നാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും

|

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാാതക്കളായ ഷവോമി വീണ്ടും ലോക വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്ന റെഡ്മി നോട്ട് 11 സീരീസുമായാണ് ഇത്തവണ ഷവോമി എത്തിയത്. ഈ സീരീസിന്റെ ലോഞ്ച് ആഗോള വിപണിയിൽ കഴിഞ്ഞ ദിവസമാണ് നടന്നത്. ചൈനീസ് വിപണിയിൽ ഇവ നേരത്തെ തന്നെ എത്തിയിരുന്നു. റെഡ്മി നോട്ട് 11, നോട്ട് 11എസ്, നോട്ട് 11 പ്രോ 4ജി, നോട്ട് 11 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഇവ വരുന്നത്.

 

റെഡ്മി നോട്ട് 11, നോട്ട് 11 എസ്

റെഡ്മി നോട്ട് 11, നോട്ട് 11 എസ്

റെഡ്മി നോട്ട് 11 സീരീസിൽ ഫ്ലാറ്റ് ഫ്രെയിം ഡിസൈൻ, 5,000mAh ബാറ്ററികൾ, മിഡ് റേഞ്ച് പ്രോസസറുകൾ, അമോലെഡ് ഡിസ്പ്ലേകൾ എന്നിവയെല്ലാം ഉണ്ട്. റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ്. സ്മാർട്ടഫോണിന്റെ പിൻവശത്ത് 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പും മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്. 6.43 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറും ഫോണിലുണ്ട്.

കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നുകുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നു

വില
 

റെഡ്മി നോട്ട് 11ന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 179 ഡോളറാണ് വില. ഇത് 13,400 രൂപയോളം വരും. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 199 ഡോളർ അഥവാ ഏകദേശം 14,900 രൂപ വിലയുണ്ട്. ടോപ്പ് വേരിയന്റഇന് 229 ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 17,200 രൂപയോളം വരും. റെഡ്മി നോട്ട് 11എസ് നോക്കിയാൽ, നോട്ട് 11ന്റെ അതേ രൂപവും ഭാവവും അതേ ഡിസ്‌പ്ലേയുമുള്ള ഡിവൈസാണെന്ന് കാണാം.

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി96 ചിപ്പ്സെറ്റാണ്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിൽ ഉണ്ടാവുകയ. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ ഷവോമി നൽകും. ഫെബ്രുവരി 9ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നൊരു സ്മാർട്ട്ഫോണാണ് ഇത്. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 249 ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 18,700 രൂപയോളമാണ്.

2021ലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രാജാവ് ഷവോമി തന്നെ, വിറ്റഴിച്ചത് 40.5 ദശലക്ഷം ഫോണുകൾ2021ലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രാജാവ് ഷവോമി തന്നെ, വിറ്റഴിച്ചത് 40.5 ദശലക്ഷം ഫോണുകൾ

വിൽപ്പന

റെഡ്മി നോട്ട് 11എസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 279 ഡോളർ വിലയുണ്ട്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 20,900 രൂപയോളമാണ്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 299 ഡോളറാണ് വില. ഇത് ഏകദേശം 22,400 രൂപയോളമാണ്. ഇതിൽ നിന്നും ഇന്ത്യയിൽ എത്തുമ്പോൾ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 11, നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ജനുവരി 28, 29 തീയതികളിൽ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

റെഡ്മി നോട്ട് 11 പ്രോ മോഡലുകൾ

റെഡ്മി നോട്ട് 11 പ്രോ മോഡലുകൾ

രണ്ട് റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണുകൾ 4ജി, 5ജി വേരിയന്റുകളിൽ ലഭ്യമാകും. രണ്ട് ഫോണുകളും ഏതാണ്ട് സമാനമായ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഡിവൈസുകളുടെ ചിപ്‌സെറ്റുകളിൽ ചില മാറ്റങ്ങൾ ഉണ്ട്. ക്യാമറയുടെ കാര്യത്തിലും ഈ ഡിവൈസുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. 5ജി മോഡലിൽ ഒരു മാക്രോ ലെൻസ് നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 11 പ്രോ 4ജി, റെഡ്മി നോട്ട് 11 പ്രോ 5ജി എന്നിവ 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് വിപണിയിൽ എത്തുന്നത്. 5,000mAh ബാറ്ററി, 16-മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഈ ഡിവൈസുകളുടെ മറ്റ് സവിശേഷതകൾ.

കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി

റെഡ്മി നോട്ട് 11 പ്രോ 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 4ജി മോഡലിൽ മീഡിയടെക് ഹെലിയോ ജി96 പ്രോസസറാണ് ഉള്ളത്. ഈ രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് ബേസ്ഡ് എംഐയുഐ13ലാണ് പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 11 പ്രോ 4ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 299 ഡോളർ മുതലാണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിനാണ് ഈ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 22,400 രൂപയോളം വരും.

റെഡ്മി

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 11 പ്രോ 4ജി സ്മാർട്ട്ഫോൺ 329 ഡോളർ അഥവാ ഏകദേശം 24,700 രൂപയ്ക്ക് സ്വന്തമാക്കാം. 8 ജിബി റാമും 1287 ജിബി സ്റ്റോറേജുമുള്ള മോഡലിന് 349 ഡോളറാണ് വില, ഇത് ഏകദേശം 26,300 രൂപയോളം വരും. റെഡ്മി നോട്ട് 11 പ്രോ 5ജി മോഡലിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 329 ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 24,700 രൂപയോളം വരും. 128 ജിബി മോഡലിന് 349 ഡോളർ (26,300 രൂപ) വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 379 ഡോളർ
(ഏകദേശം 28,400 രൂപ) ആണ് വില.

മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്

Most Read Articles
Best Mobiles in India

English summary
Redmi Note 11 Series smartphones launched globally. The series includes Redmi Note 11, Note 11S, Note 11 Pro 4G and Note 11 Pro 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X