വിപണി പിടിക്കാൻ പുതിയ തുറുപ്പുമായി ഷവോമി, റെഡ്മി നോട്ട് 11ടി 5ജി ഇന്ന് ഇന്ത്യയിലെത്തും

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ റെഡ്മി നോട്ട് സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 11ടി 5ജി ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഓൺലൈൻ ലോഞ്ച് ഇവന്റിലൂടെയാണ് റെഡ്മി നോട്ട് 11 സീരിസിലെ ഇന്ത്യയിലെത്തുന്ന ആദ്യ ഡിവൈസിന്റെ ലോഞ്ച്. റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ പ്ലസ് എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11ന്റെ റീബ്രാൻഡഡ് വേരിയന്റാണ് റെഡ്മി നോട്ട് 11ടി 5ജി. ഇന്ത്യയിൽ, ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 10ന്റെ പിൻഗാമിയാണ് ഈ സ്മാർട്ട്‌ഫോൺ. ഇത് റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ അപ്‌ഗ്രേഡഡ് മോഡലാണ്.

 

5ജി

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന് ശേഷം പുറത്തിറങ്ങുന്ന റെഡ്മിയിൽ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാർട്ട്‌ഫോണാണ് റെഡ്മി നോട്ട് 11ടി 5ജി. ഈ ഡിവൈസ് ഇതിനകം ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നതിനാൽ ഫോണിന്റെ മിക്ക സവിശേഷതകളും വ്യക്തമാണ്. എന്നാൽ ഇന്ത്യൻ വേരിയന്റിൽ ഷവോമി ചില മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. 90Hz അഡ്‌പാറ്റീവ് ഡിസ്‌പ്ലേ, മീഡിയടെക് 810 എസ്ഒസി, 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

50 എംപി ക്യാമറയുള്ള മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില വെറും 12,999 രൂപ മാത്രം50 എംപി ക്യാമറയുള്ള മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില വെറും 12,999 രൂപ മാത്രം

 

റെഡ്മി നോട്ട് 11ടി 5ജി: ഇന്ത്യയിലെ ലോഞ്ച്

മുകളിൽ സൂചിപ്പിച്ചതുപോലെ ഓൺലൈൻ ഇവന്റിലൂടെയാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം മറ്റ് ചില ഉൽപ്പന്നങ്ങളും ഷവോമി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് റെഡ്മി ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കാണ് ഇവന്റ് നടക്കുന്നത്. റെഡ്മി ഇന്ത്യയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലെ അപ്‌ഡേറ്റുകളും നിങ്ങൾക്ക് ലഭിക്കും. ലോഞ്ച് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും ഗിസ്ബോട്ട് മലയാളം വെബ്സൈറ്റ് വഴി തന്നെ നിങ്ങൾക്ക് അറിയാനും സാധിക്കും.

റെഡ്മി നോട്ട് 11ടി 5ജി: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 11ടി 5ജി: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ഇവന്റിൽ വച്ച് കമ്പനി പ്രഖ്യാപിക്കും. ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് സൂചന. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപ വിലയുണ്ടായിരിക്കും. ടോപ്പ് എൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയായിരിക്കും വിലയെന്നും സൂചനകൾ ഉണ്ട്. എന്തായാലും 15,000 രൂപ മുതൽ 20,000 രൂപ വരെയായിരിക്കും ഈ ഡിവൈസിന്റെ വില എന്ന് വ്യക്തമാണ്.

ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്

റെഡ്മി നോട്ട് 11ടി 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 11ടി 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിൽ 90Hz വരെ റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിന്റെ മധ്യഭാഗത്ത് ഒരു ഹോൾ പഞ്ച് കട്ട്-ഔട്ട് ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെയ്ക്ക് 240Hz ടച്ച് സാമ്പിൾ റേറ്റും 1500:1 കോൺട്രാസ്റ്റ് റേഷ്യോയും ഉണ്ടായിരിക്കും. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്‌സെറ്റിന്റ കരുത്തിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. അടുത്തിടെ ലോഞ്ച് ചെയ്ത ലാവയുടെ അഗ്നി 5ജി എന്ന ഫോണിൽ ഉള്ള അതേ ചിപ്‌സെറ്റാണ് ഈ റെഡ്മി ഫോണിലും ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. പ്രവർത്തിപ്പിക്കുമെന്ന് Xiaomi സ്ഥിരീകരിച്ചു.

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. സെൽഫികൾക്കായി 16 മെഗാപിക്സൽ ഷൂട്ടറായിരിക്കും ഇതിൽ നൽകുക. റെഡ്മി നോട്ട് 10ന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പായിരുന്നു ഉണ്ടായിരുന്നത്. റെഡ്മി നോട്ട് 10ടിയിൽ മൂന്ന് ക്യാമറകളാണ് പിൻഭാഗത്ത് ഉണ്ടായിരുന്നത്. ഇത് അപേക്ഷിച്ച് റെഡ്മി നോട്ട് 11ടി 5ജിയിൽ ക്യാമറകളുടെ എണ്ണം കുറവാണ്. 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഇത് വളരെ മികച്ച ഫാസ്റ്റ് ചാർജിങ് സംവിധാനമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്

കണക്റ്റിവിറ്റി

5ജി അടക്കമുള്ള മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും റെഡ്മി നോട്ട് 11ടി 5ജി ഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. റെഡ്മി നോട്ട് 11ടി 5ജിയുടെ ഓൺലൈൻ ലഭ്യതയും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ സ്മാർട്ട്ഫോൺ സമർപ്പിത മൈക്രോസൈറ്റ് ആമസോൺ ഇന്ത്യയിൽ ലൈവ് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ച് കഴിഞ്ഞാൽ ഡിവൈസ് ആമസോണിലൂടെ വിൽപ്പനയ്ക്ക് എത്തുമെന്ന് ഉറപ്പിക്കാം. ഷവോമി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിവൈസുകൾ വിറ്റഴിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാവാണ്. ഈ നേട്ടത്തിൽ തുടരുന്നതിൽ റെഡ്മി നോട്ട് സീരിസിന്റെ പങ്ക് വലുതാണ്. നോട്ട് സീരിസിന്റെ ജനപ്രീതി നില നിർത്തുന്ന ഫോൺ തന്നെയായിരിക്കും ഇന്ന് പുറത്തിറങ്ങുന്നത്.

Most Read Articles
Best Mobiles in India

English summary
The Redmi Note 11T5G, the latest smartphone in India's most popular Redmi Note series, will be launched today. This device will be launched with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X