റെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായി

|

ഷവോമിയുടെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയ വിഭാഗമാണ് റെഡ്മി നോട്ട്. ഈ നിരയിലെ പുതിയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട് 11 സീരീസ് വൈകാതെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ ഫോണുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സ്മാർട്ട്‌ഫോൺ സീരീസിൽ റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

 

120W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട്

ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്ഫോണുകളിൽ 120W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ഉണ്ടായിരിക്കും എന്നതാണ്. ഇത് ശരിയാണെങ്കിൽ മിഡ് റേഞ്ച് സെഗ്‌മെന്റിലേക്ക് 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണ നൽകുന്ന ആദ്യത്തെ ഫോൺ റെഡ്മി നോട്ട് 11 സീരീസിലേത് ആയിരിക്കും. ഇതിൽ എല്ലാ ഫോണുകൾക്കും 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കാൻ സാധ്യത കുറവാണ്. റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ മാക്സ് എന്നിവയിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്തായാലും നൽകുമെന്ന് പ്രതീക്ഷിക്കാം.

ഷവോമി
 

ഷവോമി XW 11ടി പ്രോ, ഷവോമി മിക്സ് എന്നീ ഫോണുകളിൽ നേരത്തെ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. റെഡ്മി നോട്ട് സീരിസിലെ അടുത്ത തലമുറ സ്മാർട്ട്‌ഫോണുകൾക്കൊപ്പം കമ്പനി 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് സീരിസ് അതിലെ സവിശേഷതകൾ കൊണ്ട് എല്ലാ കാലത്തും സ്മാർട്ട്ഫോൺ പ്രമികളെ അതിശയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു സവിശേഷത കൊണ്ടുവരാൻ സാധ്യത ഏറെയാണ്.

12.5 മണിക്കൂർ ബാറ്ററി ലൈഫുമായി എച്ച്പിയുടെ പുതിയ ലാപ്ടോപ്പ് വിപണിയിൽ, വില 32,999 രൂപ12.5 മണിക്കൂർ ബാറ്ററി ലൈഫുമായി എച്ച്പിയുടെ പുതിയ ലാപ്ടോപ്പ് വിപണിയിൽ, വില 32,999 രൂപ

റെഡ്മി നോട്ട് 11 സീരിസ്

റെഡ്മി നോട്ട് 11 സീരിസ്

റെഡ്മി നോട്ട് 11 പ്രോയും റെഡ്മി നോട്ട് 11 പ്രോ മാക്സും അടങ്ങുന്ന പ്രോ മോഡലുകൾക്ക് മാത്രം 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുമെന്നാണ് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നിലവിൽ വിപണിയിലുള്ള റെഡ്മി നോട്ട് 10 പ്രോ മോഡലുകൾ ബോക്സിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. പുതിയ നോട്ട് സീരിസ് സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമൊന്നും ഇല്ല. റെഡ്മി നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നിവ 5020 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് ഇന്ത്യൻ വിപണിൽ എത്തിയത്. ഇത് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിയാണ്. റെഡ്മി നോട്ട് 9 സീരിസിലും ഇതേ ബാറ്ററിയാണ് കമ്പനി ഉപയോഗിച്ചത്.

റെഡ്മി

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 11 സീരീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും മുൻകാലങ്ങളിലെ അനുഭവം വച്ച് റെഡ്മി നോട്ട് സീരീസ് 2022ൽ ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 10 ഫോണുകളുടെ ആദ്യ ഭാഗം ഈ വർഷം ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയാണ് ഈ സീരിസിൽ ആദ്യം പുറത്തിറക്കിയത്. പിന്നീട് റെഡ്മി നോട്ട് 10എസ്, നോട്ട് 10ടി എന്നിവയടക്കമുള്ള ഫോണുകൾ കമ്പനി അവതരിപ്പിച്ചു.

റെഡ്മി നോട്ട് സ്മാർട്ട്‌ഫോണുകൾ

വരാനിരിക്കുന്ന റെഡ്മി നോട്ട് സ്മാർട്ട്‌ഫോണുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിവൈസുകളിൽ ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോൾ കട്ടൗട്ട് നൽകുമെന്നും ഫുൾ സ്‌ക്രീൻ ഡിസ്പ്ലേയായിരിക്കും ഫോണുകളിൽ ഉണ്ടായിരിക്കുക എന്നും സൂചനകൾ ഉണ്ട്. റെഡ്മി നോട്ട് 11 സീരീസിന്റെ അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 11 സീരീസിന്റെ പിൻപാനലിൽ കൂടുതൽ സ്ക്വയർ-ഓഫ് ക്യാമറ മൊഡ്യൂൾ നൽകുമെന്നും സൂചനകൾ ഉണ്ട്. റെഡ്മി നോട്ട് 11 സീരീസിന്റെ ഔദ്യോഗിക വിശദാംശങ്ങൾ ഉടൻ ഷവോമി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Redmi Note 11 series smartphones will have premium features including 120W fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X