിലും സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ ഉണ്ടായിരിക്കും. റെഡ്മി നോട്ട് 9 5ജി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ നോട്ട് നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ട ലീക്കുകൾ പുറത്ത് വന്നിരുന്നു.

റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ: ഇന്ത്യൻ വേരിയൻറ്
റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ കോൺഫിഗറേഷനുകൾ ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ ലീക്ക് ചെയ്തിട്ടുണ്ട്. ലീക്ക് റിപ്പോർട്ട് അനുസരിച്ച് സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 10 രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുമായിട്ടാണ് ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്യുക.
കൂടുതൽ വായിക്കുക: സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

ഇന്ത്യയിൽ റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക മൂന്ന് വ്യത്യസ്ത മോഡലുകളിലായിരിക്കും എന്നാണ് ഇഷാൻ അഗർവാളിന്റെ ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് പുറമേ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് ഓപ്ഷനുമാണ് ഉള്ളത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

രണ്ട് ഡിവൈസുകളും ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈകാതെ ഈ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. റെഡ്മി നോട്ട് 10 പ്രോ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയതിനാൽ തന്നെ രാജ്യത്ത് വൈകാതെ ഡിവൈസ് ലോഞ്ച് ചെയ്യും. ഇത് സംബന്ധിച്ച ടീസർ കമ്പനി പുറത്തിറങ്ങും.
കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്

ലീക്ക് ചെയ്ത സവിശേഷതകൾ പരിശോധിച്ചാൽ, റെഡ്മി നോട്ട് 10 പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസറായിരിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 108 എംപി പ്രൈമറി ക്യാമറയുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. റെഡ്മി നോട്ട് സീരീസിൽ ആദ്യമായിട്ടാണ് 101എംപി വരുന്നത്. 120Hz FHD + ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി എന്നിവയടക്കമുള്ള സവിശേഷതകളും ഡിവൈസിൽ ഉണ്ടായിരിക്കും.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190