500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ

|

ഷവോമി ഇന്ത്യയിൽ റെഡ്മി നോട്ട് 10 സീരീസ് പുറത്തിറക്കിയിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. ഇതിനകം തന്നെ ജനപ്രീതി നേടിയ ഈ ഡിവൈസുകൾ റെക്കോർഡുകൾ തകർക്കുകയാണ്. മാർച്ച് 16ന് ആദ്യ വിൽപ്പന ആരംഭിച്ച റെഡ്മി നോട്ട് 10 സീരീസിന്റെ മൊത്തം വിൽപ്പന വരുമാനം 500 കോടിയിലെത്തിയിരിക്കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് ഈ നേട്ടം ഉണ്ടാക്കിയത്. എത്ര യൂണിറ്റുകളാണ് ഇതുവരെയായി വിറ്റഴിച്ചത് എന്ന കാര്യം ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റെഡ്മി നോട്ട് 10 സീരീസ്
 

ഇന്ത്യയിൽ മൂന്ന് മോഡലുകളുമായിട്ടാണ് റെഡ്മി നോട്ട് 10 സീരീസ് പുറത്തിറക്കിയത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയാണ് ഈ ഡിവൈസുകൾ. റെഡ്മി നോട്ട് 10ന്റെ 4 ജിബി വേരിയന്റിന് 11,999 രൂപ മുതലാണ് വില. 8 ജിബി റാമുള്ള ടോപ്പ് എൻഡ് റെഡ്മി നോട്ട് 10 പ്രോ മാക്സിന് 21,999 രൂപ വരെ വില വരുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 സീരീസ് അല്പം കുറഞ്ഞ വിലയ്ക്കാണ് ഇപ്പോൾ ഷവോമി വിൽക്കുന്നത്.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽകൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽ

അമോലെഡ് ഡിസ്പ്ലേ

ഇന്ത്യൻ ഉപയോക്താക്കളുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ് റെഡ്മിയുടെ നോട്ട് സീരിസ്. ഈ സീരിസിലെ പുതിയ ഡിവൈസുകളിലും അമോലെഡ് ഡിസ്പ്ലേ ട്രീറ്റ്മെന്റ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10 പ്രോ, പ്രോ മാക്സ് എന്നിവയിൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് 9 പ്രോ സീരിസിന് സമാനമായി ഫിംഗർപ്രിന്റ് സെൻസർ പവർ കീയിലാണ് നൽകിയിട്ടുള്ളത്.

ക്വാഡ് ക്യാമറ

റെഡ്മി നോട്ട് 10 പ്രോ മാക്സിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. 5 മെഗാപിക്സൽ മാക്രോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി സെൻസറാണ് ഷവോമി ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി ജിടി നിയോ അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി ജിടി നിയോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി
 

ക്യാമറയുടെ കാര്യത്തിലൊഴികെ മറ്റെല്ലാ കാര്യത്തിലും റെഡ്മി നോട്ട് 10 പ്രോയും പ്രോ മാക്സും തമ്മിൽ സാമ്യതകളുണ്ട്. കണ്ട് സ്മാർട്ട്ഫോണുകളിലും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. 6 ജിബി, 8 ജിബി റാം വേരിയന്റുളും ഇരു ഡിവൈസുകൾക്കും ഉണ്ട്. 33W ഫാസ്റ്റ് വയർഡ് ചാർജിംഗ് സംവിധാനമുള്ള 5020mAh ബാറ്ററിയാണ് ഇരു ഡിവൈസുകളിലും നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ അൽ‌പം ചെറിയ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. സ്റ്റാൻ‌ഡേർഡ് റിഫ്രഷ് റേറ്റായ 60 ഹെർട്സുള്ള ഡിസ്പ്ലെയാണ് ഇത്. സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റ്, 5000 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് വയർഡ് ചാർജിങ്, 48 മെഗാപിക്സൽ മെയിൻ റിയർ ക്യാമറ, പുതിയ ഡിസൈൻ ലാംഗ്വേജ് എന്നിവയും നോട്ട് 10ൽ ഉണ്ട്. റെഡ്മി നോട്ട് 10 സീരീസിലെ എല്ലാ ഫോണുകളും ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ വൈ30ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ വൈ30ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
The Redmi Note 10 series, which went on sale on March 16, has grossed over Rs 500 crore. This achievement was made within two weeks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X