8 ജിബി റാമുമായി റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വിപണിയിൽ

By Prejith Mohanan
|

റെഡ്മി നോട്ട് 10എസ് സ്മാർട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി ഇന്ത്യയുടെ ഏറ്റവും പുതിയ ഡിവൈസ് എത്തുന്നത് മെച്ചപ്പെടുത്തിയ മെമ്മറി കപ്പാസിറ്റിയുമായാണ്. റാം കപ്പാസിറ്റിയിലും സ്റ്റോറേജ് സ്പേസിലും ഈ മെച്ചപ്പെടുത്തൽ സ്വാധീനം ചെലുത്തിയിരിക്കുന്നു. പുതിയ ഫോൺ നാളെ ഡിസംബർ മൂന്നിന് രാജ്യത്ത് ആദ്യമായി വിൽപ്പനയ്‌ക്കെത്തും. റെഡ്മി ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് ലോഞ്ചിങ് നടത്തിയത്.

 

റെഡ്മി

പുതിയ റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. ഈ ഫോണിന്റെ റാം കപ്പാസിറ്റിയെക്കുറിച്ച് ആദ്യം നോക്കാം. 8 ജിബി റാമാണ് കമ്പനി റെഡ്മി നോട്ട് 10 എസിന്റെ പുതിയ വേരിയന്റിൽ നൽകിയിരിക്കുന്നത്. 128 ജിബി കപ്പാസിറ്റിയുള്ള സ്റ്റോറേജ് സ്പേസും റെഡ്മി നോട്ട് 10 എസിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകളിൽ വലിയ വ്യത്യാസങ്ങളൊന്നും കമ്പനി പരാമർശിക്കുന്നില്ല. സ്റ്റോറേജ് ഏരിയയിൽ മാത്രമാണ് പുതിയ വേരിയന്റിലെ അപ്ഡേറ്റ് ഉള്ളത്. ബാക്കി സവിശേഷതകൾ പഴയത് പോലെ തുടരുകയും ചെയ്യും.

ഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

നോട്ട്

17,499 രൂപയാണ് പുതിയ റെഡ്മി നോട്ട് 10എസ് വേരിയന്റിന് കമ്പനി വിലയിടുന്നത്. റെഡ്മി നോട്ട് 10എസിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തി നോക്കാം. പുതിയ വേരിയന്റിന് റെഡ്മി നോട്ട് 10എസിന്റെ 6 ജിബി വേരിയന്റിനേക്കാൾ 1,000 രൂപ മാത്രം ആണ് കൂടുതൽ. 6 ജിബി വേരിയന്റിനൊപ്പവും 128 ജിബി സ്റ്റോറേജ് സ്പേസ് ലഭ്യമാണ്. 6 ജിബി, 64 ജിബി കോംമ്പോയ്ക്ക് 14,999 രൂപ മുതലാണ് വില.

എംഐ
 

ഇനി എവിടെ നിന്നെല്ലാം യൂസേഴ്സിന് ഫോൺ വാങ്ങാമെന്ന് നോക്കാം. നിലവിൽ എംഐയുടെ വെബ്സൈറ്റ് വഴിയാണ് ഫോൺ പ്രധാനമായും വിൽക്കുന്നത്. ആമസോണിലും ഫോൺ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നാളെ മുതൽ ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് പുതിയ ഫോൺ വാങ്ങാം. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും സെയിലിന് തുടക്കമാകുക. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉടൻ റെഡ്മി നോട്ട് 10എസ് അവതരിപ്പിക്കും.

നിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർനിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർ

റെഡ്മി നോട്ട് 10എസ് ഫീച്ചറുകൾ

റെഡ്മി നോട്ട് 10എസ് ഫീച്ചറുകൾ

ഈ വർഷം മെയ് മാസത്തിൽ ആണ് റെഡ്മി നോട്ട് 10എസ് 14,999 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചത്. 2400x1080 പിക്സൽ റെസലൂഷൻ, 409 പിപിഐ, 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി95 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, മുകളിൽ സൂചിപ്പിച്ചത് പോലെ വ്യത്യസ്തമായ റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ കമ്പനി ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഡെവലപ്പ് ചെയ്ത എംഐയുഐ 12.5 ഓഎസിലാണ് റെഡ്മി നോട്ട് 10എസ് വർക്ക് ചെയ്യുന്നത്.

 

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ് ഒരു ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്, അതിൽ 64 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻ വശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്, പഞ്ച് ഹോൾ കട്ടൗട്ടിൽ ആണ് സെൽഫി ക്യാമറ പൊസിഷൻ ചെയ്തിരിക്കുന്നത്.

ട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾ

ഫാസ്റ്റ് ചാർജിങ്

33വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചർ ചെയ്യുന്ന 5000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10എസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, എഐ ഫെയ്‌സ് അൺലോക്ക്, ഡ്യുവൽ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡ്യുവൽ സിം കണക്റ്റിവിറ്റി, സ്പ്ലാഷ്, വെള്ളം, പൊടി എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ഐപി53 റേറ്റിങ് എന്നിവയാണ് മറ്റ് ഹൈലൈറ്റ് ഫീച്ചറുകൾ. ഏകദേശം ഇതേ ബഡ്ജറ്റിൽ റെഡ്മി നോട്ട് 10 പ്രോ പോലുള്ളവ വിപണിയിൽ ഉണ്ടെന്നതാണ് പുതിയ വേരിയന്റ് നേരിടുന്ന ഒരേയൊരു പ്രശ്നം. താരതമ്യപ്പെടുത്തുമ്പോൾ, നോട്ട് 10 പ്രോയിൽ ഗ്ലാസ് ബാക്ക്, കൂടുതൽ വിശ്വസനീയമായ പ്രോസസർ, 120 ഹെർട്സ് പാനൽ, സെയിം ക്യാമറ സിസ്റ്റം, കൂടുതൽ പ്രീമിയം ഫീൽ എന്നിവ കിട്ടുന്നതും റെഡ്മി നോട്ട് 10എസിന് തിരിച്ചടിയായേക്കും.

Most Read Articles
Best Mobiles in India

English summary
Redmi India's latest device comes with enhanced memory capacity. The new phone will go on sale tomorrow, December 3, for the first time in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X