Just In
- 51 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- Sports
IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു
- News
തൃക്കാക്കര തിരഞ്ഞെടുപ്പ്: ക്രിസ്ത്യന്‍ സമ്മേളനം നടന്നിരിക്കും, ഒരു മുഖ്യമന്ത്രിയ്ക്കും തടയാനാകില്ല:സുരേഷ് ഗോപി
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Movies
അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
കാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി നോട്ട് 11 സീരിസ് ജനുവരി 26ന് വിപണിയിലെത്തും
റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആരാധകർ ഏറെയാണ്. ഇന്ത്യ അടക്കമുള്ള വിപണികളിൽ റെഡ്മിയുടെ ജനപ്രിതിക്ക് പ്രധാന കാരണം റെഡ്മി നോട്ട് വിഭാഗത്തിലെ സ്മാർട്ട്ഫോണുകളാണ്. ഈ വിഭാഗത്തിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട് 11 സീരിസ് സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിൽ എത്തുന്നു. ഈ ഡിവൈസുകൾ ജനുവരി 26ന് ആഗോള വിപണിയിൽ അവതരിപ്പിക്കും. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുന്ന സീരീസ് കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചിരുന്നു.

റെഡ്മി നോട്ട് 11 സീരിസിന്റെ ഗ്ലോബൽ ലോഞ്ച് ഇവന്റ് ജനുവരി 26ന് ഇന്ത്യൻ സമയം വൈകിട്ട് 5:30ന് ആണ് നടക്കുന്നത്. ഈ ഇവന്റിൽ വച്ച് ആഗോള വിപണിയിൽ മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ റെഡ്മി പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് വേരിയന്റുകളിൽ നിന്നും വ്യത്യസ്തമായ സവിശേഷതകളോടെ ആയിരിക്കും ഈ സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+എന്നിവ തന്നെയായിരിക്കും ഈ ഡിവൈസുകൾ.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

റെഡ്മി നോട്ട് 11 സീരിസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തീയതി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് റെഡ്മി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനൊപ്പം പുറത്ത് വിട്ട ടീസർ ചിത്രം റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന്റെ പരന്ന അരികുകൾ കാണിക്കുന്നു. ഈ ചിത്രത്തിൽ "റൈസ് ടു ദി ചലഞ്ച്" എന്ന് എഴുതിയിട്ടുണ്ട്. ലോഞ്ച് ഇവന്റിനായി ഒരു മൈക്രോസൈറ്റും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. അടുത്ത തലമുറ റെഡ്മി നോട്ട് സീരിസിനായി ഇന്ത്യ അടക്കമുള്ള വിപണികളിൽ ധാരാളം ആളുകൾ കാത്തിരിക്കുന്നുണ്ട്.

റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്ഫോണുകളുടെ ഗ്ലോബൽ വേരിയന്റുകളിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള ഒരു അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. 108 എംപി പ്രൈമറി ക്യാമറ സെൻസറുള്ള പിൻ ക്യാമറ സെറ്റ്പ്പും 67W/120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുകളും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 സീരിസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ നോക്കാം.
17 മിനുറ്റ് കൊണ്ട് മുഴുവനും ചാർജ് ചെയ്യാം, കിടിലൻ ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ഇന്ത്യയിലെത്തി

റെഡ്മി നോട്ട് 11: സവിശേഷതകൾ
റെഡ്മി നോട്ട് 11 സ്റ്റാൻഡേർഡ് സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 190Hz റിഫ്രഷ് റേറ്റും എഫ്എച്ച്ഡി+ റെസല്യൂഷനുമുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. ഡിവൈസിന് കരുത്ത് നൽകുന്നത് 5ജി സപ്പോർട്ടുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസിയാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെയുള്ള വേരിയന്റുകളും ഈ സ്മാർട്ട്ഫോണിന് ഉണ്ട്.

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ 50എംപി സെൻസറും 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടെയുള്ള ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. 5000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി നൽകുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, IP53 വാട്ടർ റെസിസ്റ്റൻസ്, 3.5എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.
മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്

റെഡ്മി നോട്ട് 11 പ്രോ: സവിശേഷതകൾ
റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് അമോലെഡ് പാനലാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. പിൻ പാനലിൽ 108 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 എംപി മാക്രോ സെൻസറും ഈ ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ റെഡ്മി നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 11 പ്രോ പ്രവർത്തിക്കുന്നത് ഒക്ടാകോർ ഡൈമെൻസിറ്റി 920 പ്രോസസറിന്റെ കരുത്തിലാണ്. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. 4,500 mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 67W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 11 പ്രോ+: സവിശേഷതകൾ
റെഡ്മി നോട്ട് 11 സീരിസിലെ ഏറ്റവും വില കൂടിയ സ്മാർട്ട്ഫോണായ നോട്ട് 11 പ്രോ+ൽ 120Hz അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 108എംപി പ്രൈമറി ക്യാമറയും ഈ ഡിവൈസിൽ ഷവോമി കൊടുത്തിട്ടുണ്ട്. ഡൈമൻസിറ്റി 920 പ്രോസസറിന്റെ കരുത്തിലാണ് സീരിസിലെ ഈ ടോപ്പ് എൻഡ് മോഡൽ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഷവോമിയുടെ ഏറ്റവും വേഗതയേറിയ ചാർജിങ് സാങ്കേതികവിദ്യയായ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. കരുത്തും അഴകും ഒരുപോലെയുള്ള മികച്ച സ്മാർട്ട്ഫോണുകലാണ് റെഡ്മി നോട്ട് 11 സീരിസിൽ ഉള്ളത്. ഇവ ഇന്ത്യൻ വിപണിയിൽ വിജയം നേടുമെന്ന് ഉറപ്പാണ്.
ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നു
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999