സാംസങ് സി5 പ്രോ, സി7 പ്രോ ഫോണുകൾ ജനുവരി 21ന് പ്രഖ്യാപിക്കുന്നു

By: Midhun Mohan

സാംസങ് ഇത്തവണ നല്ല രീതിയിൽ വാർത്തകളിൽ നിറയുന്നു. അവരുടെ സി5 പ്രോ, സി7 പ്രോ ഫോണുകൾ ജനുവരി 21ന് പ്രഖ്യാപിക്കുന്നു എന്നതാണ് പുതിയ വാർത്തകൾ.

സാംസങ് ഗാലക്‌സി പുതിയ ഫോണുകളുടെ പ്രഖ്യാപനം ജനുവരിയിൽ

ചൈനീസ് റെഗുലേറ്ററി ടെനയിലെ സാക്ഷ്യപ്പെടുത്തിലിനിടയിൽ പുറത്തായ ഈ ഫോണുകളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇവയുടെ സർട്ടിഫിക്കേഷൻ കഴിഞ്ഞതായും ജനുവരി 21ന് റിലീസ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

5.2 ഇഞ്ച് ഡിസ്പ്ലേ, 4ജിബി റാം, 64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നീ ഫീച്ചറുകളാണ് സാംസങ് ഗാലക്‌സി സി5ൽ പ്രതീക്ഷിക്കുന്നത്.

ആൻഡ്രോയിഡ് മാർഷ്മലോ സോഫ്റ്റ്‌വെയർ, സ്നാപ്ഡ്രാഗൺ 626 ഒക്ടാകോർ പ്രോസസ്സർ, അഡ്രീനോ 506 ജിപിയു എന്നിവയാണ് മറ്റു സവിശേഷതകൾ. 16 മെഗാപിക്സൽ ഫ്രന്റ്, റിയർ ക്യാമറകൾ ഈ ഫോണിലുണ്ടാകും. 3000mAh ബാറ്ററി ഈ ഫോണിന് കരുത്തേകും.

സാംസങ് സി7 പ്രോയുടെ സ്‌ക്രീൻ 5.7 ഇഞ്ച് ഡിസ്പ്ലേയാകും. 2.2 GHz വേഗതയിലുള്ള സ്നാപ്ഡ്രാഗൺ 626 ചിപ്സെറ്റ് ഒക്ടാകോർ പ്രോസസ്സർ, ആൻഡ്രോയിഡ് മാർഷ്മലോ, 4 ജിബി റാം, 64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് മറ്റു ഫീച്ചറുകൾ. സാംസങ് സി5 പ്രോയുടെ അതേ ക്യാമറയാകും സാംസങ് സി7ന്. 6 മെഗാപിക്സൽ ഫ്രന്റ്, റിയർ ക്യാമറകൾ ഈ ഫോണിലുണ്ടാകും

Source

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Samsung to launch C5 Pro and C7 Pro on January 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot