കേസ് ഡിസൈനുമായി സാംസങ് ഗാലക്‌സി എ 12 5 ജി: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

സാംസങ് ഗാലക്‌സി എ 12 4 ജി വിപണിയിൽ ഉടൻ അവതരിപ്പിക്കുവാൻ സാംസങ് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ, മോഡൽ നമ്പർ SM125F / DSN വരുന്ന ഒരു സ്മാർട്ട്ഫോൺ റഷ്യയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തി. ഇപ്പോൾ ഗാലക്‌സി എ 12 ന്റെ 5 ജി വേരിയൻറ് ഓൺലൈനിൽ ചോർന്നു. വരാനിരിക്കുന്ന ഗാലക്‌സി എ 12 5 ജിയുടെ കേസ് റെൻഡറുകൾ സ്ലാഷ്‌ലീക്‌സ് വെളിപ്പെടുത്തി കഴിഞ്ഞു. ഈ റെൻഡറുകൾ അതിന്റെ പിൻഭാഗവും മുൻവശത്തെ രൂപകൽപ്പനയും കാണിക്കുന്നു.

ഗാലക്‌സി എ 12 5 ജി
 

ഗാലക്‌സി എ 12 5 ജിയിൽ വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്‌പ്ലേയുണ്ടാകുമെന്ന് റെൻഡറുകൾ വെളിപ്പെടുത്തുന്നു. ഈ ഹാൻഡ്‌സെറ്റിൽ വരുന്ന ഒരു ക്വാഡ്-റിയർ ക്യാമറ സെറ്റപ്പും എൽഇഡി ഫ്ലാഷും ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ പുറകിലത്തെ ഭാഗത്തിന് മുകളിൽ ഇടത് കോണിലായി സ്ഥാപിക്കും. കൂടാതെ, ഒരു വശത്ത് നൽകിയിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസറുമായി ഈ സ്മാർട്ഫോൺ വരുമെന്ന് പറയുന്നു. ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ലൗഡ്‌സ്‌പീക്കർ ഗ്രിൽ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

 ഗാലക്‌സി എ 12 4 ജിക്ക് 5 ജി വേരിയന്റിന് സമാനമായ ഡിസൈൻ

മാത്രമല്ല, ഗാലക്‌സി എ 12 4 ജിക്ക് 5 ജി വേരിയന്റിന് സമാനമായ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പറയുന്നു. എന്നാൽ, മുമ്പത്തെ ചോർച്ച പ്രകാരം, ഈ ഫോണിന്റെ 4 ജി മോഡൽ ട്രിപ്പിൾ-റിയർ ലെൻസ് മുൻഗാമിയായ ഗാലക്സി എ 11 ൽ നൽകിയിരിക്കുന്ന അതേ ലെൻസാണെന്ന് പറയുന്നു. കൂടാതെ, ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റുമായി ഈ ഹാൻഡ്‌സെറ്റ് വരുമെന്ന് കണ്ടെത്തി. ഗാലക്‌സി എ 12 4 ജി ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റ്

ഈ സ്മാർട്ട്ഫോൺ ഒരു എൽസിഡി പാനലുമായാണ് വരുന്നത്. 3 ജിബി റാമും 32 ജിബി / 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ സ്മാർട്ഫോൺ വരുന്നു. ഈ ഹാൻഡ്‌സെറ്റിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
The phone with the model number SM125F/DSN was recently identified in Russia on the company's official website. Now the Galaxy A12's 5G version has been leaked online. The case renders of the upcoming Galaxy A12 5G were revealed by SlashLeaks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X