റെഡ്‌മി നോട്ട് 10 എസ് സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 10 എസ് സ്മാർട്ഫോൺ മെയ് 13 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിൻറെ റീട്ടെയിൽ ബോക്സിൻറെ ചിത്രം സ്മാർട്ട്ഫോൺ നിർമ്മാതാവ് പോസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം നടത്തുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, എംഐയുഐ 12.5, അമോലെഡ് ഡിസ്പ്ലേ എന്നിവയുൾപ്പെടെ റെഡ്മി നോട്ട് 10 എസ് സവിശേഷതകളെ കുറിച്ച് സൂചന നൽകിയിരുന്നു. ഹാൻഡ്‌സെറ്റിൻറെ ബോക്സിൽ 12.5 എന്ന് എഴുതിയിരുന്നു. ഇത് മെയ് 12 ന് ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുമെന്നുള്ള സൂചനയാണെന്ന് പറയുന്നു. ഇപ്പോൾ, മെയ് 13 ന് എംഐയുഐ 12.5ൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 10 എസ് അവതരിപ്പിക്കുമെന്ന് ഷവോമി സ്ഥിരീകരിച്ചു കഴിഞ്ഞു.

 

റെഡ്‌മി നോട്ട് 10 എസ് സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും

ഇത് ഓൺ‌ലൈൻ ലോഞ്ച് ഇവന്റായിരിക്കുമെന്നും ഷവോമി പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് സ്മാർട്ട്‌ഫോണുകളുള്ള റെഡ്മി നോട്ട് 10 ലൈനപ്പ് ഈ പുതിയ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വിപുലീകരിക്കും. മൂന്ന് മോഡലുകളിലും അമോലെഡ് ഡിസ്പ്ലേകളും പ്രോ മാക്സിൽ 108 മെഗാപൈക്സൽ മെയിൻ ക്യാമറയുമുണ്ട്. റെഡ്മി നോട്ട് 10 എസ് ആഗോളതലത്തിൽ അവതരിപ്പിക്കുകയുണ്ടായി. റെഡ്മി നോട്ട് 10 നെക്കാൾ ഇത് താങ്ങാനാവുന്നതാകാമെങ്കിലും 64 മെഗാപിക്സൽ പ്രധാന ക്യാമറ ഉണ്ടെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും ഈ ഹാൻഡ്‌സെറ്റിന് വില നൽകുന്നത്.

മോട്ടറോള റേസർ 2019 സ്മാർട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക്മോട്ടറോള റേസർ 2019 സ്മാർട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക്

റെഡ്മി നോട്ട് 10 എസ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

റെഡ്മി നോട്ട് 10 എസ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മുൻ ക്യാമറയിൽ പഞ്ച്-ഹോൾ വരുന്ന 6.43 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് സ്‌ക്രീൻ റെഡ്മി നോട്ട് 10 എസിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മീഡിയടെക് ഹീലിയോ ജി 95 ചിപ്‌സെറ്റിനൊപ്പം 8 ജിബി റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും വലിയ അപ്ഗ്രേഡ് എന്ന് പറയാവുന്നത് എംഐയുഐ 12.5 തന്നെയാണ്. ഷവോമിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ ഈ പുതിയ എഡിഷൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. കമ്പനി കുറച്ചുകാലമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും റീടെയിൽ ബോക്‌സ് സൂചിപ്പിക്കുന്നത് പോലെ എംഐയുഐ 12.5 ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണാകാം റെഡ്മി നോട്ട് 10 എസ്.

റെഡ്മി നോട്ട് 10 എസ് ക്യാമറ സവിശേഷതകൾ

റെഡ്മി നോട്ട് 10 എസ് ക്യാമറ സവിശേഷതകൾ

64 മെഗാപിക്സലിൻറെ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും 2 മെഗാപിക്സൽ മാക്രോയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോണിലുണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിൻറെ മുൻ ക്യാമറ ഈ ഹാൻഡ്‌സെറ്റിലുണ്ടാകും. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 എസിന് ലഭിക്കുന്നത്. യുഎസ്ബി സി പോർട്ട്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷാ എന്നിവയാണ് ലഭിക്കുന്ന മറ്റ് സവിശേഷതകൾ.

ഗൂഗിൾ പിക്‌സൽ 4 എ ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാംഗൂഗിൾ പിക്‌സൽ 4 എ ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
The news comes just days after the smartphone manufacturer shared a photo of the forthcoming phone's retail box on social media. The box teased the existence of a 64-megapixel main camera, MIUI 12.5 and an AMOLED monitor, among other Redmi Note 10S features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X